LIMA WORLD LIBRARY

ലോക പ്രശസ്ത ലിമ വേൾഡ് ലൈബ്രററിയും കെ. പി. ആമസോൺ പബ്ലിക്കേഷൻ പുറത്തിറക്കിയ “കാപ്പച്ചി നോ “-കഥാ സമാ ഹാര ത്തിന്റെ പ്രകാശനം കട്ടപ്പന ദർശനയുടെ ആഭിമുഖ്യത്തിൽ നടന്നു

ലോക പ്രശസ്ത ലിമ വേൾഡ് ലൈബ്രററിയും കെ. പി. ആമസോൺ പബ്ലിക്കേഷൻ പുറത്തിറക്കിയ “കാപ്പച്ചി നോ “-കഥാ സമാ ഹാര ത്തിന്റെ പ്രകാശനം കട്ടപ്പന ദർശനയുടെ ആഭിമുഖ്യത്തിൽ നടന്നു. പ്രവാസ ജീവിതത്തിലും മലയാള സാഹിത്യത്തെ ഗൗരവത്തോടെ കാണുന്ന കഥാകൃതിനെ നമ്മൾ തിരിച്ചറിയണം. എന്ന് ലിമ വേൾഡ് ലൈബ്രറി ചീഫ് എഡിറ്റർ കരൂർ സോമൻ അഭിപ്രായപ്പെട്ടു .പ്രശസ്ത കവിയായ കാഞ്ചിയാർ രാജൻ പുസ്തകം പ്രകാ സനം ചെയ്തു. ഈ ജെ ജോസഫ്, ഗോപ കൃഷ്ണൻ, ജോസ്, കെ. ആർ. […]

സുന്ദരികളും സുന്ദരന്മാരും – ഉറൂബ്

മലയാള സാഹിത്യത്തിന് എക്കാലത്തും അഭിമാനിക്കാവുന്ന ഒരു ഇതിഹാസ മാനമുള്ള കലാസൃഷ്ടിയാണ് ഉറൂബിന്റെ ‘ സുന്ദരികളും സുന്ദരന്മാരും ‘ എന്ന നോവൽ. മലബാർ കലാപത്തിന്റെ പശ്ചാത്തല ഭൂമികയിൽ നിന്ന് നോവൽ ആരംഭിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ-സംസ്‌ക്കാരിക ചരിത്രത്തിൽ കോളിളക്കം നിറഞ്ഞൊരു കാലഘട്ടമായിരുന്നു അത്. ബ്രിട്ടീഷ് ഭരണകൂടം പേര് നൽകിയ മാപ്പിള ലഹളക്കാലം..അതായത് മലബാർ കലാപം. ആ കലാപത്തിൽ ഒറ്റപ്പെട്ടു പോയ കുഞ്ചുക്കുട്ടി തന്റെ പഴയ കാമുകനായ രാമൻ മാസ്റ്ററുടെ വീട്ടിലെത്തുന്നു. ഇരുമ്പൻ ഗോവിന്ദൻ നായരായിരുന്നു കുഞ്ചുക്കുട്ടിയുടെ ജീവിത പങ്കാളി. കലാപത്തിൽ […]

ഇന്ത്യ പ്രവാസികളെ വലക്കുന്നു

ഇന്ത്യൻ വാക്സിനുകളുടെ അംഗീകാരവും ഇന്ത്യയിൽ നിന്ന് വാക്സിൻ എടുത്തവർക്ക് യുകെ ഏർപ്പെടുത്തിയ ഐസൊലേഷനും സംബന്ധിച്ച പ്രശ്നത്തിൽ ബ്രിട്ടന്  അതേ  നാണയത്തിലുള്ള ഇന്ത്യയുടെ തിരിച്ചടി. ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കെല്ലാം ഐസൊലേഷൻ ഏർപ്പെടുത്തിക്കൊണ്ടുള്ള തിരിച്ചടി, പക്ഷേ, കൂടുതൽ ബുദ്ധിമുട്ടിക്കുക യുകെയിലെ ഇന്ത്യൻ പ്രവാസികളെയുമാകും. കഴിഞ്ഞ ഒരുമാസമായി കത്തിനിൽക്കുന്ന വിഷയത്തിൽ ഇന്നലെയാണ് ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചത്. ന്യുയോർക്കിലെ യു.എൻ. സമ്മേളനത്തിൽ വച്ച് നടത്തിയ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കുശേഷവും ബ്രിട്ടൻ, ഐസൊലേഷൻ നിയമത്തിൽ മാറ്റമൊന്നും വരുത്താത്തതിനാൽ, അതേനാണയത്തിൽ തന്നെ തിരിച്ചടിയ്ക്കാൻ കേന്ദ്രസർക്കാർ […]

വിമാനവേധ മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ

സോൾ ∙ പുതുതായി വികസിപ്പിച്ച വിമാനവേധ മിസൈൽ പരീക്ഷിച്ചതായി ഉത്തര കൊറിയ അവകാശപ്പെട്ടു. ഈയാഴ്ച രണ്ടാമത്തെ പരീക്ഷണമാണ് നടത്തിയത്. പരീക്ഷണം കാണാൻ പതിവായി എത്താറുള്ള രാഷ്ട്രത്തലവനായ കിം ജോങ് ഉൻ ഇത്തവണ വന്നില്ലെന്നാണ് റിപ്പോർട്ട്. പകരം പാർട്ടി പൊളിറ്റ്ബ്യൂറോ അംഗം പാക്ക് ജോങ് ചോനാണ് എത്തിയത്.

കോവിഷീൽഡിന് ഓസ്ട്രേലിയയുടെ അംഗീകാരം

കാൻബറ ∙ ഇന്ത്യയുടെ കോവിഡ് വാക്സീൻ കോവിഷീൽഡിന് ഓസ്ട്രേലിയ അംഗീകാരം നൽകി. രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുന്നതോടെ, കോവിഷീൽഡ് സ്വീകരിച്ച യാത്രികരെ വാക്സിനേറ്റഡ് ഗണത്തിൽ ഉൾപ്പെടുത്തി പ്രവേശനം അനുവദിക്കും. ഇന്ത്യയിൽ നിന്നു വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഒട്ടേറെ പേർക്ക് തീരുമാനം ആശ്വാസകരമാണ്. രാജ്യാന്തര വിമാന സർവീസിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം അടുത്തമാസം പിൻവലിക്കാനാണു തീരുമാനം. ചൈനയുടെ വാക്സീൻ സിനോവാക്കിനും കോവിഷീൽഡിനൊപ്പം അംഗീകാരം നൽകിയിട്ടുണ്ട്. അതേസമയം, കോവിഡ് മരണനിരക്കിൽ ലോകമാകെ കുറവു രേഖപ്പെടുത്തുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 33 ലക്ഷം പുതിയ […]

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്; 121 മരണം; 1,41,155 പേർ ചികിത്സയിൽ

കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്പിളുകളാണ് പരിശോധിച്ചത്. ടി.പി.ആര്‍ 13.64 %. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 121 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,303 ആയി. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535, വയനാട് 458, കാസര്‍ഗോഡ് […]

എതിർപ്പ്, മതവിശ്വാസം, അലർജി; വാക്സീനോട് വിമുഖത കാട്ടി 21 ലക്ഷം പേര്‍

സംസ്ഥാനത്ത് വാക്സീൻ വിതരണം ലക്ഷ്യം കൈവരിയ്ക്കാനായില്ല. 18 കഴിഞ്ഞ 21ലക്ഷം പേർ ഒന്നാം ഡോസ് വാക്സീൻ എടുത്തിട്ടില്ല. കുത്തിവയ്പ് എടുക്കില്ലെന്ന കടുംപിടുത്തവും അലർജി ഉൾപ്പെടെ രോഗങ്ങളുള്ളവരുടെ വിമുഖതയും ചില മത വിശ്വാസങ്ങളും കാരണമാണെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. 18 വയസ് കഴിഞ്ഞവരിൽ 92.5% പേരാണ് ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവർ. രണ്ടുഡോസും കിട്ടിയവർ 41 ശതമാനം. ലക്ഷ്യം വച്ചത് രണ്ടു കോടി അറുപത്തെട്ട് ലക്ഷം പേരെ. വാക്സീനെടുത്തവർ 2 കോടി 47 ലക്ഷം. ഇരുപത്തൊന്ന് ലക്ഷം പേർ ഇപ്പോഴും […]

മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായര്‍ അന്തരിച്ചു

മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായര്‍ (81) അന്തരിച്ചു. ഭരണപരിഷ്കാര കമ്മീഷന്‍ അംഗമാണ്. 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. പ്രശസ്ത സാഹിത്യകാരന്‍ എന്‍.പി.ചെല്ലപ്പന്‍ നായരുടെ പുത്രനാണ്. 1982–87 കാലത്ത് മുഖ്യമന്ത്രി കെ.കരുണാകരന്റെ സെക്രട്ടറിയായിരുന്നു. സമൂഹത്തിന്റെ വിവിധതുറയിൽ ഉള്ളവർ അദ്ദേഹത്തെ അനുസ്മരിച്ചു.

പതിവുപോലെ കൂടി ഇന്ധനവില; ഇന്ന് റെക്കോര്‍ഡ് ‘ഇരുട്ടടി’

ഇന്ധനവിലയില്‍ റെക്കോര്‍ഡ് മുന്നേറ്റം തുടരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും ഇന്ന് വര്‍ധിപ്പിച്ചു. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 102 രൂപ 45 പൈസയും, ഡീസലിന് 95 രൂപ 53 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 104 രൂപ 38 പൈസയും ഡീസലിന് 95 രൂപ 67 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോള്‍ വില 102 രൂപ 59 പൈസയും , ഡീസലിന് 95 രൂപ 67 പൈസയുമായി. കഴിഞ്ഞ 9 ദിവസത്തിനിടെ ഡീസല്‍ […]