LIMA WORLD LIBRARY

കിഴക്കമ്പലം മോഡല്‍ കേരളം മുഴുവന്‍ നടപ്പിലാക്കും: സാബു എം. ജേക്കബ്‌

കൊച്ചി: കിഴക്കമ്പലം പഞ്ചായത്തില്‍ നടപ്പിലാക്കിയ വികസന മാതൃക കേരളം മുഴുവന്‍ നടപ്പിലാക്കുമെന്ന് ട്വന്റി 20 പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം ജേക്കബ് പറഞ്ഞു. കിഴക്കമ്പലത്ത് ചേര്‍ന്ന ട്വന്റി20 പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡന്റുമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യസാധ്യമായ എല്ലാ വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കിയ ശേഷം കിഴക്കമ്പലത്ത് 27കോടിയും ഐക്കരനാട് പഞ്ചായത്തില്‍ 12 കോടിയും മിച്ചം വയ്ക്കാന്‍ സാധിച്ചു. അഴിമതി രഹിതമായ പ്രവര്‍ത്തനം വഴിയാണ് ഇത്രയും തുക മിച്ചം വയ്ക്കാന്‍ സാധി ച്ചത്. ആ തുക വൈദ്യുതി , പാചക വാതക ഗ്യാസ് എന്നിവയുടെ സബ്‌സിഡിയായി ജനങ്ങള്‍ക്ക് തന്നെ തിരിച്ചു നല്‍കുന്നതിനെക്കുറിച്ചുള്ള പദ്ധതികളാണ് ഇപ്പോള്‍ പ്ലാന്‍ ചെയ്യുന്നത്.

അഴിമതി തുടച്ചു നീക്കിയാല്‍ തന്നെ ഓരോ പഞ്ചായത്തിനെയും അവിടത്തെ നികുതി വരുമാനം കൊണ്ട് ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ജനസേവന മാതൃകയാണ് ട്വന്റി 20 പാര്‍ട്ടി നടപ്പിലാക്കിയത്. ഗ്രാമങ്ങള്‍ തോറും വികസന വിപ്ലവമാണ് ട്വന്റി 20 ലക്ഷ്യം വയ്ക്കുന്നത്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 100 ലേറെ പഞ്ചായത്തുകളില്‍ മത്സരിക്കുവാന്‍ പാര്‍ട്ടിയെ സജ്ജമാക്കി കഴിഞ്ഞെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാര്‍, ഭാരവാഹികളായ അഡ്വ ചാര്‍ളി പോള്‍,ബെന്നി ജോസഫ്, ഡോ. ഹറൂണ്‍ എം.പിള്ളെ, ജോര്‍ജ് ജോസഫ് പകലോമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ കോ- ഓര്‍ഡിനേറ്റര്‍മാരും, മണ്ഡലം പ്രസിഡന്റുമാരും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

 

അഡ്വ. ചാര്‍ളി പോള്‍

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts