നിര്യാതനായി:- പള്ളിക്കര (കുന്നംകുളം): നാടക സംവിധായകനും അഭിനേതാവുമായ ഭാർഗവൻ പള്ളിക്കര (87) അന്തരിച്ചു._
_നാടകങ്ങളുടെ പ്രചാരണവും പരിഷോപോഷണവും ലക്ഷ്യമിട്ട് ആരംഭിച്ച സി.സി.സി എന്ന പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു._
_നിരവധി നാടകങ്ങൾ എഴുതിയ അദ്ദേഹം 35 ലേറെ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമകളിലും വേഷമിട്ടു._
_കുന്ദംകുളം കോട്ടയിൽ സ്വദേശിയാണ്._
_തപാൽ വകുപ്പിൽ പോസ്റ്റൽ ഇൻസ്‌പെക്ടറായിരുന്നു. പോസ്റ്റൽ ജീവനക്കാരുടെ സംഘടനയായ പി.ടി.സി.ഇ.എയുടെ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്നു._
_സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് വീട്ടുവളപ്പിൽ._
_പരേതയായ രമാഭായിയാണ് ഭാര്യ._
_മക്കൾ: പി.ബി. അനിൽ (ചാവക്കാട് എ.ഇ.ഒ), മിനി (റിട്ട. അദ്ധ്യാപിക)._













