അക്ഷരപ്രണയം – സിജിത അനിൽ
അക്ഷരമേ, നിന്നോടെനിക്കെന്നും പ്രണയമാണ്. സ്വരങ്ങളും വ്യഞ്ജനങ്ങളും ചില്ലുകളും കൂട്ടക്ഷരങ്ങളുമിടകലർന്ന് തോഴരാകുന്ന സാഹിത്യസപര്യയിൽ ചിഹ്നങ്ങളും ചിഹ്നനങ്ങളും ചേർത്തുപിടിച്ചൊരു ഘോഷയാത്രയാണ്. തിരിയരമ്പുന്ന മനോയാനങ്ങളിൽ ആത്മാവിലിറ്റിച്ച മധുരാമൃതമപ്പോൾ സിരകളിൽ ആവേശസാഗരമായി അലയടിച്ചാർത്തു…