എനിക്കിന്ന്
കളഞ്ഞു കിട്ടിയ
കണ്ണീർത്തുള്ളിയെ
ചില്ലു പ്രതലത്തിൽ വച്ച്
ഉണക്കി എടുത്തു…
മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചു.
ചുവന്ന റോസാപ്പൂക്കൾ
കരിഞ്ഞവ…
വെളുത്ത പറവകൾ
ചിറകറ്റവ..
ലെൻസിലൂടെ എൻറെ
കണ്ണിലേക്ക്
കയറിവന്നു.
കാഴ്ച മാറ്റി
ഞാൻ
അതിന്റെ ഉള്ളറയിലേക്ക്
കാഴ്ചദ്വാരത്തിലെ ലെൻസ്
ചാക്രികമായി തിരിച്ചു വെച്ചു…
കരിഞ്ഞ് ഒരു ഹൃദയവും,
ചിറകറ്റ് ഒരു പെൺകിളിയും
ചലനമറ്റ്
തെളിഞ്ഞുവന്നു…
തെളിവില്ലാതെ…
വെളിവില്ലാതെ ചില
അക്ഷരങ്ങളും…
ജാതി ചോദിച്ചില്ല ഞങ്ങൾ…
ഹൃദയം കൈമാറിയപ്പോൾ…
നിരീക്ഷണങ്ങൾ
കുറിച്ചുവെച്ച് ഞാൻ
അടുത്ത തുള്ളിയെ
തിരഞ്ഞിറങ്ങി…
സുനിത ഗണേഷ്
About The Author
No related posts.