ഫോണും കംപ്യൂട്ടറും ഇല്ലാത്ത കുട്ടികള്‍ക്ക് പഠനസൗകര്യം നിഷേധിക്കപ്പെടരുതെന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്ത കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണം. ഇവരുടെ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യാന്‍ പോര്‍ട്ടല്‍ വേണം. വെബ് പോര്‍ട്ടല്‍ സ്കൂളുകള്‍ക്കും കുട്ടികള്‍ക്കും ഉപകാരപ്രദമാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.













