ഇടിച്ചു കുത്തി പെയ്യുമ്പോഴും മഴ മനോഹരം
ഒലിച്ചു പോകുന്ന മണ്ണ് പുതിയ ഭൂമി
തീർക്കുമ്പോഴും മഴ മനോഹരം
കുന്നുകൾ ഇടിയുന്നു
കന്നുകൾ ഒഴുകുന്നു
തുള്ളികൾ പെരുകുമ്പോൾ
അരുവികൾ പുഴകളായി
പുഴകൾ കടലായി
കൂണുകൾ കുഞ്ഞിക്കുടകളായ് മാറുന്നു
ആകാശ ചെരുവിലെ മിന്നൽ പിണർ
മനസ്സിലെവിടെയോ ചിന്നിച്ചിതറുന്നു .
ഹൃദയത്തിൽ ഇടിമുഴക്കം
കൊടും കാറ്റിൽ ഉലയുന്ന തോണികൾ
കുടിലുകളിൽ തീ അണയുന്നു
കുട ചൂടാ കോരന്റെ മിഴികളിൽ
കണ്ണീർ പ്രളയം
ആരും കാണാതെ ആരോരും അറിയാതെ.
കാലം പിന്നെയും പെയ്തിറങ്ങുമ്പോൾ
ആമോദം വീണ്ടും തളിരിടുന്നു
റോയ്‌പഞ്ഞിക്കാരൻ
About The Author
No related posts.