ഇന്ന് ലോക സമുദ്ര ദിനമാണ്

Facebook
Twitter
WhatsApp
Email

ഈ ദിനത്തിൽ പഴയൊരു വാർത്തയാണ് ഓർമ്മ വരുന്നത്…

ഒരു ദിവസം
ഫെയ്സ് ബുക്കിൽ
ഓട്ട പ്രദക്ഷിണം നടത്തുമ്പോൾ ഒരു ചെറു കുറിപ്പ് കണ്ടു…

ആഴക്കടലിൽ മീൻ പിടിക്കാൻ ലൈസൻസുള്ള ഏക വനിതയായ രേഖയെ തൃശ്ശൂർ ലയൻസ് ക്ലബ് ആദരിക്കുന്നു…

കടലോളം വിസ്മയമാണ് ഈ വാർത്ത എനിക്ക് സമ്മാനിച്ചത്…

ഇതൊരു ഫീച്ചറാക്കിയാലോ എന്നൊരു തോന്നൽ…

ആദ്യ പടിയായി ചാവക്കാട് പോലീസ് സ്റ്റേഷൻ വഴി വാർത്തയുടെ സത്യാവസ്ഥയെ കുറിച്ചൊരു അന്വേഷണം നടത്തി…

സംഭവം ശരിയാണ്…

രേഖയുടെ ഫോൺ നമ്പരും കിട്ടി…

രേഖയെ വിളിച്ചു…

രണ്ടു ദിവസം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് ട്രയിനിൽ ഞാനും കൂട്ടുകാരനായ കൗശൽദാസും തൃശ്ശൂരിലെത്തി…

നേരേ ചാവക്കാട് ചെന്നു…

ഞങ്ങൾ ചെല്ലുമ്പോൾ രേഖയും ഭർത്താവ് കാർത്തികേയനും കടലിൽ നിന്നും വന്നതേയുള്ളൂ…

രേഖ ജീവിതം പറഞ്ഞു…

ആ ജീവിത കഥ
അവിശ്വസനീയമായിരുന്നു…

പ്രണയവും നാടുവിടലുമൊക്കെ ചേർന്ന ജീവിത കഥ…

പാരമ്പര്യ മത്സ്യതൊഴിലാളി അല്ലാതിരുന്നിട്ടും ജീവിതം നട്ടു നനച്ച് വളർത്താനായി ഭർത്താവിനോടൊപ്പം ആഴക്കടലിൽ മത്സ്യം പിടിക്കാൻ ധൈര്യം കാണിച്ച രേഖയെ കുറിച്ച് ഞാനെഴുതി…

ഒരു പക്ഷേ…,

എനിക്ക് സംതൃപ്തി നൽകിയ ഫീച്ചറുകളിൽ ഒന്നാണ് രേഖയെ കുറിച്ച് ഞാൻ എഴുതിയ
“രേഖ കടലിന്റെ മകൾ…”

‘കേരളകൗമുദി’യിലെ
ഫീച്ചർ വായിച്ചിട്ട് മമ്മൂട്ടിയും
മഞ്ജു വാര്യരും
ഇസാഫ് ബാങ്കും ഉൾപ്പെടെ നിരവധി പ്രമുഖർ രേഖയെ സഹായിച്ചു എന്നതും വ്യക്തിപരമായ എന്റെ സന്തോഷമാണ്…

കടലിനെ സ്നേഹിക്കുന്ന,
കടൽ കൊണ്ട് ജീവിക്കുന്ന എല്ലാവർക്കും എന്റെ
“‘സമുദ്ര ദിനാശംസകൾ'” നേരുന്നു…………………………………………..

___ഉല്ലാസ് ശ്രീധർ.

🚣‍♀️🚣‍♀️🚣‍♀️🚣‍♀️🚣‍♀️🚣‍♀️🚣‍♀️🚣‍♀️🚣‍♀️🚣‍♀️🚣‍♀️🚣‍♀️

About The Author

Leave a Reply

Your email address will not be published. Required fields are marked *