അഗാപ്പെ – സൂസൻ പാലാത്ര

പത്രത്താളുകളിൽ നിന്നാണ് ഞാനാ സങ്കട വാർത്ത അറിഞ്ഞത്. “മകനു പിന്നാലെ അമ്മയും മരിച്ചു” പ്രമുഖ ദിനപ്പത്രത്തിൽ ആ അമ്മയെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. മറാഠി സ്റ്റൈലിൽ സാരി ധരിച്ച്, തമിഴ് സ്റ്റൈലിലെവട്ടമുള്ള മൂക്കുത്തിയും, നെറ്റിയിൽ മലയാളത്തനിമയുള്ള, ഭസ്മക്കുറിയും, ഗോതമ്പുമണിയുടെ നിറവും ആ അമ്മയുടെ പ്രത്യേകതകൾ. ക്ഷേത്രനടയിലായിരുന്നു അവരുടെ അന്ത്യം. ദാണ്ഡത്തിൽ അവശേഷിച്ചിരിയ്ക്കുന്നത് ഒരു രാമായണവും കുറെ നോട്ടുബുക്കുകളും മാത്രം. നോട്ടുബുക്കുകളിലെല്ലാം ഒട്ടും ഇടം ബാക്കി വയ്ക്കാതെ ‘ഓം നമഃ ശിവായ എന്നെഴുതിയിരിക്കുന്നു. അവസാനം എഴുതിയ ബുക്കിലെ താളുകളും തീർന്നിരിക്കുന്നു. […]
വെട്ടം – സുജൻ പൂപ്പത്തി

കാലചക്രം തിരിയുന്നു വേഗം കീഴ്മേൽ മറിയുന്നു ലോകം കഴിവുറ്റ മനുഷ്യരുമിന്നിതാ കാഴ്ച്ചക്കാർ മാത്രമാവുന്നു കലിതുള്ളിയാർത്തലക്കുമീ കടലോളങ്ങടങ്ങിയെന്നാലും കണ്ണിൽപ്പെടാതുയിരെടുക്കും കണികാ ജീവികളെന്നടങ്ങും കടലെത്രയിരമ്പിയാർത്താലും കാറ്റെത്രചുഴറ്റി വീശിയടിച്ചാലും കാറെത്ര പെയ്തൊഴിഞ്ഞാലും കനലടങ്ങാത്തൊരഗ്നിയായ് കത്തും മിന്നാമിന്നിപ്പൊട്ടായി കാരൊഴിഞ്ഞൊരുനാളുദിക്കും കിഴക്ക് ദിനകരനൊപ്പം വെട്ടം. സുജൻ പൂപ്പത്തി
എ.(ന്റെ) അയ്യപ്പൻ – ഡോ. നിബുലാൽ വെട്ടൂർ

എത്ര തെരുവോരങ്ങളെ നീ മാറിലിട്ടു കൊട്ടിപ്പാടിയുറക്കി. എത്ര നഗരങ്ങളെ നീ കള്ളുമണക്കും ചുണ്ടുകൊണ്ടുചുംബിച്ചുണർത്തി. നിന്നെ തിരയുമ്പോഴൊക്കെയും ഞാനെന്നെത്തിരയുകയായിരുന്നു. നിന്നെ കണ്ടെത്തുമ്പോഴൊക്കെയും ഞാനെന്നെ കണ്ടെത്തുകയായിരുന്നു. ഉച്ചവെയിൽ കൊണ്ട് പൊള്ളിയതല്ല കർക്കിടക മഴ കൊണ്ടു നനഞ്ഞതല്ല നിന്നിലെ അക്ഷരക്കനലുകൊണ്ടുള്ളു പൊള്ളിനീറിയതാണെന്നിലെ ഹൃദയം. മന്ത്രം മണക്കുന്ന വാക്കുകളല്ല നീ യാന്ത്രിക സീൽക്കാര ശബ്ദവുമല്ല. ശരണം വിളിച്ചുവരുന്നവർക്കൊക്കെ പേമഴയും ചുഴലിയും പെരുമലരിയും കല്ലും മുള്ളും കരിമലയും കണ്ണീരിൻ കാട്ടാറും നട്ടുച്ചയും നാലുമണിപ്പൂവും കട്ടകാരപ്പഴവും കാഞ്ഞിരത്തണലും കൊണ്ടൊരുക്കിയ തത്ത്വമസിയാണു നീ..
മഹാകവി പി.കുഞ്ഞിരാമൻ നായരുടെ അനശ്വരമായ കാവ്യസ്മരണകൾക്ക് മുൻപിൽ സമർപ്പണം – ചാക്കോ ഡി അന്തിക്കാട്

സാന്ത്വനത്തി, ന്നിളം കാറ്റായ്, കനവിൻ മുകുളമായ്, സൗഹൃദത്തിൻ കുളിരായ്, എതിർപ്പി,ന്നിളം വെയിലായ്, അച്ചടക്കത്തി, ന്നാവർത്തന നിയമത്തിൽനിന്നും, കുതറിത്തെറിക്കും ജൈവ സത്തയായ്, സ്വത്വവും ശാശ്വത സത്യവും തേടിയുള്ള സാധനയായ്, സിദ്ധിയിൽ ഒട്ടു,മഹങ്കാരമില്ലാത്ത സമർപ്പണമായ്, അനുഭവങ്ങളുടെ ദർപ്പണം, സമൂഹത്തിലെ സർപ്പസന്തതികൾക്കെതിരെ ആയുധമാക്കി, അലഞ്ഞു നടന്നു നീ… ‘പി’… ഭാവനയുടെ കൊടുങ്കാറ്റിനോപ്പം… മുറിച്ചു കടന്നൂ നീ… കവിതയുടെ ബിംബ സമുദ്രത്തെ… സമ്മാനിച്ചു നീ… മാലോകർക്ക്… കവിതകളുടെ, യനേകം പറുദീസകൾ! നരകയാതനയിൽ നട്ടംതിരിയും തലമുറക്ക് വെട്ടമായി മാറി… നിന്റെ വാക്കുകൾ… ബിംബങ്ങൾ! ഒരു […]
ജീവിതത്തിലെ ഇടവേളകൾ – സ്വപ്ന ജേക്കബ് (കുവൈറ്റ് )

ഇടവേള എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ എത്തുന്നത് തീർച്ചയായും തീയേറ്റേറിൽ സിനിമയ്ക്കിടയിൽ ഇടവേള എന്നെഴുതി കാണിക്കുന്നതായിരിക്കും. സിനിമയിൽ മാത്രമുണ്ടായിരുന്ന ഇടവേള സാധാരണക്കാരുടെ ജീവിതത്തിൽ എത്തിച്ചേർന്നത് കോറോണക്കാലത്ത് തന്നെ. അതിഭയങ്കരമായി കഠിനാദ്ധ്വാനം ചെയ്തില്ലെങ്കിലും വല്യ കുഴപ്പമൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്നു തിരിച്ചറിഞ്ഞ കാലം. ബുദ്ധിപരവും സന്തോഷം നല്കുന്നതുമായ കഠിനാദ്ധ്വാനങ്ങളേയും ജീവിതത്തിൽ സ്വീകരിക്കാവുന്നതാണ് എന്നും തോന്നുന്നുണ്ട്. കുട്ടിക്കാലത്ത് അവധിക്കാലങ്ങളായിരുന്നു ഇടവേളകൾ. മറ്റൊരു ഇടവേളകൾക്കും സാദ്ധ്യത ഇല്ലാതിരുന്നത് കൊണ്ട് അവധിക്കാല ഇടവേളകൾ ശരിക്കും സന്തോഷിച്ചിരുന്നു. പുസ്തകങ്ങൾ, യാത്രകൾ, ആഘോഷങ്ങൾ ഒക്കെ സന്തോഷങ്ങളായി […]
കോംഗോയിൽ അഗ്നിപർവതം പൊട്ടി

ഗോമ ∙ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ മേഖലയായ ഗോമയിൽ അഗ്നിപർവതം പൊട്ടി വൻ ലാവ പ്രവാഹം. നൂറുകണക്കിനു വീടുകളെ മുക്കി ലാവ പരന്നതോടെ, രാത്രിയിൽ ആയിരങ്ങളാണു പലായനം ചെയ്തത്. ലാവ പ്രവാഹം 20 ലക്ഷം ജനസംഖ്യയുള്ള ഗോമ നഗരത്തിനു സമീപമെത്തി നിന്നത് ആശ്വാസമായി. നഗരത്തിൽനിന്ന് 10 കിലോമീറ്റർ അകലെയാണു അഗ്നിപർവതം. ശനിയാഴ്ച രാത്രിയാണ് അഗ്നിപർവതമായ മൗണ്ട് നിരഗോംഗോ പൊട്ടി ഓറഞ്ച് നിറത്തിലുള്ള ലാവ താഴ്‌വാരങ്ങളിലേക്കു ഒഴുകാൻ തുടങ്ങിയത്. കയ്യിൽ കിട്ടിയതുമെടുത്ത് ആയിരങ്ങൾ […]
കോവിഡ് കുത്തനെ കുറയുന്നു; വിദേശ സഞ്ചാരികളുടെ വിലക്ക് പിൻവലിച്ച് ഇസ്രയേൽ

ജറുസലം ∙ രാജ്യത്തു കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞതോടെ ഇസ്രയേൽ വിദേശ സഞ്ചാരികൾക്കുള്ള വിലക്കു പിൻവലിച്ചു. വിദേശ വിമാനക്കമ്പനികൾക്കു ടെൽ അവീവ് സർവീസിനും അനുമതിയായി.വാക്സിനേഷൻ നടത്തിയ സഞ്ചാരികളുടെ ചെറുസംഘങ്ങൾക്ക് അനുമതി നൽകുന്ന പ്രത്യേക പദ്ധതിയിലൂടെ ടൂറിസം പുനരുജ്ജീവിപ്പിക്കാനാണ് ഇസ്രയേൽ പദ്ധതി. ഹോട്ടൽ ക്വാറന്റീൻകാരെ ‘തിരിച്ചറിയാം’; റെഡ് ലിസ്റ്റ് രാജ്യങ്ങൾക്കായി ഹീത്രുവിൽ പ്രത്യേക ടെർമിനൽ നെഗറ്റീവ് പിസിആർ ടെസ്റ്റ് യാത്രയ്ക്കു മുൻപേ വേണം. ഇസ്രയേലിൽ എത്തിയാൽ കോവിഡ് പരിശോധനയുണ്ടാകും. 2019ൽ 45 ലക്ഷം സഞ്ചാരികളാണ് ഇസ്രയേൽ സന്ദർശിച്ചത്. 55% […]
ലക്ഷദ്വീപിലെ നടപടികള്‍ അപലപനീയം; നീക്കങ്ങളില്‍ നിന്ന് പിൻമാറണം’
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദ്വീപ് നിവാസികളുടെ സംസ്കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്നു. സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയുള്ള നീക്കങ്ങള്‍ ഒരുവിധത്തിലും അംഗീകരിക്കാനാവില്ല. പ്രതിലോമകരമായ നീക്കങ്ങളില്‍ നിന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 17,821 പേർക്ക് കോവിഡ്, മരണം 196
തിരുവനന്തപുരം∙ സംസ്ഥാനത്ത് തിങ്കളാഴ്ച 17,821 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം 2570 മലപ്പുറം 2533 പാലക്കാട് 1898 എറണാകുളം 1885 കൊല്ലം 1494 തൃശൂര്‍ 1430 ആലപ്പുഴ 1272 കോഴിക്കോട് 1256 കോട്ടയം 1090 കണ്ണൂര്‍ 947 ഇടുക്കി 511 കാസര്‍ഗോഡ് 444 പത്തനംതിട്ട 333 വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് […]
കടൽക്ഷോഭവും കാറ്റും; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്: 25 ട്രെയിനുകള്‍ റദ്ദാക്കി

യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്നു മുതല്‍ 29 വരെ 25 ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം–പട്ന, തിരുവനന്തപുരം–സില്‍ചാര്‍ എന്നിവയും പട്ടികയിലുണ്ട്. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം കൂടുതൽ തീവ്രമായി. ഇന്ന് അത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്‍റെ സ്വാധീനത്തിൽ ബുധനാഴ്ച വരെ കേരളത്തിൽ പരക്കെ മഴ കിട്ടും. ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തു നിന്ന് 590 കിലോമീറ്റർ അകലെ കടലിലാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. കടൽക്ഷോഭവും കാറ്റും കണക്കിലെടുത്ത് കിഴക്കൻ തീരത്തെ സംസ്ഥാനങ്ങൾക്ക് […]
കേസുകള്‍ കുറയുന്നു, മരണം കൂടുന്നു: ഇന്ത്യയില്‍ കോവിഡ് കവര്‍ന്നത് മൂന്നുലക്ഷം ജീവന്

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 2,22,315പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4,454 പേർ കോവിഡ് മൂലം മരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം ഒരുദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും നാലായിരത്തിനു മുകളിലെത്തി. മൊത്തം കോവിഡ് മരണം മൂന്ന് ലക്ഷം പിന്നിടുകയും ചെയ്തു. 3,02,544 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,67,52,447 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,37,28,011 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,03,720 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. […]
ആഡിസ് അക്കരയുടെ തിരിച്ചു വരവ് , പ്രേക്ഷക മനസുകളിൽ പ്രണയം നിറച് “നെഞ്ചിൽ പഞ്ചർ “

മഴവിൽ മനോരമ നായികാ നായകൻ ഫെയിം ആഡിസ് അക്കര അഭിനയിച്ച ഏറ്റവും പുതിയ മ്യൂസിക്കൽ ഷോർട്ഫിലിം “നെഞ്ചിൽ പഞ്ചർ ” നാലു ദിവസം കൊണ്ട് മൂന്ന് ലക്ഷത്തിലധികം കാഴ്ചക്കാരുമായ് യൂട്യൂബിൽ ശ്രദ്ധ നേടുന്നു ധന്യ സുരേഷ് എഴുതി രജത് പ്രകാശ് ഈണം പകർന്ന മനോഹരമായ ഗാനം പാടിയിരിക്കുന്നത് രജത് തന്നെയാണ്, ആർദ്ര മോഹൻ ആണ് അഡിസിന്റെ പെയർ ആയി അഭിനയിച്ചിരിക്കുന്നത് , അഖിൽ അനികുമാറിന്റെ തിരക്കഥയിൽ ചാർലി ചാക്കോ സംവിധാനം ചെയ്തിരിക്കുന്നെ ഈ മ്യൂസിക്കൽ ഷോർട്ഫിലിമിലെ കാമറ […]
Historical Story Cleopatra published by Kerala Kaumudi Magazine
സുമംഗല (ലീലാ നമ്പൂതിരിപ്പാട് ) – ജന്മദിനം

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയാണ് സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട്. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചു. സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ടു്. ജീവിതരേഖ 1934 മെയ് 16-ന് പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കൽ ജനിച്ചു. പിതാവ് പണ്ഡിതനും കവിയുമായിരുന്ന ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട്. മാതാവു്, നമ്പൂതിരി സമുദായത്തിലെ പരിഷ്കരണപ്രസ്ഥാനത്തിനു നേതൃത്വം നൽകിയവരിലൊരാളായ കുറൂർ ഉണ്ണി നമ്പൂതിരിപ്പാടിന്റെ […]



