ഒരു മരമില്ലെങ്കിൽ
ഊഷരമാണീ ഭൂമി സഖേ,
പൂവില്ല കായില്ല ഗന്ധമില്ല.
ജീവന്റെയുള്ളിലെ
സ്നേഹമില്ല.
തളിരില്ല തണലില്ല,
മധുരം നുണയും
പൂമ്പാറ്റയില്ല.
പുഞ്ചിരി പൈതലിൻ
കൊഞ്ചലില്ല.
ഇല്ലിമുളംകാടിൻ
ഈണമില്ല.
ഒരു മരം നട്ടാൽ
നമുക്ക് നേടാം
സ്വർഗ്ഗം പോൽ സുന്ദര
സുവർണ്ണഭൂമി.
ഒരു തൈ നടാം നമുക്കീ
സുദിനത്തിലൊന്നായി നല്ലൊരു നാളെയുടെ
സ്മൃതിനിലാവിനായി.
ജീവന്റെയാനന്ദതുടിപ്പിനായി .
ഒരു തൈ നടാം ഈ
ഭൂമിക്കു പച്ചപ്പിനായി











