എത്ര സുന്ദരമീ മറവി !!!
തോന്നാറുണ്ട്; ചിലപ്പോഴൊക്കെ
മറവി എത്ര സുന്ദരമെന്ന്!!
നെഞ്ചിൽ തുളഞ്ഞിറങ്ങിയ
കൂരമ്പുകളുടെ നൊമ്പരം .
കിനിയുന്ന ചോരത്തുള്ളികൾ …
പ്രിയദർശനത്തിനായി
പിടയും മിഴികൾ .
കണ്ണീര് വറ്റാത്ത കവിളുകൾ …
ശാപവാക്കുകളാൽ
പഴുത്ത കാതുകൾ .
മരവിച്ച നാവ് …
കോർത്തു പിടിക്കാനാവാത്ത
വിരലുകൾ .
കനലായ് അകവും പുറവും
ചുട്ടുപൊള്ളിയ്ക്കും
ഓർമ്മകൾ .
നോവുകളെ കുത്തൊഴുക്കിൽ
തള്ളിവിടുമ്പോൾ
തോന്നാറുണ്ട് ;
എത്ര സുന്ദരമീ മറവി !!!
പുഷ്പ ബേബി തോമസ്
🥀🥀🥀🥀🥀🥀🥀











