LIMA WORLD LIBRARY

സാഹിത്യ സമ്മേളനവും പുസ്തക പ്രകാശനവും

തിരുവഞ്ചൂർ : കാവ്യാരാമം സാഹിത്യവേദിയുടെ സാഹിത്യസമ്മേളനവും ശ്രീമതി മണിയ രചിച്ച ‘എൻ്റെ കാവ്യാരാമ രചനകൾ ‘ എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനവും സെപ്ത: 11-ന് 2.30 ന് ശ്രീ എബി പാലാത്രയുടെ അദ്ധ്യക്ഷതയിൽ നടത്തി. പുസ്തകത്തിൻ്റെ കോപ്പി സാഹിത്യകാരി ശ്രീമതി സൂസൻ പാലാത്രയ്ക്ക് നല്കിക്കൊണ്ട് പുസ്തക പ്രകാശനം പ്രഫ. ശ്രീലകം വേണുഗോപാൽ നിർവ്വഹിച്ചു. പുസ്തകാവലോകനം ശ്രീമതി സിൽജി തോമസ് നടത്തി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, രചയിതാവിൻ്റെ വസതിയിലാണ് പുസ്തകപ്രകാശനം നടത്തിയത്. കുമാരി അനു എബി സൂസൻ്റെ ഈശ്വര പ്രാർത്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്.
ശ്രീ സാബു കോലത്ത്, ശ്രീ ജോർജ്ജുകുട്ടി താവളം, കുമാരി അനു എബി സൂസൻ, ശ്രീ. പി.കെ. അലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px