LIMA WORLD LIBRARY

യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ച് എയര്‍ ഇന്ത്യ; നിരക്കിലും ഇളവ്

ക്വാറന്റൈന്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നു ആയിരക്കണക്കിന് പേരാണ് യാത്രയ്ക്കായി തയ്യാറെടുക്കുന്നത്. ഇതിനിടയില്‍ ടിക്കറ്റ് നിരക്കുയര്‍ത്തിയത് തിരിച്ചടിയായിരുന്നു. ഡല്‍ഹി യുകെ റൂട്ടില്‍ ഇകണോമി ക്ലാസ് ടിക്കറ്റിന് പോലും 1.5 ലക്ഷം രൂപയോളമാണ് ഈ മാസം ആദ്യം വിമാന കമ്പനികള്‍ ഈടാക്കിയിരിക്കുന്നത്.

ഉയര്‍ന്ന ടിക്കറ്റ് നിരക്ക് മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ പൊതുജനങ്ങളുടെ പ്രതിഷേധമുയരുകയായിരുന്നു. 16 മുതല്‍ ഇന്ത്യ യുകെ റൂട്ടില്‍ നിലവില്‍ ആഴ്ചയില്‍ സര്‍വീസ് നടത്തുന്നത് 30 ഫ്‌ളൈറ്റുകളായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ ഫ്‌ലൈറ്റുകളുടെ എണ്ണമാണ് 60 ആയി ഉയര്‍ത്തുന്നത്. ഈ നീക്കം ഈ റൂട്ടിലെ നിരക്ക് ഗണ്യമായി കുറയ്ക്കും.

എയര്‍ ഇന്ത്യയുടെ 26 പ്രതിവാര ഫ്‌ലൈറ്റുകളും വിസ്താരയുടെ നാല് പ്രതിവാര ഫ്‌ലൈറ്റുകളും സര്‍വീസു നടത്തും. ബ്രിട്ടീഷ് എയര്‍വേയ്‌സും വിര്‍ജിന്‍ അറ്റ്‌ലാന്റിക്കുമാണ് സര്‍വീസ് നടത്തുന്ന വിദേശ കമ്പനികള്‍.

ഈ റൂട്ടിലെ ഉയര്‍ന്ന് നില്‍ക്കുന്ന നിരക്കുകള്‍ കുറയ്ക്കാന്‍ ഇത് സഹായകരമാവും. ഈ മാസം ആദ്യം, ഡല്‍ഹി- ലണ്ടന്‍ റൂട്ടില്‍ മാത്രമാണ് ഇക്കോണമി-ക്ലാസ് നിരക്കുകള്‍ 1.5 ലക്ഷം രൂപയില്‍ വരെയെത്തിയത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px