LIMA WORLD LIBRARY

കാവല്‍ മാലാഖ (നോവല്‍ 15)

സൂസന്‍ വീണ്ടും ലണ്ടനിലേക്ക്. നാട്ടില്‍ വച്ചു തന്നെ ഹോസ്പിറ്റലിലേക്കു ഫോണ്‍ ചെയ്തു പറഞ്ഞ്, ഹോസ്റ്റലില്‍ താമസം ശരിയാക്കിയിട്ടുണ്ട്. വീടെടുത്തിരിക്കുന്നതു സൈമന്‍റെ പേരിലാണ്, വാടക കൊടുത്തിരുന്നതു താനാണെങ്കിലും. ആ വീടു സൈമന്‍ എന്താന്നു വച്ചാല്‍ ചെയ്യട്ടെ. ഇനിയൊരിക്കലും ആ മുഖം പോലും കാണാതെ കഴിക്കണം. അങ്ങോട്ടിനി പോകുന്നില്ല. അവള്‍ ആകാശച്ചെരിവുകളില്‍ ഒരുറക്കത്തിന്‍റെ അനുഗ്രഹം തേടി. ഉറക്കത്തിന്‍റെ ഇടവേളകളില്‍ പുസ്തകങ്ങള്‍ വായിച്ചു. തിരിച്ചെത്തുമ്പോഴേക്കും നാലു പുസ്തകം വായിച്ചു തീര്‍ത്തു. ബാഗില്‍ വസ്ത്രങ്ങളെക്കാളധികം പുസ്തകങ്ങളാണ്. അവിടെ ഇനി വേറൊരു ആശ്വസാസ്ഥാനം ഉണ്ടാകില്ലെന്നറിയാം. […]

കാവല്‍ മാലാഖ (നോവല്‍ 14)

പെരുവഴിയമ്പലം ദിവസങ്ങള്‍ കടന്നു പോകുകയാണ്. വിവാഹമോചനം ഇനിയും വച്ചുതാമസിപ്പിക്കാന്‍ കഴിയില്ല. സൂസന്‍ തന്നെ വക്കീലിനെ കാണാന്‍ പോയി. സൈമന്‍റെ പേരില്‍ ലണ്ടനിലേക്കു പേപ്പറുകള്‍ അയച്ചു. അവളോടു പ്രതികാരം ചെയ്യുന്ന പോലെ അവന്‍ ഒട്ടും വൈകാതെ ഒപ്പിട്ടു തിരിച്ചയച്ചു. സൂസന്‍റെ മനസില്‍ എന്തെന്നില്ലാത്ത ആശ്വാസം. വലിയൊരു ഭാരം തലയില്‍നിന്ന് ഇറക്കിവച്ചതു പോലെ. എന്നിട്ടും മനസിന്‍റെ ഏതോ കോണില്‍ ഒരു നൊമ്പരം. എവിടെയോ കരയുന്ന കിളിയുടെ ശബ്ദം. പക്ഷേ, അതവള്‍ മനപ്പൂര്‍വം കേട്ടില്ലെന്നു നടിച്ചു. ഇവിടെ ഞാന്‍ ദുഃഖിച്ചാല്‍ വീട്ടുകാര്‍ […]

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-16

അതിരാവിലെ സൂര്യദേവന്‍ തിരുമേനിയും കൈമളും പടിപ്പുരയിലെത്തി മണിയടിച്ചപ്പോളാണു വാര്യത്ത് വിളക്ക് തെളിഞ്ഞത്. പുലര്‍ച്ചെ തന്നെ ഉണരണമെന്ന് കരുതിയാണു കിടന്നതെങ്കിലും തലേന്ന് നടന്ന സംഭവങ്ങള്‍ രവിയേയും ഉമയേയും ആകെ പിടിച്ചുലച്ചിരുന്നു. അല്‍പ്പസമയം അവരോട് സംസാരിച്ച് വിശദമായി കാര്യങ്ങള്‍ തിരക്കിയതിനു ശേഷം കുളിച്ച് ശുദ്ധിയായി വരാന്‍ നിര്‍ദ്ദേശിച്ച് തിരുമേനി മുറ്റത്തേക്ക് നടന്നു. പിന്നെ ഒന്നു തിരിഞ്ഞു, രവിയെ അടുത്തേക്ക് വിളിച്ചു സ്വകാര്യമായി ഇന്നലെ പുഴക്കരയില്‍ നിന്നും ലഭിച്ച പട്ടില്‍ പൊതിഞ്ഞ വസ്തു കൈമാറാനാവശ്യപ്പെട്ടു. എന്തൊക്കെയാവണം ഒരുക്കങ്ങള്‍ എന്നന്വേഷിച്ചു രവി തിരുമേനിയുടെ […]

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-15

വാര്യരുടെ മുറിയില്‍ നിന്നും ഇറങ്ങിയ രവിശങ്കര്‍ ഉമയുടെ അടുത്തെത്തി. ആശങ്കാകുലമായ മുഖത്തോടെ അയാളെ കാത്തുനിന്നിരുന്ന ഉമയോട് എന്ത് പറയണമെന്നറിയാതെ രവി വിഷമിച്ചു. എല്ലാം പറഞ്ഞു മനസ്സിലാക്കാന്‍ ഒരു ദിവസം മതിയാവില്ല. ഉമ തന്നോട് എങ്ങനെ പ്രതികരിക്കുമെന്നും അറിയില്ല. നാളെ സൂര്യദേവന്‍ തിരുമേനിയെ കാണണം. അറിഞ്ഞതൊക്കെയും അദ്ദേഹത്തോട് പറഞ്ഞ് എന്തെങ്കിലും പ്രതിവിധി കണ്ടേ പറ്റൂ. ‘രവിയേട്ടാ…. ദേവൂട്ടി ഇപ്പോ മുകളിലേക്ക് പോയല്ലോ? എന്നെ നോക്കി ചിരിച്ചുകൊണ്ടാ പോയത്. ഹോ, അല്‍പ്പം മുന്‍പു എന്തായിരുന്നു ഭാവം? ആകെ ചാടിത്തുള്ളി കലികൊണ്ട […]

എം.പി പോളിന്‍റെ സര്‍ഗ്ഗമുന്നണിയില്‍ തോറ്റുകൊണ്ടിരിക്കുന്നവര്‍! -കാരൂര്‍ സോമന്‍-

ഏതൊരു ഭാഷയുടെയും തലച്ചോറാണ് സാഹിത്യം, അത് സൃഷ്ടിച്ചവര്‍ ഭരണകര്‍ത്താക്കളോ മതങ്ങളോ അല്ല മറിച്ച് സാഹിത്യകാരന്മാരും കവികളും എഴുത്തുകാരുമാണ്. മനുഷ്യമനസ്സിന്‍റെ ആശകളും, ആശങ്കകളും ആകുലതകളും സാക്ഷ്യങ്ങളും പ്രകാശനങ്ങളും വികാരങ്ങളും ജല്‍പ്പനങ്ങളുമെല്ലാം സാക്ഷാല്‍ക്കരിക്കപ്പെടുന്നത് സാഹിത്യസൃഷ്ടിയിലൂടെയാണ്. സാഹിത്യസൃഷ്ടികള്‍ സൗന്ദര്യത്തിന്‍റെ ഹരിതവിതാനം മാത്രമല്ല മനുഷ്യന് നല്കുന്നത് അതിനൊപ്പം കാലത്തിന്‍റെ അനന്തമായ വഴിത്താരയില്‍ ആത്മാവിന്‍റെ ആഴത്തോളമെത്തുന്ന പ്രക്രിയയാണത്. സാഹിത്യസൃഷ്ടികള്‍ മറ്റ് കലകള്‍ നല്കുന്ന ഉപരിതല ആസ്വാദനമല്ല അതിലുപരി തിന്മയുടെ വിളയാട്ടങ്ങള്‍ക്ക് നേരെ, പത്തിവിരിച്ചാടുന്ന അനീതി, വര്‍ഗ്ഗീയത, ചൂഷണം, അഴിമതി, അനാചാരങ്ങള്‍, അധാര്‍മ്മികതകള്‍ക്ക് നേരെ തീവ്രതയോടെ […]

അവസാന വിമാനവും പറന്നുയര്‍ന്നു; അഫ്ഗാന്‍ വിട്ട് യുഎസ്; ആഘോഷമാക്കി താലിബാന്‍

അഫ്ഗാനിസ്ഥാനിലെ രണ്ട് പതിറ്റാണ്ട് നീണ്ട സേനാ വിന്യാസം പൂര്‍ണമായി അവസാനിപ്പിച്ച് അമേരിക്ക. അവസാന വിമാനവും കാബൂള്‍ വിട്ടു. അമേരിക്കന്‍ അംബാസഡര്‍ റോസ് വില്‍സണ്‍ അടക്കമുള്ളവര്‍ അമേരിക്കയിലേക്ക് തിരിച്ചു. കാബൂള്‍ വിമാനത്താവളത്തിന്റെയും അഫ്ഗാനിസ്ഥാന്റെയും പൂര്‍ണ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു. ദോഹ ഉടമ്പടി പ്രകാരം ഓഗസ്റ്റ് 31നകം അഫ്ഗാന്‍ മണ്ണ് വിടുമെന്ന യു.എസ് പ്രഖ്യാപനമാണ് പൂര്‍ത്തിയായത്. പ്രാദേശിക സമയം ഓഗസ്റ്റ് 30 ഉച്ചയ്ക്ക് 3.29നാണ് കാബൂളില്‍ നിന്ന് യു.എസിന്റെ അവസാന സി–17 വിമാനം പറന്നുയര്‍ന്നത്. അഫ്ഗാനില്‍ നിന്ന് പുറത്തുപോകാന്‍ കാത്തിരുന്ന […]

കൊറോണ വൈറസിന്റെ അതീവ അപകടകരമായ പുതിയ വകഭേദം എട്ടു രാജ്യങ്ങളിൽ കണ്ടെത്തി

തിരുവനന്തപുരം:കൊറോണ വൈറസിന്റെ അതീവ അപകടകരമായ പുതിയ വകഭേദം എട്ടു രാജ്യങ്ങളിൽ കണ്ടെത്തി. ഇപ്പോൾ ലോകത്ത് ഉപയോഗിക്കപെടുന്ന വാക്സീനുകൾ നൽകുന്ന പ്രതിരോധത്തെ നല്ലൊരളവ് പരാജയപ്പെടുത്താൻ ശേഷിയുള്ള  ഈ പുതിയ വകഭേദത്തിന് C.1.2 എന്നാണ് ഗവേഷകർ നൽകിയിരിക്കുന്ന പേര്. അതിവേഗം പടരാൻ ശേഷിയുള്ള ഈ വൈറസിനെ മേയ്‌ മാസത്തിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ന്യുസിലാൻഡ്, പോർച്ചുഗൽ അടക്കം ഏഴു രാജ്യങ്ങളിൽ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയിൽ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019 ൽ വുഹാനിൽ […]

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു., ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86, മരണം 115

മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. […]

ഫോണും കംപ്യൂട്ടറും ഇല്ലാത്തവർക്ക് പഠനം നിഷേധിക്കരുത്; കുട്ടികള്‍ക്ക് തുണയായി കോടതി

ഫോണും കംപ്യൂട്ടറും ഇല്ലാത്ത കുട്ടികള്‍ക്ക് പഠനസൗകര്യം നിഷേധിക്കപ്പെടരുതെന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്ത കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണം. ഇവരുടെ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യാന്‍ പോര്‍ട്ടല്‍ വേണം. വെബ് പോര്‍ട്ടല്‍ സ്കൂളുകള്‍ക്കും കുട്ടികള്‍ക്കും ഉപകാരപ്രദമാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് സി. ടി. രവികുമാർ ഉൾപ്പെടെ ഒമ്പത് പേർ സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി : കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി. ടി. രവികുമാർ ഉൾപ്പെടെ ഒമ്പത് പേർ സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതി : ഓഡിറ്റോറിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ. വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതാദ്യമായാണ് 9 പേർ സുപ്രീം കോടതി ജഡ്ജിമാരായി ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ആയി.കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അഭയ് ശ്രീനിവാസ് ഓഖ, ഗുജറാത്ത് ചീഫ് ജസ്റ്റിസ് […]

ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാന്‍ ഇനി പണം കൊടുക്കണം; സൗജന്യം ഒഴിവാക്കി കെ.എസ്.ഇബി

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഇനി പണം കൊടുക്കണം. സൗജന്യ ചാര്‍ജിങ് സൗകര്യം നിര്‍ത്തലാക്കിയ കെ.എസ്.ഇ.ബി യൂനിറ്റിന് 15 രൂപയാവും ഈടാക്കുക. ഇതിന് കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിച്ചു. രാജ്യത്തെ മലീനികരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. രണ്ടാഴ്ചക്കുള്ളില്‍ ചാര്‍ജിങ്ങിന് പണം ഈടാക്കിത്തുടങ്ങും. ഒരു കാര്‍ ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 30 യൂനിറ്റ് വൈദ്യുതി വേണ്ടിവരും. അതായത് 450 രൂപ നല്‍കണം. സംസ്ഥാന സര്‍ക്കാരിന്റെ […]

ലീല തോമസ്, ബോട്സ്വാന – Leela Thomas, Botswana

Leela Thomas, Botswana Born in Vettikotte village in Mavelikkara taluk. Parents KS George and Achamma. Growing up and learning Karimulakkal in Chunakkara village. Thamarakulam VV High School, and MSM College, Kayamkulam. I studied Lab Technician, Beautician, Typewriting and Shorthand courses. During my school and college days, I used to pick up books from the Nooranad […]

ബഹിരാകാശത്തേക്ക് ഉറുമ്പുകളെ എത്തിക്കാൻ സ്പേസ് എക്സ്; ഒപ്പം നാരങ്ങ, ഉള്ളി, ഐസ്ക്രീം

കേപ് കാനവറൽ (യുഎസ്)∙ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് 2,200 കിലോഗ്രാം വരുന്ന ചരക്കുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്നലെ പുറപ്പെട്ടു. ബഹിരാകാശത്തു വിവിധ പരീക്ഷണങ്ങൾക്കായി ഉറുമ്പുകൾ, ചില ചെടികൾ, കൊഞ്ചുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗേൾസ് സ്കൗട്സ് എന്ന സംഘടനയുടേതാണ് ഈ ദൗത്യം.നിലയത്തിലെ അന്തേവാസികളായ 7 ബഹിരാകാശ യാത്രികർക്കു കഴിക്കാനായി അവക്കാഡോ, ഉള്ളി, നാരങ്ങ, ഐസ്ക്രീം എന്നിവ നാസയും വിട്ടിട്ടുണ്ട്. ഗിതായ് എന്ന ജാപ്പനീസ് സ്റ്റാർട്ടപ്പിന്റെ യന്ത്രക്കൈയും ഉണ്ട്. […]

ഇന്നു മുതൽ സന്ദർശക വീസക്കാർക്കും യുഎഇയിലേക്ക് പ്രവേശനം

ദുബായ്∙ ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏതെങ്കിലും കോവിഡ് വാക്സീൻ പൂർണമായും സ്വീകരിച്ച സന്ദർശക വീസക്കാർക്കും പുതിയ തൊഴിൽ വീസക്കാർക്കും ഇന്നു മുതൽ നേരിട്ടു യുഎഇയിലേക്കു പ്രവേശിക്കാം. യുഎഇ യാത്രാനുമതി നിഷേധിച്ചിരുന്ന, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്കെല്ലാം ഇതു ബാധകമാണെന്നും എൻസിഇഎംഎ (നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി) അറിയിച്ചു. ഇതനുസരിച്ച് ഇന്ത്യയിൽ നിന്നു കോവിഷീൽഡ് വാക്സീൻ (അസ്ട്രാസെനക) രണ്ടു ഡോസും സ്വീകരിച്ചവർക്കു യുഎഇയിലേക്കു യാത്ര ചെയ്യാം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപും വിമാനത്താവളത്തിൽ 4 […]

അധ്യാപക ദിനത്തിനുള്ളില്‍ എല്ലാ അധ്യാപകര്‍ക്കും വാക്സിനേഷന്‍: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം> വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി നടന്നുവരുന്ന അധ്യാപകരുടെ വാക്സിനേഷന്‍ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനെടുക്കാന്‍ ശേഷിക്കുന്ന അധ്യാപകര്‍, മറ്റ് സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 4,78,635 പേര്‍ക്ക് വാക്സിന്‍ നല്‍കി. 1,459 സര്‍ക്കാര്‍ കേന്ദ്രങ്ങളും 373 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1832 വാക്സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,86,31,227 […]