LIMA WORLD LIBRARY

കോവിഷീൽഡിന് ഓസ്ട്രേലിയയുടെ അംഗീകാരം

കാൻബറ ∙ ഇന്ത്യയുടെ കോവിഡ് വാക്സീൻ കോവിഷീൽഡിന് ഓസ്ട്രേലിയ അംഗീകാരം നൽകി. രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുന്നതോടെ, കോവിഷീൽഡ് സ്വീകരിച്ച യാത്രികരെ വാക്സിനേറ്റഡ് ഗണത്തിൽ ഉൾപ്പെടുത്തി പ്രവേശനം അനുവദിക്കും.

ഇന്ത്യയിൽ നിന്നു വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഒട്ടേറെ പേർക്ക് തീരുമാനം ആശ്വാസകരമാണ്. രാജ്യാന്തര വിമാന സർവീസിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം അടുത്തമാസം പിൻവലിക്കാനാണു തീരുമാനം. ചൈനയുടെ വാക്സീൻ സിനോവാക്കിനും കോവിഷീൽഡിനൊപ്പം അംഗീകാരം നൽകിയിട്ടുണ്ട്.

അതേസമയം, കോവിഡ് മരണനിരക്കിൽ ലോകമാകെ കുറവു രേഖപ്പെടുത്തുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 33 ലക്ഷം പുതിയ കേസുകളും 55,000 മരണങ്ങളുമാണ് സെപ്റ്റംബർ അവസാനവാരം രേഖപ്പെടുത്തിയിരിക്കുന്നത്. മുൻആഴ്ചയെക്കാൾ 10% കുറവ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px