LIMA WORLD LIBRARY

വരുന്നു, ഗുലാബ്‌ ചുഴലിക്കാറ്റ്‌: കനത്തമഴയ്‌ക്കു സാധ്യത

കൊച്ചി/ തിരുവനന്തപുരം: മധ്യവടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദം “ഗുലാബ്‌” ചുഴലിക്കാറ്റായി മാറുമെന്ന്‌ മുന്നറിയിപ്പ്‌. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ ഇല്ലെങ്കിലും തീരത്ത്‌ കാറ്റ്‌ ശക്‌തിപ്പെടാം. കനത്ത മഴയ്‌ക്കും സാധ്യത.

മണിക്കൂറില്‍ 14 കിലോമീറ്റര്‍ വേഗത്തിലാണ്‌ അതിതീവ്രന്യൂനമര്‍ദം തീരത്തോട്‌ അടുക്കുന്നത്‌. ഇത്‌ ചുഴലിക്കാറ്റായി മാറി ആന്ധ്ര, ഒഡീഷ തീരത്ത്‌ ഇന്നു വൈകിട്ടോടെ എത്തുമെന്നാണ്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ചുഴലിക്കാറ്റ്‌ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന. 27 നും 28 നും കേരളമൊട്ടാകെ അതിശക്‌തമായ മഴയ്‌ക്കു സാധ്യതയുണ്ടെന്ന്‌ െകാച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാലാ റഡാര്‍ ഗവേഷണകേന്ദ്രവും അറിയിച്ചു.

അതിതീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനം അറബിക്കടല്‍വരെ വ്യാപിക്കും. അറബിക്കടലിലെ വായുപ്രവാഹത്തെ അതി തീവ്രന്യൂനമര്‍ദമേഖലയിലേക്ക്‌ വലിച്ചടുപ്പിക്കും. ഇങ്ങനെ വലിച്ചടുപ്പിക്കുന്ന വായുപ്രവാഹത്തിനൊപ്പം മേഘപാളികളും സഞ്ചരിക്കുന്നു. ശക്‌തമായ വായുപ്രവാഹം അതിശക്‌തമായ കാറ്റിനും മഴയ്‌ക്കും ഇടയാക്കുമെന്നും കുസാറ്റ്‌ ഗവേഷകര്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കേരള, ലക്ഷദ്വീപ്‌ തീരങ്ങളില്‍ മല്‍സ്യബന്ധനത്തിനു പോകരുത്‌. വിവിധ ജില്ലകളില്‍ 28 വരെ യെല്ലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചു.

ഇന്ന്‌: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട്‌

27 ന്‌: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌

28 ന്‌: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px