സംസ്ഥാനത്ത് 19,675 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1,61,026 പേര്‍ കോവിഡ് ചികില്‍സയില്‍. 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,19,594 സാംപിളുകള്‍.
ഇന്ന് 142 കോവിഡ് മരണം സ്ഥിരീകരിച്ചു. പുതിയ കേസുകളിലെ വളര്‍ച്ചാനിരക്ക് ഒരാഴ്ചയ്ക്കിടെ 13 ശതമാനം കുറഞ്ഞുവെന്നു മുഖ്യമന്ത്രി പറഞ്ഞു. മാസ്ക് ധരിക്കുന്നതില്‍ ഒരു ഇളവും അനുവദിക്കില്ല. ഒരു കോടിയിലധികം പേര്‍ രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചു. 2.41 കോടി ആളുകള്‍ക്ക് ഒന്നാം ഡോസ് വാക്സീന്‍ ലഭിച്ചു.













