ഒരു മരമില്ലെങ്കിൽ – ജഗദീശ് കരിമുളയ്ക്കൽ

ഒരു മരമില്ലെങ്കിൽ ഊഷരമാണീ ഭൂമി സഖേ, പൂവില്ല കായില്ല ഗന്ധമില്ല. ജീവന്റെയുള്ളിലെ സ്നേഹമില്ല. തളിരില്ല തണലില്ല, മധുരം നുണയും പൂമ്പാറ്റയില്ല. പുഞ്ചിരി പൈതലിൻ കൊഞ്ചലില്ല. ഇല്ലിമുളംകാടിൻ ഈണമില്ല. ഒരു മരം നട്ടാൽ നമുക്ക് നേടാം സ്വർഗ്ഗം പോൽ സുന്ദര സുവർണ്ണഭൂമി. ഒരു തൈ നടാം നമുക്കീ സുദിനത്തിലൊന്നായി നല്ലൊരു നാളെയുടെ സ്മൃതിനിലാവിനായി. ജീവന്റെയാനന്ദതുടിപ്പിനായി . ഒരു തൈ നടാം ഈ ഭൂമിക്കു പച്ചപ്പിനായി
കിടിലൻ ജയത്തോടെ ബ്രസീൽ മുന്നോട്ട്; പടിക്കൽ കലമുടച്ച് അർജന്റീന

ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ പരാഗ്വെയെ തകർത്ത് ബ്രസീൽ മുന്നേറുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു കാനറിപ്പടയുടെ ജയം. അതേസമയം കൊളംബിയയോട് അവസാന മിനിറ്റിൽ ഗോൾ വഴങ്ങി അർജന്റീന ഒരിക്കൽ കൂടി സമനിലയിൽ കുരുങ്ങി. പരാഗ്വെയിൽ നടന്ന മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ബ്രസീൽ ലീഡെടുത്തു. സൂപ്പർതാരം നെയ്മറാണ് ഗോൾ നേടിയത്. ഗബ്രിയേൽ ജെസ്യൂസ് നൽകിയ ഒന്നാന്തരം ക്രോസിൽ നിന്നായിരുന്നു നെയ്മർ പരാഗ്വെ വലകുലുക്കിയത്. മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ ബ്രസീൽ ലീഡുയർത്തി വിജയമുറപ്പിച്ചു. മധ്യനിരതാരം ലൂക്കാസ് പക്വേറ്റയാണ് ഇക്കുറി […]
ദക്ഷിണകൊറിയയുടെ ലോകകപ്പ് ഹീറോ ഓർമയായി

2002 ലോകകപ്പിന്റെ സെമിഫൈനലിലേക്കുള്ള ദക്ഷിണകൊറിയയുടെ കുതിപ്പിൽ നിർണായകപങ്ക് വഹിച്ച യൂ സാങ് ചുൾ അന്തരിച്ചു. 49 വയസായിരുന്നു. പാൻക്രിയാറ്റിക്ക് കാൻസറിനെത്തുടർന്നാണ് ചുളിന്റെ അന്ത്യം. 1994-ൽ കളിക്കളത്തിൽ അരങ്ങേറിയ ചുൾ ദക്ഷിണകൊറിയ കണ്ട ഏറ്റവും മികച്ച മധ്യനിരക്കാരിലൊരളാണ്. എന്നാൽ അറ്റാക്കിലും ഡിഫൻസിലുമായി വിവിധ പൊസിഷനുകളിൽ ചുൾ തന്റെ കരിയറിൽ കളിച്ചിട്ടുണ്ട്. 2002-ൽ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകപ്പിൽ ആതിഥേയർക്കായി ഏഴ് മത്സരങ്ങളിലും ചുൾ കളിച്ചു. ആ ലോകകപ്പിൽ പോളണ്ടിനെതിരെ ഒരു ഗോളും ചുൾ നേടി. ലോകകപ്പിലെ ഓൾ സ്റ്റാർ […]
വിവാദവും പ്രതിഷേധവും കനത്തു; ദ്വീപിലെ വിചിത്ര ഉത്തരവ് പിന്‍വലിച്ചു

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു. മല്‍സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കാനായിരുന്നു ഉത്തരവ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിചിത്ര ഉത്തരവ്. ദ്വീപിലെത്തുന്ന ബോട്ടുകളും കപ്പലുകളും പരിശോധിക്കാനും യാത്രക്കാരുടെ വിവരങ്ങൾ തേടാനും നിർദേശമുണ്ടായിരുന്നു. ഉത്തരവ് മത്സ്യതൊഴിലാളികളെയെല്ലാം സംശയനിഴലിൽ നിർത്തുന്ന നടപടിയെന്ന് ആരോപണം ഉണ്ടായിരുന്നു.
ഇന്ന് 16,204 പേര്‍ക്ക് കോവിഡ്, 156 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 16,204 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂർ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂർ 619, പത്തനംതിട്ട 545, കാസർഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]
നാടക സംവിധായകനും അഭിനേതാവുമായ ഭാർഗവൻ പള്ളിക്കര (87) അന്തരിച്ചു

നിര്യാതനായി:- പള്ളിക്കര (കുന്നംകുളം): നാടക സംവിധായകനും അഭിനേതാവുമായ ഭാർഗവൻ പള്ളിക്കര (87) അന്തരിച്ചു._ _നാടകങ്ങളുടെ പ്രചാരണവും പരിഷോപോഷണവും ലക്ഷ്യമിട്ട് ആരംഭിച്ച സി.സി.സി എന്ന പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു._ _നിരവധി നാടകങ്ങൾ എഴുതിയ അദ്ദേഹം 35 ലേറെ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമകളിലും വേഷമിട്ടു._ _കുന്ദംകുളം കോട്ടയിൽ സ്വദേശിയാണ്._ _തപാൽ വകുപ്പിൽ പോസ്റ്റൽ ഇൻസ്‌പെക്ടറായിരുന്നു. പോസ്റ്റൽ ജീവനക്കാരുടെ സംഘടനയായ പി.ടി.സി.ഇ.എയുടെ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്നു._ _സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് വീട്ടുവളപ്പിൽ._ _പരേതയായ രമാഭായിയാണ് ഭാര്യ._ _മക്കൾ: പി.ബി. അനിൽ […]
ഇരട്ടപ്രഹരമായി ഇന്ധന വില, പെട്രോളിനും ഡീസലിനും ഇന്നും വില വർധിപ്പിച്ചു

ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും ആണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില നൂറിലേക്ക് അടക്കുകയാണ്. ഇന്നത്തെ വില 97.65 രൂപ. ഡീസൽ വില 92. 60 രൂപ. കൊച്ചിയിൽ പെട്രോളിന് 95.70 രൂപയും ഡീസലിന് 92. 17 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസലിന് 91. 31 രൂപയുമാണ് വില. കൊവിഡിന്റെ ആഘാതത്തിൽ സാമ്പത്തിക മേഖല […]
ഒറ്റമാങ്ങ – ബി ലേഖ

കാറ്റുവന്നുതൊട്ടതും കാമിനിയായവൾ.. വീണതും, ഓടിച്ചെന്നെടുത്തതും.. കൊതിമൂത്തിട്ട്.. തുടുതുടുപ്പിനുള്ളിലായി.. വെളുവെളുത്ത പുഴുവതൊന്ന് തുളഞ്ഞൊളിച്ചു കഷ്ടമേ, ഉച്ചിമേലെ നിൽപ്പതുണ്ടൊരൊറ്റ മാങ്ങാ, കാറ്റുതട്ടാൻ മറന്നുവച്ചു.. കാൽക്കൽ വന്നുവീണുവല്ലോ, തേൻകനി നീ തന്നതല്ലേ.. തേൻ കിനിഞ്ഞു വന്നതല്ലേ.. കാറ്റുതട്ടാ ചില്ലേ വരൂ കൂട്ടുചേർന്നു പോയിടാം..
ഇന്ന് ലോക സമുദ്ര ദിനമാണ്

ഈ ദിനത്തിൽ പഴയൊരു വാർത്തയാണ് ഓർമ്മ വരുന്നത്… ഒരു ദിവസം ഫെയ്സ് ബുക്കിൽ ഓട്ട പ്രദക്ഷിണം നടത്തുമ്പോൾ ഒരു ചെറു കുറിപ്പ് കണ്ടു… ആഴക്കടലിൽ മീൻ പിടിക്കാൻ ലൈസൻസുള്ള ഏക വനിതയായ രേഖയെ തൃശ്ശൂർ ലയൻസ് ക്ലബ് ആദരിക്കുന്നു… കടലോളം വിസ്മയമാണ് ഈ വാർത്ത എനിക്ക് സമ്മാനിച്ചത്… ഇതൊരു ഫീച്ചറാക്കിയാലോ എന്നൊരു തോന്നൽ… ആദ്യ പടിയായി ചാവക്കാട് പോലീസ് സ്റ്റേഷൻ വഴി വാർത്തയുടെ സത്യാവസ്ഥയെ കുറിച്ചൊരു അന്വേഷണം നടത്തി… സംഭവം ശരിയാണ്… രേഖയുടെ ഫോൺ നമ്പരും കിട്ടി… […]
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് ജയം

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏകപക്ഷീയമായ രണ്ട് ഗോളിന്റെ ജയം. ഇന്ത്യക്ക് വേണ്ടി നായകന്‍ സുനില്‍ ഛേത്രി ഇരട്ടഗോള്‍ നേടി. മത്സരത്തിന്റെ 79ാം മിനുറ്റിലും ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുറ്റിലുമാണ് ചേത്രി ഗോള്‍ നേടിയത്. വിജയം നേടാനാവാതെ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചത്. ജയത്തോടെ ഇന്ത്യന്‍ ടീമിന്റെ എഎഫ്‌സി ഏഷ്യന്‍ കപ്പ് പ്രവേശന പ്രതീക്ഷകള്‍ സജീവമായി. ഗ്രൂപ്പ് ഇയില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച ഇന്ത്യ ഇതുവരെ 6 […]
യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് വീണ്ടും നീട്ടി

ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അടുത്തമാസം ആറു വരെ നീട്ടി. ഈ മാസം 30 വരെ ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി നീട്ടിയതായി എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേർപ്പെടുത്തിയത്. ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയിൽ താമസിച്ചവർക്കും യുഎഇയിലേക്ക് പ്രവേശിക്കാനാകില്ല. യുഎഇ താമസവീസക്കാരായ പ്രവാസിമലയാളികളടക്കം ഒട്ടേറെപ്പേരാണ് പ്രവേശനവിലക്ക് കാരണം നാട്ടിൽ കുടുങ്ങിയിട്ടുള്ളത്.
വരുമാനം മാനദണ്ഡമല്ല; സൗജന്യ വാക്സീന്‍ വിതരണത്തിന് മാര്‍ഗരേഖ

സൗജന്യ വാക്സീന്‍ വിതരണത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. സൗജന്യവാക്സീന് വരുമാനം മാനദണ്ഡമല്ല, ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കരുത്. സംസ്ഥാങ്ങള്‍ക്ക് വാക്സീന്‍ നല്‍കുക ജനസംഖ്യയും രോഗവ്യാപനവും അടിസ്ഥാനമാക്കിയെന്നും മാര്‍ഗനിര്‍ദേശം.
‘മൂന്നാം തരംഗം കഴിഞ്ഞാല്‍ എന്താവുമെന്ന് പറയാനാവില്ല; ഡിജിറ്റല്‍ പഠനം തുടരും’

ഡിജിറ്റല്‍ പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സൗജന്യ ഇന്റര്‍നെറ്റ് നല്‍കാനും കണക്ടിവിറ്റി കൂട്ടാനും ശ്രമമുണ്ടാകും. മൂന്നാംതരംഗം കഴിഞ്ഞാല്‍ എന്താവുമെന്ന് പറയാനാവില്ല. കോവിഡ് കുറച്ചുകാലം നമ്മുടെ ഇടയിൽ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുല്‍ വിളിച്ചറിയിച്ചു; കെ.സുധാകരന്‍ കെപിസിസിയുടെ തലപ്പത്ത്

കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി നിയമിച്ചു. രാഹുല്‍ ഗാന്ധി കെ.സുധാകരനെ ഫോണില്‍ വിളിച്ച് നിയമനം അറിയിച്ചു. കെ സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂവെന്ന് പാര്‍ട്ടിയിലൊരു വിഭാഗം സമ്മര്‍ദമുയര്‍ത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഗ്രൂപ്പ് സമവാക്യങ്ങള്‍ അത്ര ഹിതകരമല്ലാത്തതിനാല്‍ ഇത്ര നീണ്ടുപോയെന്ന് മാത്രം. കെഎസ് ബ്രിഗേഡ് എന്ന പേരില്‍ ഇത്ര സജീവമായ സമൂഹമാധ്യമക്കൂട്ടായ്മകള്‍ കേരളത്തില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവിന്‍റെ പേരിലുമുണ്ടാകില്ല. സിപിഎമ്മിന്‍റെ ഉറച്ച കോട്ടയായ കണ്ണൂരില്‍ പാര്‍ട്ടിക്കെതിരെ നേര്‍ക്കുനേര്‍ പോരാടിയാണ് കെ സുധാകരന്‍റെ രാഷ്ട്രീയ വളര്‍ച്ച. കെഎസ് എന്ന രണ്ടക്ഷരം പ്രവര്‍ത്തകരില്‍ […]
സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്, 124 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 14.15%; 20,019 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 124 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,281 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് […]



