LIMA WORLD LIBRARY

അജ്ഞാത ലോകത്തേക്കുള്ള സഞ്ചാരം – കാരൂര്‍ സോമന്‍ (ലണ്ടൻ)

ആകാശത്ത് നക്ഷത്രങ്ങള്‍ തെളിയുമ്പോള്‍ നിറമാര്‍ന്ന ചന്ദ്രന്‍ മണ്ണില്‍ പ്രകാശം പൊഴിച്ചു നില്‍ക്കുന്നതും പ്രഭാതത്തിന്‍റ അരുണിമയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ദിക്കുകളിലേക്ക് പോകുന്നതും കാണാറുണ്ട്. ചന്ദ്രനിലെ ജീവന്‍റെ തുടുപ്പുതേടിയുള്ള യാത്രയില്‍ സൂര്യ ചന്ദ്രന്മാരെ ആരാധിച്ചു് കര്‍മ്മങ്ങള്‍ നടത്തിയവരുടെ തൊണ്ട വരണ്ടതും ഈ ലോകത്തു നിന്ന് മറ്റൊരു ലോകത്തേക്കുള്ള യാത്ര കണ്ട് കണ്ണുകള്‍ മഞ്ഞളിച്ചതും കണ്ടു.മാനവ ചരിത്രത്തില്‍ ഇന്ത്യ നേടിയ യാത്രികരില്ലാത്ത ചന്ദ്രപര്യവേക്ഷണം മനുഷ്യമനസ്സിലെന്നും തുള്ളിത്തുളുമ്പുന്ന സന്തോഷമാണ് പ്രദാനം ചെയ്തത്.. ഇന്ത്യാക്കാരന്‍റെ ബഹിരാകാശ ചന്ദ്രപര്യവേക്ഷണം ശാസ്ത്ര സാങ്കേതിക രംഗത്ത് നടന്ന ഒരു […]

പ്രണയരാശി – ചാക്കോ ഡി അന്തിക്കാട്

ചാക്കോ ഡി അന്തിക്കാട് 2021 മെയ്‌ 31 (പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ -കമല സുറയ്യ- പ്രണയകാവ്യസ്മരണകൾക്ക് മുൻപിൽ സമർപ്പണം) ✍️ എനിക്ക് നഷ്ടപ്പെട്ട പ്രണയം മറ്റൊരാൾക്ക്‌ നേട്ടം! എനിക്ക് നഷ്ടപ്പെട്ട ഉദയാസ്തമയങ്ങൾ പലർക്കും സ്വന്തം! വയലുകളും താഴ്വരകളും സന്ദർശിച്ച ഇണക്കുരുവികൾ, കൊയ്ത്തുകാലപ്രണയം പങ്കുവെക്കും… പറന്നകലും! കടലുകൾത്താണ്ടി, പ്രണയസന്ദേശവുമായി പറന്നകലുമ്പോൾ, അവർ പറയും: “കടൽത്തീരത്ത് ഏറ്റവും കൂടുതൽ നെടുവീർപ്പുകൾ തിരകൾക്ക് സമ്മാനിച്ചത്, വിവാഹമോചനം നേടിയവരായിരിക്കും!” ഒരിക്കൽ, പ്രണയം കവിതയായൊഴുകിയ പാതിരാത്രിയിൽ, നിലാവിനോട് ഞാൻ ചോദിച്ചു: “നീ നക്ഷത്രങ്ങളെ പ്രണയിച്ചിട്ടുണ്ടോ?” […]

സി.വി.പാപ്പച്ചന് ബിഗ് സല്യൂട്ട് – സനിൽ പി. തോമസ്

കേരള പൊലീസിലെ മൂന്നു ഫുട്ബോൾ താരങ്ങൾ – സി.വി. പാപ്പച്ചൻ, പി.ടി. മെഹബൂബ്, സി.എം. സുധീർ കുമാർ എന്നിവർ ഇന്ന്  ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു. ഡപ്യൂട്ടി കമൻഡാൻ്റ് പാപ്പച്ചനുമായി ഇന്നലെ ഏറെ നേരം സംസാരിച്ചു. ഞങ്ങൾ ആദ്യം കണ്ടുമുട്ടിയ 1987 ലെ ദേശീയ ഗെയിംസിലെയും 1988ലെ കൊല്ലം സന്തോഷ് ട്രോഫിയിലെയും ഓർമകൾ പങ്കുവച്ചു. ഞാൻ മനോരമയ്ക്കു വേണ്ടി റിപ്പോർട്ട് ചെയ്ത ആദ്യ സന്തോഷ് ട്രോഫിയായിരുന്നു 1988 ലേത്. ആൻഡ്രൂസ് ഫിലിപ്പിൻ്റെ അസിസ്റ്റൻ്റ് ആയിരുന്നു ഞാൻ. ( […]

ഗാസയുടെ പുനർനിർമാണം: ഇസ്രയേലും ഈജിപ്തും ചർച്ച ആരംഭിച്ചു

കയ്റോ ∙ വെടിനിർത്തൽ ധാരണകൾ ഉറപ്പിക്കുകയും ഗാസയുടെ പുന‍ർനിർമാണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇസ്രയേലും ഈജിപ്തും ഉന്നതതല ചർച്ചകൾ ആരംഭിച്ചു. 11 ദിവസം നീണ്ട സംഘർഷത്തിനു വിരാമമിട്ട് ഈജിപ്ത് മധ്യസ്ഥതയിലാണു ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ ധാരണയായത്. ഇന്നലെ കയ്റോയിലെത്തിയ ഇസ്രയേൽ വിദേശകാര്യമന്ത്രി ഗാബി അഷ്കനാസിയും ഈജിപ്ത് വിദേശ മന്ത്രി സമീഹ് ഷൗക്രിയും തമ്മിൽ ഇന്നലെ ചർച്ച നടന്നു. 2008നുശേഷം ഈജിപ്ത് സന്ദർശിക്കുന്ന ആദ്യ ഇസ്രയേൽ വിദേശകാര്യമന്ത്രിയാണ്. ഹമാസ് കസ്റ്റഡിയിലുള്ള ഇസ്രയേൽ സൈനികരെയും പൗരന്മാരെയും വിട്ടയയ്ക്കുന്നത് അടക്കമുള്ള […]

പ്രതിസന്ധിയൊഴിഞ്ഞു; കോപ്പ അമേരിക്കയ്ക്ക് ബ്രസീല്‍ വേദിയാകും

കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ്  ജൂണ്‍ 13 മുതല്‍ ബ്രിസീലില്‍. അര്‍ജന്റീനയ്ക്ക് പകരമാണ് ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്നത്. കോവിഡ് വ്യാപനം മൂലമാണ് അര്‍ജന്റീനയില്‍ നിന്നുളള വേദിമാറ്റം. അര്‍ജന്റീനയിലും കൊളംബിയയിലും ആയിട്ട് കോപ അമേരിക്ക ഫുട്ബോള്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനാല്‍ കൊളംബിയിയെ ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ആതിഥേയം വഹിക്കുന്നതില്‍ നിന്ന്  ഒഴിവാക്കി. മേയ് 20നാണ് കൊളംബിയയെ ഒഴിവാക്കിയത്. പിന്നീട് ടൂര്‍ണമെന്റ് ഒറ്റയ്ക്ക് നടത്താമെന്ന് അര്‍ജന്റീന അറിയിക്കുകയായിരുന്നു. അടുത്തമാസം 13മുതല്‍ ജൂലൈ പത്തുവരെയാണ് ടൂര്‍ണമെന്റ്. […]

ഒരു മാസം പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?

ഒരു മാസത്തോളം പഞ്ചസാര ഉപയോഗിക്കാതിരിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിലും ആരോഗ്യനിലയിലും പ്രകടമായ വ്യത്യാസങ്ങളുണ്ടാകും. അവ എന്തൊക്കെയെന്ന് നോക്കാം… മധുരം ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. എന്നാൽ അമിതമായ അളവിൽ മധുരം ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. പഞ്ചസാരയുടെ അമിത ഉപഭോഗം ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദയ രോഗങ്ങൾ, വാർദ്ധക്യം വേഗത്തിലാക്കുക എന്നീ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. അതിനാൽ, നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് നല്ലൊരു ആശയമായിരിക്കും. എന്നാൽ ഇത് നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കും? പഞ്ചസാര […]

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. […]

കോവിഡ്: ലക്ഷദ്വീപിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. അഞ്ചു ദ്വീപുകളിലാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കിയത്. എന്നാൽ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡികാര്‍ഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ജോലി സ്ഥലത്തെത്താനുള്ള അനുമതിയുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയ്,കല്‍പെയ്‌നി, അമനി ദ്വീപുകളില്‍ കര്‍ഫ്യൂ തുടരുകയായിരുന്നു. ഈ ദ്വീപുകളിലടക്കം ജൂണ്‍ ഏഴ് വരെ സമ്പൂര്‍ണ്ണ അടച്ചിടലാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാര നടപടികള്‍ക്കെതിരെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് […]

കൊറോണ വൈറസ്; ഉണ്ടായതോ, ഉണ്ടാക്കിയതോ?

കോവിഡിനു കാരണമായ സാർസ്-കോവി-2 വൈറസ് ചൈനയിലെ പരീക്ഷണശാലയിൽനിന്ന് ചോർന്നതാണെന്ന സിദ്ധാന്തത്തിന് വീണ്ടും ജീവൻ വെച്ചിരിക്കുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും സംഘടനാംഗങ്ങളിൽ ചിലർതന്നെയും ആവശ്യപ്പെട്ടിരിക്കുന്നു. ഇക്കൊല്ലം ജനുവരിയിൽ ചൈന സന്ദർശിച്ച ഡബ്ല്യു.എച്ച്.ഒ. സംഘം അന്വേഷിച്ച് തള്ളിക്കളഞ്ഞതാണ് വൈറസ് മനുഷ്യനിർമിതിയാണെന്ന വാദം. ഇപ്പോൾ അതു വീണ്ടും പൊങ്ങിവരാനുള്ള കാരണമെന്താണ്?   വിവാദം തുറന്ന റിപ്പോർട്ട് മേയ് 23-ന് ‘വോൾ സ്ട്രീറ്റ് ജേണൽ’ പഴയ ഒരു യു.എസ്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ടു. ചൈനയിലെ വുഹാൻ […]

ഇന്ത്യയുടെ ജിഡിപിയില്‍ തകര്‍ച്ച; 40 വർഷത്തെ ഏറ്റവും മോശം വളർച്ച

2020-21 സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായത് കഴിഞ്ഞ 40 വർഷത്തെ ഏറ്റവും മോശം വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷം ജിഡിപി വളർച്ച നെഗറ്റീവ് 7.1 ശതമാനമായി കുത്തനെ കുറഞ്ഞു. കോവിഡും, ലോക്ഡൗണും  സൃഷ്ടിച്ച പ്രതിസന്ധിയാണ് സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിച്ചത്. എന്നാൽ സാമ്പത്തിക വർഷത്തിലെ അവസാന പാദമായ  ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ജിഡിപി വളർച്ച 1.6 ശതമാനമായി ഉയർന്നു. നിർമ്മാണമേഖലയിലെ പുരോഗതിയാണ് അവസാനപാദത്തിൽ ഗുണകരമായത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസാണ് അന്തിമകണക്ക് പുറത്തുവിട്ടത്.

മലയാളിയുടെ സ്വന്തം മാധവിക്കുട്ടി – മിനിസുരേഷ്

പെൺമയുടെ രസതന്ത്രങ്ങളെ അക്ഷരങ്ങളിലൂടെ പകർന്ന് സാഹിത്യലോകത്തു വിസ്മയങ്ങൾ സൃഷ്ടിച്ച എഴുത്തുകാരിയാണു മാധവിക്കുട്ടി. മരണാനന്തരവും അവരുടെ ഓരോ രചനയും നിത്യയൗവ്വനത്തോടെ പൂത്തുലഞ്ഞു നിൽക്കുന്നു. മലയാളിക്ക് ഇന്നും ഈ പ്രണയ രാജകുമാരിയുടെ വചനങ്ങൾ ഇല്ലാതെ പ്രണയത്തെക്കുറിച്ചു നിർവചിക്കാനാവില്ല.ആത്മാവിഷ്കാരം സാക്ഷ്യം വഹിക്കുന്ന രചനകളിലൂടെ പല ആദർശ ജീവിതങ്ങളുടെയും കാപട്യങ്ങൾ അവർ തുറന്നു കാട്ടി. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളേയും, അഭിലാഷങ്ങളേയും കുറിച്ച് ഭാവനയിൽ വിരിഞ്ഞ കഥകളിലൂടെ ധൈര്യത്തോടെ എഴുതുവാൻ തുടങ്ങിയപ്പോൾ അവയെല്ലാം പലപ്പോഴും അവരുടെ സ്വകാര്യ ജീവിതാനുഭവങ്ങളാണെന്നു തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടെയും, […]