പെണ്ണുടൽ – ഡോ. സിന്ധുഹരികുമാർ
പാതി വെന്തമർന്ന ശരീരവും… പൊള്ളിയടർന്ന മാംസതുണ്ടുകളും… ചിറകരിഞ്ഞു ചിതറിയ ചിന്തകളും.. പകുതി കണ്ട പകൽകിനാക്കളും… ചുംബനമേൽക്കാത്ത ചുണ്ടുകളും… കരിമഷിയുണങ്ങാത്ത കണ്ണുകളും… നുണക്കുഴി പൂക്കും കവിളുകളും.. എള്ളിൻപൂവഴകുള്ള നാസികയും……