കാറ്റുവന്നുതൊട്ടതും
കാമിനിയായവൾ..
വീണതും,
ഓടിച്ചെന്നെടുത്തതും..
കൊതിമൂത്തിട്ട്..
തുടുതുടുപ്പിനുള്ളിലായി..
വെളുവെളുത്ത പുഴുവതൊന്ന്
തുളഞ്ഞൊളിച്ചു കഷ്ടമേ,
ഉച്ചിമേലെ നിൽപ്പതുണ്ടൊരൊറ്റ
മാങ്ങാ, കാറ്റുതട്ടാൻ മറന്നുവച്ചു..
കാൽക്കൽ വന്നുവീണുവല്ലോ,
തേൻകനി നീ തന്നതല്ലേ..
തേൻ കിനിഞ്ഞു വന്നതല്ലേ..
കാറ്റുതട്ടാ ചില്ലേ വരൂ
കൂട്ടുചേർന്നു പോയിടാം..
About The Author
No related posts.
One thought on “ഒറ്റമാങ്ങ – ബി ലേഖ”
മൂത്ത് പഴുക്കട്ടെ… മാങ്ങ .
പാതി വിളവിൽ അടരാതെ….
പുഴുക്കുത്തിൽ തളരാതെ.