തിരു :ബാർ അസോസിയേഷൻ സെക്രട്ടറിക്ക് എതിരെ വ്യാജ വാർത്ത.മറുനാടൻ മലയാളിയുടെ സ്വത്ത് കണ്ടു കെട്ടാനുള്ള കേസിൽ കോടതി urgent notice .
തിരുവനന്തപുരം : തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിക്ക് എതിരെ വ്യാജവും അപകീർത്തികരവുമായ വാർത്ത പ്രചരിപ്പിച്ച കേസിൽ നഷ്ടപരിഹാരത്തിനായി ഫയൽ ചെയ്ത കേസിലാണ് സ്വത്ത് കണ്ടു കെട്ടുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കണം എന്ന് കാണിച്ചു കോടതി urgent നോട്ടീസ്. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കാണ് തിരുവനന്തപുരം മൂന്നാം സബ് കോടതി ഇന്ന് (17.09.2021)നോട്ടീസ് അയച്ചത്.
ലോക് ഡൗൺ കാലത്ത് അമ്മയുടെ സഹോദരന്റെ വീട്ടിൽ പോയ അഭിഭാഷകനെതിരെ വ്യാജ വാർത്ത ഷാജൻ സ്‌കറിയ മറുനാടൻ മലയാളിയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ അഭിഭാഷകനും തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിയുമായ വള്ളക്കടവ്. ജി. മുരളീധരൻ സിവിൽ ആയും ക്രിമിനൽ ആയും മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. മജിസ്‌ട്രേറ്റ് കോടതി ഷാജനെതിരെ കേസ് എടുത്തെങ്കിലും പ്രതി ഇത് വരെ കോടതിയിൽ ഹാജർ ആയിട്ടില്ല. സിവിൽ കേസിലാണ് സബ് കോടതി ഇപ്പോൾ നോട്ടീസ് അയച്ചിട്ടുള്ളത്. ഷാജന് പുറമെ കൊല്ലത്ത് FINACT എന്ന ടാക്സ്സ് കോൺസൾട്ടൻസി സ്ഥാ പന ഉടമ മയ്യനാട് സ്വദേശി സന്തോഷ് മഹേശ്വർ, മറുനാടൻ എക്സിക്യൂട്ടീവ് ഓഫീസർ ആൻ മേരി ജോർജ്, കൊല്ലം സബ് എഡിറ്റർ ലക്ഷ്മി. കെ. എൽ, റിപ്പോർട്ടർ വിനോദ്. വി. നായർ എന്നിവരാണ് കേസിലെ മറ്റ് എതിർ കക്ഷികൾ.













