LIMA WORLD LIBRARY

കവിത – പുഷ്പ ബേബി തോമസ്

വാനത്തിൽ ഒളിക്കുന്നതിനേക്കാൾ
ഏറെ നേരം
എന്റെ മിഴികളിൽ ഒളിക്കാനാവുമെന്ന്
കരിമുകിൽ എന്നോടു ചൊല്ലി.

എന്റെ നെഞ്ചിനുള്ളിലെ പിടച്ചിലിന്
എന്തൊരു മുഴക്കമെന്ന് ഇടിനാദം .

ആർത്തിരമ്പി പെയ്തിറങ്ങുന്ന മിഴി നീരിന്
മഴനീരിനേക്കാൾ കരുത്തെന്ന് മാരിയും.

എന്റെ ദീർഘനിശ്വാസങ്ങൾ
തീക്കാറ്റെന്ന് നീയും .

പുഷ്പ ബേബി തോമസ്
🥀🥀🥀🥀🥀🥀🥀

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px