കാലചക്രം തിരിയുന്നു വേഗം
കീഴ്മേൽ മറിയുന്നു ലോകം
കഴിവുറ്റ മനുഷ്യരുമിന്നിതാ
കാഴ്ച്ചക്കാർ മാത്രമാവുന്നു
കലിതുള്ളിയാർത്തലക്കുമീ
കടലോളങ്ങടങ്ങിയെന്നാലും
കണ്ണിൽപ്പെടാതുയിരെടുക്കും
കണികാ ജീവികളെന്നടങ്ങും
കടലെത്രയിരമ്പിയാർത്താലും
കാറ്റെത്രചുഴറ്റി വീശിയടിച്ചാലും
കാറെത്ര പെയ്തൊഴിഞ്ഞാലും
കനലടങ്ങാത്തൊരഗ്നിയായ്
കത്തും മിന്നാമിന്നിപ്പൊട്ടായി
കാരൊഴിഞ്ഞൊരുനാളുദിക്കും
കിഴക്ക് ദിനകരനൊപ്പം വെട്ടം.
സുജൻ പൂപ്പത്തി











