ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏകപക്ഷീയമായ രണ്ട് ഗോളിന്റെ ജയം. ഇന്ത്യക്ക് വേണ്ടി നായകന്‍ സുനില്‍ ഛേത്രി ഇരട്ടഗോള്‍ നേടി. മത്സരത്തിന്റെ 79ാം മിനുറ്റിലും ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുറ്റിലുമാണ് ചേത്രി ഗോള്‍ നേടിയത്.
വിജയം നേടാനാവാതെ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചത്. ജയത്തോടെ ഇന്ത്യന്‍ ടീമിന്റെ എഎഫ്‌സി ഏഷ്യന്‍ കപ്പ് പ്രവേശന പ്രതീക്ഷകള്‍ സജീവമായി. ഗ്രൂപ്പ് ഇയില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച ഇന്ത്യ ഇതുവരെ 6 പോയിന്റ് ആണ് ഉള്ളത്













