LIMA WORLD LIBRARY

സഹനത്തിലെ മഹത്ത്വം! – ജോസ് ക്ലെമൻ്റ്

സഹനത്തിലെ മഹത്ത്വം! ☘☘☘☘☘ ആർക്കും ഉപകാരമില്ലാതെ നോക്കുകുത്തികൾ പോലെ നിലകൊള്ളുന്ന നിരവധി പാറക്കെട്ടുകളെ നാം കാണാറുണ്ട്. എന്നാൽ അതിൻ്റെ ഉടമകൾ ആ പാറക്കെട്ടുകളെ വെടിമരുന്നു ഉപയോഗിച്ച് പൊട്ടിച്ച് എത്രയോ കെട്ടിട സമുച്ചയങ്ങളും പാലങ്ങളും റോഡുകളും നിർമിക്കാനുള്ള കല്ലുകളും മെറ്റലുകളുമാക്കിത്തീർക്കുന്നു. സ്വാർത്ഥതയും അഹങ്കാരവും നിറഞ്ഞ നമ്മളും ഈ പാറക്കൂട്ടങ്ങളെപ്പോലെ നോക്കുകുത്തിക ളായിത്തീരാറില്ലേ? ഉപയോഗശൂന്യമായി നില്ക്കുന്ന നമ്മെ ആരെങ്കിലുമൊക്കെ വിഭജിക്കാൻ തുടങ്ങുമ്പോൾ നമ്മളും പ്രയോജനമുള്ളവരായിത്തീരും.പാറയിൽ തമരടിച്ചു കഴികളുണ്ടാക്കി വെടിമരുന്നു നിറച്ച് തീ കൊളുത്തി പൊട്ടിച്ച് വലിയ പാറക്കഷണങ്ങളെ കൂടം കൊണ്ടടിച്ച് […]

ഗൂഗിൾ ‘തൊഴിലാളികളായ’ ആടുകൾ

ഗൂഗിളിന്റെ ഹെഡ് ഓഫിസിൽ ആടിന് എന്തുകാര്യം? ഒന്നല്ല. ഒരു വലിയ ആട്ടിൻപറ്റം. എന്തിനും ഉത്തരം നൽകുന്ന ഗൂഗിളിന്റെ ഒരു ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഈ ആട്ടിൻപറ്റം. കലിഫോർണിയയിലെ ഗൂഗിളിന്റെ ഹെഡ് ഓഫിസായ ഗൂഗിൾ പ്ലെക്സിൽ ഇടയ്ക്കിടെ വിഐപികളായ ഈ ‘തൊഴിലാളികൾ’ ജോലിക്കെത്തും. ഒരാഴ്ചയോളം ജോലി ചെയ്ത് ഇവർ മടങ്ങും. ആട്ടിൻപറ്റത്തിന്റെ പ്രതിദിനവരുമാനം ഗൂഗിളിന്റെ നിലയ്ക്കും വിലയ്ക്കും ഒത്തതു തന്നെ. ദിവസം 750 ഡോളർ വരെ. അതയാത് ഏകദേശം 55000 രൂപ. ഗൂഗിൾപ്ലെക്സിലെ നാച്വറൽ ‘ലോൺ മോവേഴ്സ്’ ആണ് ഈ […]

ആദ്യ സോളർ ദൗത്യത്തിനൊരുങ്ങി ഇന്ത്യ! കൊറോണയെ പഠിക്കാൻ ആദിത്യ എൽ1, വിക്ഷേപണം 2022ൽ

ആദിത്യ അഥവാ ആദിത്യ എൽ1. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യയുടെ സൗരദൗത്യത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. 2022 അവസാനത്തിൽ ആദിത്യ വിക്ഷേപിക്കാനാണ് ഇസ്രോ ലക്ഷ്യമിടുന്നത്. 2020 ന്റെ തുടക്കത്തില്‍ തീരുമാനിച്ചിരുന്ന ദൗത്യം കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. 400 കിലോ ഭാരമുള്ള ഉപഗ്രഹം വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (വിഇഎൽസി) എന്ന പേലോഡുമായാണ് ദൗത്യത്തിൽ പങ്കെടുക്കുക. ഭൂമിക്കും സൂര്യനുമിടയിലുള്ള ലഗ്രാംജിയൻ പോയിന്റ് ഒന്നിൽ നിന്ന് സൂര്യനെക്കുറിച്ചുള്ള പഠനം നടത്താനാണു പദ്ധതി. സൂര്യനെ മുഴുവൻ സമയവും തടസ്സങ്ങളില്ലാതെ കാണാനാകുമെന്നതാണ് എൽ-1 പോയിന്റിന്റെ […]

വായു ഗുണനിലവാര മാനദണ്ഡം പുതുക്കി: പിഎം 5ൽ ഏറെ അപകടകരം; അഭികാമ്യം 2.5

മാസച്യുസിറ്റ്സ് (യുഎസ്) ∙ ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കുന്ന അദൃശ്യ കൊലയാളിയായ വായുമലിനീകരണം തടയുന്നതിന് ലോകാരോഗ്യ സംഘടന നടപടി ശക്തമാക്കി. വായു ഗുണനിലവാരം സംബന്ധിച്ച് 2005 മുതൽ പിന്തുടരുന്ന മാനദണ്ഡം പുതുക്കി. വാഹനങ്ങളും തീയും പുറന്തള്ളുന്ന പുകയും മറ്റുമായി വായുവിലെ അപകടകരമായ വസ്തുക്കളുടെ (പിഎം) സാന്നിധ്യം ആരോഗ്യകരമായി നേരിടാനാവുന്നത് ക്യുബിക് മീറ്ററിന് 10 മൈക്രോ ഗ്രാമായിരുന്നത് 5 ആയി കുറച്ചു. 2.5 ആണ് അഭികാമ്യം. ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോഴുണ്ടാകുന്ന നൈട്രജൻ ഡയോക്സൈഡിന്റെ പരിധി ക്യുബിക് മീറ്ററിന് […]

1855 ജോലികൾക്ക് യോഗ്യത നിശ്ചയിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി ∙ ഓരോ തസ്തികയ്ക്കും വേണ്ട വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രം നിയമിച്ചാൽ മതിയെന്നു കുവൈത്ത് തീരുമാനിച്ചു. 1855 തസ്തികകളുടെ യോഗ്യത നിശ്ചയിച്ചു. ഇതിന്റെ വിവരങ്ങൾ www.manpower.gov.kw വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. ചില ജോലികൾക്ക്  വേണ്ട യോഗ്യത ∙ ടെക്നീഷ്യൻ, ട്രെയ്നർ, സൂപ്പർവൈസർ, ഷെഫ്, പെയിന്റർ, റഫറി:  ഡിപ്ലോമ. ∙ യന്ത്രോപകരണങ്ങളുടെ ഓപ്പറേറ്റർ:  ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റ് ∙ ഡയറക്ടർ, എൻ‌ജിനീയർ, ഡോക്ടർ, നഴ്സ്, ജനറൽ ഫിസിസ്റ്റ്, ജനറൽ കെമിസ്റ്റ്, ജിയോളജിസ്റ്റ്, ഇൻസ്ട്രക്ടർ, അധ്യാപകൻ, മാത്തമറ്റിഷ്യൻ, സ്റ്റാറ്റിസ്റ്റിഷ്യൻ, മാധ്യമ മേഖലയിലെയും […]

സംസ്ഥാനത്ത് നാളെ മുതല്‍ വ്യാപക മഴ; നാലിടത്ത് യെല്ലോ അലർട്ട്

കേരളത്തിൽ നാളെ മുതൽ നാലു ദിവസം വ്യാപകമായ മഴ കിട്ടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട , കോട്ടയം , ആലപ്പുഴ , ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുത്തതിനാലാണ് സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നത്. ന്യൂനമർദം കൂടുതൽ തീവ്രമായി ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മരണത്തിൽ കുറവില്ല;സംസ്ഥാനത്ത് 17,983 പേര്‍ക്കുകൂടി കോവിഡ്, ടിപിആർ 16.27%: കേസുകളിൽ നേരിയ ആശ്വാസം

സംസ്ഥാനത്ത് 17,983 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 127 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു.  ഇതോടെ ആകെ മരണം 24,318 ആയി. 24 മണിക്കൂറിനിടെ 1,10,523പരിശോധനകളാണ് നടന്നത്. ടി.പി.ആര്‍ 16.27  % ആണ്.

തിങ്കളാഴ്ച എൽഡിഎഫ് ഹര്‍ത്താല്‍; പരീക്ഷകള്‍ മാറ്റുമെന്ന് വിജയരാഘവൻ

കര്‍ഷകസമരത്തിന് പിന്തുണയുമായി തിങ്കളാഴ്ച സംസ്ഥാനത്ത് എൽഡിഎഫ് ഹര്‍ത്താല്‍. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഹര്‍ത്താലെന്ന് എ.വിജയരാഘവന്‍. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ജനജീവിതം ബുദ്ധിമുട്ടിലാക്കി. തിങ്കളാഴ്ച പരീക്ഷകള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

ഒക്ടോബര്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയൊരു വാക്സിന്‍ കൂടി; അറിയേണ്ടതെല്ലാം

അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യുമോണിയ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല ഈ രോഗബാധ കുടുംബത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാക്കും.അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യുമോണിയ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല ഈ രോഗബാധ കുടുംബത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാക്കും. തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ […]

തിരു :ബാർ അസോസിയേഷൻ സെക്രട്ടറിക്ക് എതിരെ വ്യാജ വാർത്ത.മറുനാടൻ മലയാളിയുടെ സ്വത്ത് കണ്ടു കെട്ടാനുള്ള കേസിൽ കോടതി urgent notice .

തിരു :ബാർ അസോസിയേഷൻ സെക്രട്ടറിക്ക് എതിരെ വ്യാജ വാർത്ത.മറുനാടൻ മലയാളിയുടെ സ്വത്ത് കണ്ടു കെട്ടാനുള്ള കേസിൽ കോടതി urgent notice . തിരുവനന്തപുരം : തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിക്ക് എതിരെ വ്യാജവും അപകീർത്തികരവുമായ വാർത്ത പ്രചരിപ്പിച്ച കേസിൽ നഷ്ടപരിഹാരത്തിനായി ഫയൽ ചെയ്ത കേസിലാണ് സ്വത്ത് കണ്ടു കെട്ടുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കണം എന്ന് കാണിച്ചു കോടതി urgent നോട്ടീസ്. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കാണ് തിരുവനന്തപുരം മൂന്നാം സബ് കോടതി ഇന്ന് (17.09.2021)നോട്ടീസ് അയച്ചത്. […]

എത്ര സുന്ദരമീ മറവി !!! – പുഷ്പ ബേബി തോമസ്

എത്ര സുന്ദരമീ മറവി !!! തോന്നാറുണ്ട്; ചിലപ്പോഴൊക്കെ മറവി എത്ര സുന്ദരമെന്ന്!! നെഞ്ചിൽ തുളഞ്ഞിറങ്ങിയ കൂരമ്പുകളുടെ നൊമ്പരം . കിനിയുന്ന ചോരത്തുള്ളികൾ … പ്രിയദർശനത്തിനായി പിടയും മിഴികൾ . കണ്ണീര് വറ്റാത്ത കവിളുകൾ … ശാപവാക്കുകളാൽ പഴുത്ത കാതുകൾ . മരവിച്ച നാവ് … കോർത്തു പിടിക്കാനാവാത്ത വിരലുകൾ . കനലായ് അകവും പുറവും ചുട്ടുപൊള്ളിയ്ക്കും ഓർമ്മകൾ . നോവുകളെ കുത്തൊഴുക്കിൽ തള്ളിവിടുമ്പോൾ തോന്നാറുണ്ട് ; എത്ര സുന്ദരമീ മറവി !!! പുഷ്പ ബേബി തോമസ് 🥀🥀🥀🥀🥀🥀🥀

എവിടമിവിടം , കല്പറ്റ നാരായണൻ മാഷിന്റെ പുതിയ നോവൽ – ഷിജി അലക്സ് ഷിക്കാഗേ

എവിടമിവിടം , കല്പറ്റ നാരായണൻ മാഷിന്റെ പുതിയ നോവൽ ആണ്. നൂറ്റി മുപ്പത്തിരണ്ട് പുറത്തിൽ ഒരു ചെറിയ നോവൽ. പക്ഷെ ഞാൻ ഈ അടുത്ത് ഏറ്റവും കൂടുതൽ സമയം എടുത്തു വായിച്ച നോവൽ ആണിത്. കാരണം അദ്ദേഹം തന്നെ പറയുന്നു “മുറ്റി തഴച്ചു വളർന്ന ഒരു ചെടിയാണെന്റെ രൂപ ശില്പ മാതൃക. ഓരോ ഇലയിലും തുടിച്ചു നിൽക്കുന്ന യൗവനം. ഒരു വരിയും ഉറങ്ങിക്കൂടാ” എന്ന്. ഒരു വരിയും ഉറങ്ങുന്നില്ല , മറിച്ചു എല്ലാ പ്രഭാതത്തിലും ആദ്യപ്രഭാതം ഉള്ള […]