LIMA WORLD LIBRARY

സിന്ധുവും തോറ്റു മടങ്ങി

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട്‌ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു സെമി ഫൈനലില്‍ തോറ്റു മടങ്ങി. ഒളിമ്പ്യന്‍ താരം മടങ്ങിയതോടെ ഓള്‍ ഇംഗ്ലണ്ട്‌ ഓപ്പണില്‍ ഇന്ത്യയുടെ സാന്നിധ്യവും അവസാനിച്ചു.

വനിതാ സിംഗിള്‍സില്‍ തായ്‌ലന്‍ഡിന്റെ പോണ്‍പാവി ചോവുവോങിനോടാണു സിന്ധു തോറ്റത്‌. സ്‌കോര്‍: 21-17, 21-9. ലോക ചാമ്പ്യനായ സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്കാണു പോണ്‍പാവിയോടു തോറ്റത്‌. തായ്‌ താരത്തിന്റെ അറ്റാക്കിങ്‌ പ്ലേയോടു പിടിച്ചു നില്‍ക്കാന്‍ തുടക്കം മുതല്‍ സിന്ധു കഷ്‌ടപ്പെട്ടു. ആദ്യ ഗെയിമില്‍ സിന്ധു മികച്ച പോരാട്ടം പുറത്തെടുത്തു. ഗെയിമിന്റെ അവസാന ഭാഗം മുതല്‍ പോണ്‍പാവിയുടെ ആധിപത്യമായിരുന്നു. രണ്ടാം ഗെയിമില്‍ സിന്ധുവിനു സ്വാഭാവിക മികവ്‌ തുടരാനുമായില്ല. ജപ്പാന്റെ അകാനെ യാമാഗുചിയെ തോല്‍പ്പിച്ചാണു സിന്ധു സെമിയില്‍ കടന്നത്‌. പിന്നില്‍നിന്നു കുതിച്ചു കയറിയായിരുന്നു സിന്ധുവിന്റെ മുന്നേറ്റം. സ്‌കോര്‍: 16-21, 21-16, 21-19.

കടുത്ത പോരാട്ടം 76 മിനിറ്റ്‌ നീണ്ടു. ലക്ഷ്യ സെന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതോടെ സിന്ധുവിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. 19 വയസുകാരനായ ലക്ഷ്യയെ ഹോളണ്ടിന്റെ മാര്‍ക്‌ കാലിവു തോല്‍പ്പിച്ചു.

newskerala

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px