LIMA WORLD LIBRARY

കടൽക്ഷോഭവും കാറ്റും; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്: 25 ട്രെയിനുകള്‍ റദ്ദാക്കി

യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്നു മുതല്‍ 29 വരെ 25 ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം–പട്ന, തിരുവനന്തപുരം–സില്‍ചാര്‍ എന്നിവയും പട്ടികയിലുണ്ട്. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം കൂടുതൽ തീവ്രമായി. ഇന്ന് അത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. ഇതിന്‍റെ സ്വാധീനത്തിൽ ബുധനാഴ്ച വരെ കേരളത്തിൽ പരക്കെ മഴ കിട്ടും. ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തു നിന്ന് 590 കിലോമീറ്റർ അകലെ കടലിലാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. കടൽക്ഷോഭവും കാറ്റും കണക്കിലെടുത്ത് കിഴക്കൻ തീരത്തെ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px