LIMA WORLD LIBRARY

കൊപ്പാറ എസ് നാരായണന്‍ നായര്‍ സ്മാരക പുരസ്‌കാരം പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ളക്ക് സമ്മാനിച്ചു

മാവേലിക്കര/ചാരുംമൂട്: താമരക്കുളം ചത്തിയാറ വിഎച്ഛ്എസ്എസ് സ്ഥാപക മാനേജരും, താമരക്കുളം ഗ്രാമപഞ്ചായത്തു പ്രസിഡന്റ്, സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ നായകനുമായിരുന്ന കൊപ്പാറ എസ് നാരായണന്‍ നായരുടെ ഓര്‍മ്മക്കായി സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം പടയണി കലാകാരന്‍ പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ളക്ക് സ്‌കൂള്‍ മാനേജര്‍ കെ.എന്‍ ഗോപാലകൃഷ്ണന്‍ (25,001 രൂപയും ഫലകവും) സമ്മാനിച്ചു.

അനുസ്മരണ സമ്മേളനം ചലച്ചിത്ര ഗാനചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘടനം ചെയ്തു. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ പിടിഎ പ്രസിഡന്റ് ബി.സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകള്‍ സ്‌കൂള്‍ മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ കെ.എന്‍.അനില്‍കുമാര്‍, കെ.എന്‍.അജിത് കുമാര്‍ വിതരണം ചെയ്തു.

പ്രിന്‍സിപ്പല്‍ വി.ലക്ഷ്മി, മുന്‍ പ്രിന്‍സിപ്പല്‍മാരായ എം.രവീന്ദ്രന്‍ നായര്‍, കെ.എന്‍.അശോക് കുമാര്‍, സ്‌കൂള്‍ പ്രഥമാധ്യാപിക എ,കെ.ബബിത, ഭരണിക്കാവ് ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ പി.ബി.ഹരികുമാര്‍, ആര്‍.ദീപ, ശാന്തി സുഭാഷ്, മാനേജ്മന്റ് കമ്മിറ്റി അംഗം കെ.എന്‍.കൃഷ്ണകുമാര്‍, എ.സലാം, ബി.സിന്ധു, വി.രാമചന്ദ്രക്കുറുപ്പ്, എസ.ശ്രീരഞ്ജിനി, ആര്‍.ശിവപ്രകാശ്, എസ്.അമ്പിളി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പൂര്‍വ്വകാല വിദ്യാര്‍ത്ഥി പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts