LIMA WORLD LIBRARY

കിടിലൻ ജയത്തോടെ ബ്രസീൽ മുന്നോട്ട്; പടിക്കൽ കലമുടച്ച് അർജന്റീന

ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോ​ഗ്യതാ പോരാട്ടത്തിൽ പരാ​ഗ്വെയെ തകർത്ത് ബ്രസീൽ മുന്നേറുന്നു. എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു കാനറിപ്പടയുടെ ജയം. അതേസമയം കൊളംബിയയോട് അവസാന മിനിറ്റിൽ ​ഗോൾ വഴങ്ങി അർജന്റീന ഒരിക്കൽ കൂടി സമനിലയിൽ കുരുങ്ങി.

പരാ​ഗ്വെയിൽ നടന്ന മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ബ്രസീൽ ലീ​ഡെടുത്തു. സൂപ്പർതാരം നെയ്മറാണ് ​ഗോൾ നേടിയത്. ​ഗബ്രിയേൽ ജെസ്യൂസ് നൽകിയ ഒന്നാന്തരം ക്രോസിൽ നിന്നായിരുന്നു നെയ്മർ പരാ​ഗ്വെ വലകുലുക്കിയത്. മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ ബ്രസീൽ ലീഡുയർത്തി വിജയമുറപ്പിച്ചു. മധ്യനിരതാരം ലൂക്കാസ് പക്വേറ്റയാണ് ഇക്കുറി വലകുലുക്കിയത്. ഈ ​ഗോളിന് വഴിയൊരുക്കിയത് നെയ്മറും. ജയത്തോടെ യോ​ഗ്യതാ റൗണ്ടിലെ ആറ് മത്സരങ്ങളിൽ എല്ലാം ജയിച്ച് 18 പോയിന്റുമായി ബ്രസീൽ കുതിപ്പ് തുടരുകയാണ്.

മറ്റൊരു മത്സരത്തിൽ കൊളംബിയക്കെതിരെ ആദ്യ എട്ട് മിനിറ്റിനുള്ളിൽ തന്നെ രണ്ട് ​ഗോൾ നേടി ലീഡെടുത്ത ശേഷമാണ് അർജന്റീന സമനില വഴങ്ങിയത്. മൂന്നാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോയും എട്ടാം മിനിറ്റിൽ ലിയാൻഡ്രോ പരേസഡസുമാണ് അർജന്റീനയ്ക്കായി ​ഗോൾ നേടിയത്. 51-ാം മിനിറ്റിൽ ലൂയിസ് മ്യുറിയലും ഇഞ്ച്വറി ടൈമിൽ മി​ഗ്വേൽ ബോർജയുമാണ് കൊളംബിയക്കായി വലകുലുക്കിയത്. യോ​ഗ്യതാ റൗണ്ടിൽ ആറ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് അർജന്റീനയ്ക്കുള്ളത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px