കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 13 മുതല്‍ ബ്രിസീലില്‍. അര്‍ജന്റീനയ്ക്ക് പകരമാണ് ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്നത്. കോവിഡ് വ്യാപനം മൂലമാണ് അര്‍ജന്റീനയില്‍ നിന്നുളള വേദിമാറ്റം. അര്‍ജന്റീനയിലും കൊളംബിയയിലും ആയിട്ട് കോപ അമേരിക്ക ഫുട്ബോള്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനാല്‍ കൊളംബിയിയെ ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ആതിഥേയം വഹിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. മേയ് 20നാണ് കൊളംബിയയെ ഒഴിവാക്കിയത്. പിന്നീട് ടൂര്‍ണമെന്റ് ഒറ്റയ്ക്ക് നടത്താമെന്ന് അര്‍ജന്റീന അറിയിക്കുകയായിരുന്നു. അടുത്തമാസം 13മുതല്‍ ജൂലൈ പത്തുവരെയാണ് ടൂര്‍ണമെന്റ്. അര്‍ജന്റീനയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ വേദി മാറ്റുകയാണെന്ന് ഫെഡറേഷന്‍ അറിയിക്കുകയായിരുന്നു. 2019ല്‍ ബ്രസീലില്‍ നടന്ന കോപ അമേരിക്ക ഫുട്ബോളില്‍ ബ്രസീല്‍ ആണ് കിരീടം നേടിയത്.













