ഉലയിൽ ഊതി പഴുപ്പിച്ചെടുത്ത ഇരുമ്പു ദണ്ഡിൽ, വാരിയെല്ലുകൾ ചിറകുപോലെ വിരിയിപ്പിച്ച് ആകാശത്തിലേക്ക് കൂടം ഉയർത്തി ആഞ്ഞടിച്ചുപരത്തി കാർഷികരണങ്ങളും മറ്റും ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു ഇരുമ്പു പണിക്കാരനോട്, അതുവഴി വന്ന സന്യാസിശ്രേഷ്ഠൻ ചോദിച്ചു:-
സഹേദരാ, നിനക്ക് അന്നവസ്ത്രാദികൾ മുട്ടാതെ നല്കി നിന്നെ രക്ഷിക്കുന്ന നിന്റെ ഈശ്വരൻ ആരാണ്?
ഇരുമ്പുപണിക്കാരൻ പറഞ്ഞു :–
വിയർപ്പൊഴുക്കിയുള്ള എന്റെ ഈ തൊഴിലാണ് എന്റെ ഈശ്വരൻ. സന്യാസി, ശരീരം മുഴുവൻ കരിയും പുകയും കലർന്ന വിയർപ്പുകണങ്ങൾ
നിറഞ്ഞ ഇരുമ്പു പണിക്കാരനെ ഒന് നോക്കി.പിന്നെ ആ ശരീരത്തെ കെട്ടിപ്പുണർന്ന് ഇങ്ങനെ പറഞ്ഞു:-
അങ്ങു പറഞ്ഞതാണ് പരമമായ സത്യം. അതാണ് ശരി. കാണപ്പെട്ട ഈശ്വരൻ അവനവന്റ തൊഴിലാണ്. നിന്റെ തൊഴിലിൽ നിനക്ക് ആമാർത്ഥതയുണ്ടെങ്കിൽ, ലോകത്തെ തീറ്റിപ്പോറ്റുന്ന നീയാണ് ഈശ്വരൻ.
ഭാഗ്യവും സൗഭാഗ്യവും നിനക്ക് അത് തരും.
ഇരുമ്പു പണിക്കാരനെ തൊഴുത് സന്യാസി അകലേക്ക് നടന്നു പോയി.











