LIMA WORLD LIBRARY

അക്ഷരത്തെറ്റ് – ഗിന്നസ് സത്താർ

ദി മുക്കിലപ്പീടിക ടീസ്റ്റാൾ എന്നായിരുന്നു കഥയുടെ പേര്. നാട്ടുകാർക്ക് അത്യാവശ്യം തരക്കേടില്ലാത്ത പണിയൊക്കെ അതിലുണ്ടായിരുന്നു. പ്രസിദ്ധീകരിച്ചുവന്ന കഥ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് അദ്ദേഹം ലൈക്കുകൾ വാരിക്കൂട്ടി കൊണ്ടിരിക്കുമ്പോഴാണ് ചില കഥാപാത്രങ്ങൾ കഥ വായിച്ച് രംഗത്തുവന്നത്. കമന്റ് ബോക്സ് വിമർശനങ്ങൾ കൊണ്ട് നിറയാൻ തുടങ്ങിയപ്പോൾ അദ്ദേഹം വരികൾക്കിടയിലൂടെ കണ്ണോടിച്ചു… നാടിനെയും നാടാരെയും ആശേപിക്കുന്ന ഇത്തരം കദകൾ എഴുതുന്നത് തണ്ടിത്തരമാണ്. എന്ത് ഞായീകരണം പറഞ്ഞാലും ഞങ്ങള് ശമിക്കില്ല. സഹൃദയനായ അദ്ദേഹം അവരുടെ അക്ഷരത്തെറ്റുകൾ തിരുത്തി കൊടുത്തു. നാടാരെയും അല്ല നാട്ടുകാരെയും, […]

ചില നേർക്കാഴ്ചകൾ – ദീപു RS ചടയമംഗലം

ഭാഷയെ സ്നേഹിക്കുന്ന ധാരാളം വായനക്കാരുണ്ടായിട്ടും മലയാള കവിത വായിക്കാൻ മാത്രം ആളില്ല.കവിതാപുസ്തകങ്ങൾ കാര്യമായി വിൽക്കപ്പെടുന്നില്ല, ഇതുകാരണം മുഖ്യ ധാരാ പ്രസാധകർ മിക്കവരും മലയാള കവിതാ പുസ്തകങ്ങൾ ഏറ്റെടുത്ത് പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പുറകോട്ട് പോകുന്നു.വിൽപ്പനക്ക് സ്വന്തം ആരാധക വൃന്ദത്തിന്റെ പിൻബലമുള്ള ചില പ്രമുഖരുടെ കവിതകൾ മാത്രം പരിഗണിക്കപ്പെടുന്നുണ്ട്. കവിയുടെ പ്രതിഭയേക്കാളും കവിതയുടെ ഭാഷാപരമായ മൂല്യത്തേക്കാളുമുപരി മാർക്കറ്റ് വാല്യൂ അടിസ്ഥാനപ്പെടുത്തി മാത്രം കവിത വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ട്രെന്റ്. കച്ചവടവൽക്കരണത്തിന്റെ അധിനിവേശവും ബ്രാൻഡ് സംസ്കാരത്തിന്റെ അതിപ്രസരവും സമൂഹത്തെ […]

അക്കരപ്പച്ചതേടാതെ മരുപ്പച്ച തേടുക! – ജോസ് ക്ലെമൻ്റ്

മോഹിക്കുന്നതിൽ അതിസമ്പന്നരാണ് നമ്മൾ. എന്തെല്ലാം മോഹങ്ങളാണ് ഓരോ ദിവസവും നമ്മെ ചുറ്റിവരിയുന്നത്.മോഹങ്ങൾ മുന്നോട്ടുള്ള ജീവിത പ്രയാണത്തിന് നല്ലതു തന്നെ. എന്നാൽ അതിമോഹങ്ങൾ പാടില്ല. അവ അപകടകാരികളാണ്.ഇതും നമ്മുടെ സഹജസ്വഭാവമല്ലേ? ഒന്നു കിട്ടിയാൽ 10 ആക്കാനും 10 കിട്ടിയാൽ 100 ആക്കാനും 100 കിട്ടിയാൽ ആയിരവും പിന്നെ ലക്ഷവും കോടികളും സ്വന്തമാക്കാനുള്ള അതിമോഹം.ഇത് നിയന്ത്രിച്ചേ മതിയാവൂ.അതാണ് ഗാന്ധിജി പറഞ്ഞത്: “നിങ്ങൾ നിങ്ങളേക്കാൾ ഉയർന്നവരെ നോക്കുന്നതിനു പകരം നിങ്ങളെക്കാൾ താഴെയുള്ളവരെ നോക്കിയാൽ നിങ്ങളനുഭവിക്കുന്ന സുഖം തിരിച്ചറിയു”മെന്ന്.ദുരിതങ്ങളുടെ മാറാപ്പുമായി കഴിയുന്നവരെ കാണുമ്പോൾ […]

കവിത – പുഷ്പ ബേബി തോമസ്

വാനത്തിൽ ഒളിക്കുന്നതിനേക്കാൾ ഏറെ നേരം എന്റെ മിഴികളിൽ ഒളിക്കാനാവുമെന്ന് കരിമുകിൽ എന്നോടു ചൊല്ലി. എന്റെ നെഞ്ചിനുള്ളിലെ പിടച്ചിലിന് എന്തൊരു മുഴക്കമെന്ന് ഇടിനാദം . ആർത്തിരമ്പി പെയ്തിറങ്ങുന്ന മിഴി നീരിന് മഴനീരിനേക്കാൾ കരുത്തെന്ന് മാരിയും. എന്റെ ദീർഘനിശ്വാസങ്ങൾ തീക്കാറ്റെന്ന് നീയും . പുഷ്പ ബേബി തോമസ് 🥀🥀🥀🥀🥀🥀🥀

ഓരോ ധാന്യക്കതിരും കാത്തിരിക്കുന്നത് – ചാക്കോ ഡി അന്തിക്കാട്

(സമരമുഖത്ത് നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ച കർഷകർക്ക്, പ്രസ്ഥാനങ്ങൾക്ക്, ഐക്യദാർഢ്യം… സമർപ്പണം) ✍️ ഓരോ അരിമണിയും ഓരോ മുഷ്ടിയാണെന്ന് കരുതുക… ഓരോ വയലും മുഷ്ടികളുടെ, കുനിയാത്ത ശിരസ്സുകളുടെ, സമ്മേളന വേദി! കർഷകന്റെ വിയർപ്പിനെ ആവാഹിച്ചുള്ള, വയലുകളുടെ നൃത്തംകണ്ട്, കോൾമയിർക്കൊള്ളുന്ന പുഴകൾ, കിളികൾ, പുൽച്ചാടികൾ! വയലുകൾ ആകാശത്തേക്കുനോക്കിപ്പറഞ്ഞു : ഞങ്ങൾക്ക് രക്ഷകരായി കർഷകമുന്നേറ്റമുണ്ട്! അതേറ്റെടുത്ത, പാൽപുഞ്ചിരിതൂകും ഓരോ ധാന്യക്കതിരും, വയലിലെ നക്ഷത്രങ്ങൾ! നക്ഷത്രങ്ങൾ ആകാശത്തിന്റെ വിളവിൻ സമൃദ്ധി! അവരെ സംരക്ഷിക്കാൻ നിലാവിന്റെ രക്ഷാവലയമുണ്ട്! വയലുകളുടെ സ്വപ്‌നങ്ങൾ, നക്ഷത്രങ്ങൾക്ക് സമ്മാനിക്കാനായുള്ള, കാറ്റിന്റെ വരവും […]

വായു ഗുണനിലവാര മാനദണ്ഡം പുതുക്കി: പിഎം 5ൽ ഏറെ അപകടകരം; അഭികാമ്യം 2.5

മാസച്യുസിറ്റ്സ് (യുഎസ്) ∙ ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കുന്ന അദൃശ്യ കൊലയാളിയായ വായുമലിനീകരണം തടയുന്നതിന് ലോകാരോഗ്യ സംഘടന നടപടി ശക്തമാക്കി. വായു ഗുണനിലവാരം സംബന്ധിച്ച് 2005 മുതൽ പിന്തുടരുന്ന മാനദണ്ഡം പുതുക്കി. വാഹനങ്ങളും തീയും പുറന്തള്ളുന്ന പുകയും മറ്റുമായി വായുവിലെ അപകടകരമായ വസ്തുക്കളുടെ (പിഎം) സാന്നിധ്യം ആരോഗ്യകരമായി നേരിടാനാവുന്നത് ക്യുബിക് മീറ്ററിന് 10 മൈക്രോ ഗ്രാമായിരുന്നത് 5 ആയി കുറച്ചു. 2.5 ആണ് അഭികാമ്യം. ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോഴുണ്ടാകുന്ന നൈട്രജൻ ഡയോക്സൈഡിന്റെ പരിധി ക്യുബിക് മീറ്ററിന് […]

ആരുമറിഞ്ഞില്ല . ഒരു വമ്പൻ ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നു പോയി

32 നിലക്കെട്ടിടത്തിന്റെ അത്ര വലുപ്പം വരുന്ന ഒരു വമ്പൻ ഛിന്നഗ്രഹം കഴിഞ്ഞയാഴ്ച ഭൂമിക്കു തൊട്ടരികിലൂടെ കടന്നു പോയി. നാസ ഉൾപ്പെടെ ലോകത്തെ പ്രമുഖ ജ്യോതിശാസ്ത്ര, ബഹിരാകാശ, വാനനിരീക്ഷണ സ്ഥാപനങ്ങൾക്കൊന്നും ഇതു കണ്ടെത്താൻ പറ്റിയില്ല.2021 എസ് ജി എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം സൂര്യനിൽ നിന്നു ഭൂമിയിലേക്കുള്ള ദിശയിലാണ് വന്നത്. കടുത്ത സൂര്യപ്രകാശത്താൽ ഇതിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഭൂമിക്കും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ പകുതി ദൂരം ഭൗമനിരപ്പിൽ നിന്നു പാലിച്ചാണ് ഈ ഛിന്നഗ്രഹം കടന്നുപോയത്. ഗ്രീൻലാൻഡിനും കാനഡയ്ക്കും മുകളിലൂടെയായിരുന്നു ഇതിന്റെ […]

കുട്ടിക്കാലത്ത് ചായ വിറ്റയാള്‍ യുഎന്‍ പൊതുസഭയില്‍ നാലാംതവണ: ഓര്‍‌ത്ത് മോദി

കുട്ടിക്കാലത്ത് ചായവിറ്റയാള്‍ യുഎന്‍ പൊതുസഭയെ നാലാംതവണയാണ് അഭിസംബോധന ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ആദ്യ ഡിഎന്‍എ വാക്സീന്‍ ഇന്ത്യ വികസിപ്പിച്ചു. എംആര്‍എന്‍എ വാക്സീന്‍ പരീക്ഷണം അന്തിമഘട്ടത്തിലാണ്. ഒരു കോടിയിലധികം പേര്‍ക്ക് ഒരു ദിവസം വാക്സീന്‍ നല്‍കാന്‍ കഴിയും വിധം കോവിന്‍ പോര്‍ട്ടലിന് മികവുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോർട്ട് കാണാം. ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ക്കുതന്നെ അത് വിനയാകുമെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കി. സമുദ്രമേഖലകളെ കൈയ്യടക്കാനുള്ള നീക്കം തടയണമെന്ന് ചൈനയെ പരോക്ഷമായി പരാമര്‍ശിച്ച് മോദി […]

ശസ്ത്രക്രിയ വിജയകരം; നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും

ഹൃദയവുമായി എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും വന്ന ആംബുലൻസിൽ പ്രധാന പങ്ക് വഹിച്ച് കോടഞ്ചേരി സ്വദേശിയും കോഴിക്കോട്: മസ്തിഷ്ക മരണം  സംഭവിച്ച നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിക്ക് വച്ച് പിടിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സർജറി പുലർച്ചെ മൂന്നരയ്ക്കാണ് പൂർത്തിയായത്. കോഴിക്കോട് മെട്രോ ആശുപത്രിയിലാണ് എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവത്തൂർ സ്വദേശി നേവിസിന്‍റെ ഹൃദയവുമായി എറണാകുളം രാജഗിരി ആശുപത്രിയില്‍ […]

15,951 പേര്‍ക്ക് കോവിഡ്; 165 മരണം; 17,658 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാമ്പിളുകളാണ് പരിശോധിച്ചത്. ടി.പി.ആര്‍ 15.41 %. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 165 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,603 ആയി. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623, വയനാട് 502, കാസര്‍ഗോഡ് […]

വരുന്നു, ഗുലാബ്‌ ചുഴലിക്കാറ്റ്‌: കനത്തമഴയ്‌ക്കു സാധ്യത

കൊച്ചി/ തിരുവനന്തപുരം: മധ്യവടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദം “ഗുലാബ്‌” ചുഴലിക്കാറ്റായി മാറുമെന്ന്‌ മുന്നറിയിപ്പ്‌. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ ഇല്ലെങ്കിലും തീരത്ത്‌ കാറ്റ്‌ ശക്‌തിപ്പെടാം. കനത്ത മഴയ്‌ക്കും സാധ്യത. മണിക്കൂറില്‍ 14 കിലോമീറ്റര്‍ വേഗത്തിലാണ്‌ അതിതീവ്രന്യൂനമര്‍ദം തീരത്തോട്‌ അടുക്കുന്നത്‌. ഇത്‌ ചുഴലിക്കാറ്റായി മാറി ആന്ധ്ര, ഒഡീഷ തീരത്ത്‌ ഇന്നു വൈകിട്ടോടെ എത്തുമെന്നാണ്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ചുഴലിക്കാറ്റ്‌ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന. 27 നും 28 നും കേരളമൊട്ടാകെ അതിശക്‌തമായ മഴയ്‌ക്കു സാധ്യതയുണ്ടെന്ന്‌ െകാച്ചി ശാസ്‌ത്രസാങ്കേതിക […]