LIMA WORLD LIBRARY

കവിയും ഗാനരചയിതാവുമായ എം എസ് വാസുദേവൻ അന്തരിച്ചു

താഴത്തങ്ങാടി (കോട്ടയം): കവിയും ഗാനരചയിതാവുമായ എം.എസ്. വാസുദേവൻ (86) അന്തരിച്ചു.

സംസ്‌കാരം

ഇന്ന് (15-08-2021-ഞായർ) ഉച്ചയ്ക്ക് 12:00-ന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു 

നിരവധി നാടകങ്ങൾക്ക് പാട്ടെഴുതിയ ഇദ്ദേഹം ഒട്ടേറെ ഭക്തിഗാനങ്ങളും രചിച്ചു.

ദിവ്യബലി എന്ന നാടകത്തിന് വേണ്ടി രചിച്ച് യേശുദാസ് പാടിയ ‘കരിവളയിട്ട കൈയിൽ കുടമുല്ലപ്പൂക്കളുമായി കരിമിഴിയാളെ നീ വരുമോ’ എന്ന ഗാനമാണ് കൂടുതൽ ശ്രദ്ധേയനാക്കിയത്.

ജോസ് പ്രകാശ് തുടങ്ങിയ പീപ്പിൾസ് സ്റ്റേജ് ഒഫ് കേരള എന്ന നാടകസമിതിയിലെ ‘സാത്താൻ ഉറങ്ങുന്നില്ല’, പൊൻകുന്നം വർക്കിയുടെ ‘വിലകുറഞ്ഞ മനുഷ്യൻ, ചലനം, ശരം’, എസ്.എൽ. പുരം സദാനന്ദന്റെ ‘ഒരാൾ കൂടി കള്ളനായി’ തുടങ്ങിയ നാടകങ്ങൾക്ക് വേണ്ടിയും ഗാനങ്ങളെഴുതി.

ഭാര്യ: പരേതയായ ലീല.

മക്കൾ: ലേഖ, രേണു, അരവിന്ദൻ.

മരുമക്കൾ: മോഹനൻ (കാഞ്ഞിരപ്പള്ളി), സുരേഷ് (തൊടുപുഴ), ശ്രീജ (കാളിയാർ).

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px