നയരേഖ – സുനിത ഗണേഷ്

വിശാലമായ മുറ്റം. നിറയെ മാന്തണൽ. കുന്നോളം കുരുവികൾ. അണ്ണാറൻമാരുടെ ഒച്ചകൾ. കുയിലിന്റെ ഓത്ത്. മയിലിന്റെ തിരുവാതിര. മാനത്ത് മഴവിൽ പട്ടം. ചിരിച്ചിറകടിയുള്ള കുഞ്ഞുങ്ങൾ. സ്നേഹം മാത്രം ചേർത്തു ചുവരുകൾ. സ്നേഹത്തിൻ മേൽക്കൂര. ചരിത്രമൊക്കെയും സ്നേഹത്തൊടു മഴ. ശാസ്ത്രമൊക്കെയും സ്നേഹരസങ്ങൾ. പാഠങ്ങളൊക്കെയും സ്നേഹ ഏടുകൾ. സ്നേഹം പഠിപ്പിക്കുന്ന പള്ളിക്കൂടം. ഭൂമിയാകെയൊരു സ്നേഹവിദ്യാലയം. സുനിത ഗണേഷ്
സൗദിയിലേക്കുള്ള മടങ്ങിവരവ്; ഒരു ഡോസ് വാക്സിനെടുത്തവർക്ക് ക്വാറന്റൈൻ നിർബന്ധം

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ഇമ്യൂണായവർക്ക് സൗദിയിൽ ക്വാറന്റൈൻ വേണ്ട. ഒരു ഡോസ് വാക്സിൻ മാത്രമെടുത്ത് നാട്ടിലേക്ക് പോയവർക്ക് സൗദിയിൽ തിരികെ പ്രവേശിക്കാൻ ഹോട്ടൽ ക്വാറന്റെൻ നിർബന്ധമെന്ന് സൗദി എയർലൈൻസ്. തവക്കൽനാ ആപ്ലിക്കേഷനും സമാന രീതിയിൽ കഴിഞ്ഞ ദിവസം ഇതേ മറുപടി നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ സിവിൽ ഏവിയേഷൻ അതോറ്റിയുടെ അറിയിപ്പൊന്നും വിഷയത്തിൽ വന്നിട്ടില്ല. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി സെപ്റ്റംബറിൽ പുറത്തിറക്കിയ സർക്കുലർ പ്രകാരം ഒരു ഡോസ് സ്വീകരിച്ച് ഇമ്യൂണായവർക്കും സൗദിയിലേക്ക് തിരികെ പ്രവേശിക്കാം. ഇവർക്ക് […]
ഷഹീന്‍ ചുഴലിക്കാറ്റ് ഒമാൻ തീരം തൊട്ടു; അതീവജാഗ്രത നിർദ്ദേശം

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാൻ തീരം തൊട്ടു. അടുത്ത 72 മണിക്കൂറിൽ അതീവജാഗ്രത പാലിക്കണമെന്നാണ് നിർദേശം. പൊതു,സ്വകാര്യ മേഖലകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. മസ്കറ്റിലേക്കുള്ള വിമാനസര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കാറ്റിന്റെ വേഗം മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെയാകാമെന്നാണ് മുന്നറിയിപ്പ്.
ശമ്പളപരിഷ്കരണം: കടുപ്പിച്ച് ഡോക്ടര്‍മാര്‍; നാളെ മുതല്‍ നിസ്സഹകരണ സമരം

ശമ്പളപരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ സർക്കാർ ഡോക്ടർമാർ. നാളെ തുടങ്ങുന്ന രോഗീപരിചരണത്തെ ബാധിക്കാത്ത നിസഹകരണ പ്രതിഷേധത്തിന് പുറമേ കൂടുതൽ സമരത്തിന് കെ.ജി.എം.ഓ.എ തീരുമാനിച്ചു. ഈ മാസം 15 മുതൽ വിഐപി ഡ്യൂട്ടികളും തദ്ദേശവകുപ്പിൻറേതുൾപ്പെടെ അവലോകന യോഗങ്ങളും ബഹിഷ്കരിക്കും. നവംബർ 16-ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. നവംബർ ഒന്നിന് സെക്രട്ടറിയേറ്റിന് മുന്നിൽ റിലേ നിൽപ് സമരം തുടങ്ങാനും കെ.ജി.എം.ഓ.എ തീരുമാനിച്ചു. നാളെ മുതൽ ടെലിമെഡിസിൻ സേവനങ്ങളും ഓൺലൈൻ മീറ്റിങുകളും ബഹിഷ്കരിച്ചാണ് നിസഹകരണ സമരം.
ആര്യന്‍ ഖാന്‍ ഒന്നാം പ്രതി; ലഹരി സംഘങ്ങളുമായി ബന്ധം; ഗുരുതരവകുപ്പുകള്‍

ആഡംബരക്കപ്പലിലെ ലഹരി പാര്‍ട്ടിയിൽ പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഷാറൂഖ് ഖാന്റെ മകനും രണ്ട് സുഹൃത്തുക്കള്‍ക്കുമെതിരെയാണ് കൂടുതല്‍ കുറ്റങ്ങള്‍. ലഹരി ഉപയോഗിച്ചതിനൊപ്പം വാങ്ങിയതിനും വിറ്റതിനുമാണ് കേസ്. 1.33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി എന്‍.സി.ബി. അറിയിച്ചു. വാട്സാപ്പ് ചാറ്റ് പരിശോധിച്ചപ്പോൾ ഇവർക്ക് ലഹരി സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് എന്‍.സി.ബി കോടതിയിൽ അറിയിച്ചു. മുംബൈയിലെ കോര്‍ഡീലിയ എന്ന ക്രൂസ് കപ്പിലില്‍ എൻ.സി.ബി ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ കൊക്കെയ്ന്‍ ഉള്‍പ്പെടേയുള്ള നിരോധിത ലഹരി മരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. കൊച്ചിയില്‍ കഴിഞ്ഞയാഴ്ചയെത്തിയ കൊര്‍ഡീലിയ […]
കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്, ആശുപത്രിയിൽ പുതുതായി 1,101 രോഗികൾ; 16,333 പേർക്ക് രോഗമുക്തി;മരണം 74, കണക്ക് ഇങ്ങനെ

കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ 700, ഇടുക്കി 639, കണ്ണൂര്‍ 606, പത്തനംതിട്ട 554, വയനാട് 366, കാസര്‍ഗോഡ് 190 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,914 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ […]
ചിത്രം’ തെളിയാതെ തിയറ്ററുകള്‍; കൂടുതല്‍ സിനിമകള്‍ ഒടിടിയിലേക്ക്

തിയറ്ററുകള്‍ തുറക്കാന്‍ അനുമതിയായെങ്കിലും മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാര്‍ അടക്കം കൂടുതല്‍ സിനിമകള്‍ ഒ.ടി.ടി പ്ളാറ്റ്ഫോമുകളിലേക്ക് പോയേക്കുമെന്ന് സൂചന. എണ്‍പത് സിനിമകള്‍ റിലീസ് ചെയ്യാന്‍ ബാക്കിനില്‍ക്കെ രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമെ പ്രവേശനമുള്ളുവെന്ന നിലപാട് തിയറ്ററുകളില്‍നിന്ന് ജനത്തെ അകറ്റിനിര്‍ത്തുമെന്ന വിലയിരുത്തലിലാണ് നാല് മോഹന്‍ലാല്‍ ചിത്രങ്ങള്‍ അടക്കം ഒ.ടി.ടി സാധ്യത തേടുന്നത്. അതിനിടെ സര്‍ക്കാരിന് മുന്നില്‍ സമര്‍പിച്ച ആവശ്യങ്ങളില്‍ തീരുമാനമാകാതെ പ്രദര്‍ശനം ആരംഭിക്കാന്‍ കഴിയില്ലെന്നാണ് ബഹുഭൂരിപക്ഷം തിയറ്റര്‍ ഉടമകളുടെയും നിലപാട്. എറണാകുളം ഷേണായിസ് തിയറ്ററിലെ പ്രൊജക്ടര്‍ ഒാപ്പറേറ്റര്‍ ഹരി […]
സ്വാസ്ഥ്യാസ്വാസ്ഥ്യം: -ശ്രീനിവാസ് ആർ ചിറയത്ത്മഠം

പുരാതനകാലത്ത് വളരേക്കുറച്ച് നിത്യോപയോഗ ഉപകരണങ്ങളേ, കണ്ടുപിടിച്ചതായിട്ടുണ്ടായിരുന്നുള്ളൂ. എന്നാലിന്നോ, ഏതൊരു കാര്യത്തിനും യന്ത്രംതന്നെ. എന്തിനേറേപ്പറയണം, ഒരുകാലത്ത് അസാങ്കൽപ്പികം പോലുമായിരുന്ന പലതും ഇന്ന് അനുഭവത്തിലാണ്! ഇന്ന്, സാമാന്യമെല്ലാവീടുകളിലും ഗ്യാസ് ഉപലബ്ധമാണ്. ദാരിദ്ര്യരേഖക്കുതാഴെ ജീവിക്കുന്നവരുടെ വീടുകളിൽപ്പോലും മണ്ണെണ്ണ അടുപ്പെങ്കിലും കാണാം. അങ്ങിനെ, കാടായകാടുംതേടി മരം വെട്ടി വിറകുകീറിയുണക്കിക്കത്തിച്ച് ആഹാരം പാകം ചെയ്യേണ്ട അദ്ധ്വാനവും തന്മൂലം വമിക്കുന്ന പുകയും ഒഴിവായിക്കിട്ടിയെന്നു മാത്രമല്ലാ, പക്ഷെ ധാരാളം സമയവും ലാഭമായി. അങ്ങിനെ, യാന്ത്രികയുഗം ഉദയം ചെയ്തിട്ടും, അതിന്റെ ആദ്യകാലത്ത് കുറച്ചെല്ലാം മനുഷ്യയത്നംകൂടാതെ, അവയെ പ്രവർത്തിപ്പിക്കുക അസാദ്ധ്യമായിരുന്നെങ്കിൽ […]
കാളയും ആടുകളും – ലിയം ഐസക് രഞ്ജി

ഒരിടത്ത് ഒരു കാട്ടിൽ ഒരു കൂട്ടം ആടുകൾ ഉണ്ടായിരുന്നു ഒരുദിവസം ഒരു കാള ആടുകളുടെ ഗുഹയുടെ അടുത്ത് പുല്ല് തിന്നാൻ ആയി വന്നു അപ്പോഴാണ് ആ വഴിക്ക് വന്നത് കടുവയെ കണ്ട കാള വിചാരിച്ചു ഈ ഗുഹയ്ക്കുള്ളിൽ കയറാം അല്ലെങ്കിൽ കടുവ എന്നെ പിടിച്ച് തിന്നും.ആടുകളുടെ ഗുഹയിലേക്ക് കയറിയ കാളയെ കണ്ട് ആടുകൾ വിചാരിച്ചു ഇവൻ നമ്മളെ ഉപദ്രവിക്കാൻ വന്നത് തന്നെ ആടുകൾ കുത്താൻ തുടങ്ങി. കാള ഒന്നും മിണ്ടാതെ അവിടെ കുത്ത്കൊണ്ട് നിന്നു ഇത് കണ്ട് […]
അലിവ് – എം.തങ്കച്ചൻ ജോസഫ്.

“””””””””””””””” അലിവിലലിയുന്ന മനുഷ്യ ഹൃദയങ്ങൾ അലയാഴി തീർക്കുന്ന സ്നേഹ ഭാവം സ്നേഹിക്ക നീയെന്നുംസഹജീവിയേയും സ്നേഹമാണലിവിന്റെയാദ്യരാഗം ആർദ്രമാം സ്നേഹത്തിൻ ലോലഭാവങ്ങളെ എന്നും മനസ്സിലായ് കാത്തിടേണം അന്യന്റെ അഴലുകൾ മണ്ണിലെ പാപങ്ങൾ തീർക്കുവാൻ നീയെന്നുമോർത്തിടേണം. നല്ലതാം നാളെകൾ നമ്മിൽ പുലരുവാൻ നമ്മളെ നാമൊന്നറിഞ്ഞിടേണം കന്മദം കാക്കുന്ന കരിമ്പാറക്കെട്ടിലും നന്മയാം ഭാവങ്ങൾ കണ്ടിടേണം. കരുണയാം ഭാവങ്ങൾ കാലങ്ങൾ മായ്ക്കുമ്പോൾ അരുണോദയത്തിന്റെ തിരി തെളിക്കൂ നന്മയാം നറുമലർ പാരിൽ നിറയ്ക്കുവാൻ അലിവാർന്ന ഹൃദയം നീ സ്വീകരിക്കൂ. എം.തങ്കച്ചൻ ജോസഫ്.
വി.കെ.എൻ – വടക്കേകൂട്ടാലെ നാരായണൻകുട്ടി നായർ

വി.കെ.എൻ ഒരു പരിചയപ്പെടുത്തൽ ———- വടക്കെ കൂട്ടാലെ നാരായണൻകുട്ടി നായർ 1932 ഏപ്രിൽ 6 ന് തുശ്ശൂർ ജില്ലയിൽ തിരുവില്വാമലയിൽ ജനിച്ചു. മട്രികലേഷൻ ജയിച്ചശേഷം ഒൻപതു വർഷം മലബാർ ദേവസ്വംബോർഡിൽ ഉദ്യോഗസ്ഥനായിരുന്നു. 1959 മുതൽ 69 വരെ ഡൽഹിയിൽ പത്രപ്രവർത്തകൻ. 1955-ൽ സാഹിത്യ രംഗത്ത് വന്നു. കഥയും നോവലുമായി 59 കൃതികൾ. രണ്ടു നോവലും ഏതാനും കഥകളും ഇംഗ്ലീഷിലും മറ്റ് ഇന്ത്യൻ ഭാഷകളിലും വിവർത്തനം ചെയ്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.ആരോഹണം എന്ന നോവലിന് 1969-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് […]
പ്രോൽസാഹനം ശക്തി പകരും – ജോസ് ക്ലെമൻ്റ്

നല്ല കാര്യങ്ങൾ ചെയ്യാൻ നമുക്ക് ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും വേണ്ടത്ര ധൈര്യമില്ലാത്തതിനാൽ ഉപേക്ഷ കാണിക്കുന്നത് സ്വാഭാവികമാണ്. ഇതിന് കാരണം നമുക്ക് വേണ്ടത്ര പ്രോൽസാഹനവും പിന്തുണയും ലഭിക്കാത്തതിനാലാണ്. പ്രോത്സാഹനം ലഭിച്ചാൽ നമ്മുടെ മനസ്സിന് ധൈര്യം കിട്ടും. ആരൊക്കെയോ നമ്മുടെ കൂടെയുണ്ടെന്ന ബോധ്യമുണ്ടാകും. ഈയൊരു ചിന്ത മറ്റുള്ളവരിലുമുണ്ടാകും എന്ന് ഓർമിക്കാൻ നാമും കൂട്ടാക്കാറില്ല. പ്രോൽസാഹന വചനങ്ങൾക്ക് പ്രത്യേക ശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞ് മറ്റുള്ളവരെ പ്രോൽസാഹിപ്പിച്ച് ധൈര്യം പകർന്നാൽ ഇതേ പ്രോൽസാഹനം നമുക്കും ലഭിക്കും. ഇതാണ് GTP – Give and take policy. […]
ഈശ്വരൻ – ജഗദീശ് കരിമുളയ്ക്കൽ

ഉലയിൽ ഊതി പഴുപ്പിച്ചെടുത്ത ഇരുമ്പു ദണ്ഡിൽ, വാരിയെല്ലുകൾ ചിറകുപോലെ വിരിയിപ്പിച്ച് ആകാശത്തിലേക്ക് കൂടം ഉയർത്തി ആഞ്ഞടിച്ചുപരത്തി കാർഷികരണങ്ങളും മറ്റും ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു ഇരുമ്പു പണിക്കാരനോട്, അതുവഴി വന്ന സന്യാസിശ്രേഷ്ഠൻ ചോദിച്ചു:- സഹേദരാ, നിനക്ക് അന്നവസ്ത്രാദികൾ മുട്ടാതെ നല്കി നിന്നെ രക്ഷിക്കുന്ന നിന്റെ ഈശ്വരൻ ആരാണ്? ഇരുമ്പുപണിക്കാരൻ പറഞ്ഞു :– വിയർപ്പൊഴുക്കിയുള്ള എന്റെ ഈ തൊഴിലാണ് എന്റെ ഈശ്വരൻ. സന്യാസി, ശരീരം മുഴുവൻ കരിയും പുകയും കലർന്ന വിയർപ്പുകണങ്ങൾ നിറഞ്ഞ ഇരുമ്പു പണിക്കാരനെ ഒന് നോക്കി.പിന്നെ ആ ശരീരത്തെ […]
ചൈന: ചരിത്രത്തിലെ മഞ്ഞനദിയുടെ സംസ്കാരം – കാരൂര്‍ സോമന്‍, ലണ്ടൻ

മാനവ സംസ്കൃതിയുടെ കളിത്തൊട്ടിലാണ് ചരിത്രം. ആ ചരിത്രബോധമാണ് മനുഷ്യനെ സംസ്കാരമുള്ള വ്യക്തിയായി അത്യുന്നതിയിലേയ്ക്ക് വഴി നടത്തുന്നത്. ഞാന്‍ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നത് ചരിത്ര സൃഷ്ടീകളിലൂടെയാണ്. ഇതറിയാത്തവര്‍ ഉണങ്ങിവരണ്ട പൂപോലെ ചാനല്‍ സംസ്കാരത്തിന്‍റെ കഠിനമായ ആഘാതമേറ്റ് കഴിയുന്നവരാണ്. പൗര്‍ണ്ണമി രാവുകള്‍ മണ്ണിലാണ്. ജീവിതം മണ്ണിലാണ്. അതിനെ മഹാലക്ഷ്മിയുടെ മന്ദഹാസമെന്നോ ഇന്ദ്രജാലകത്തിലെ മാന്ത്രികവടിയെന്നോ വിളിക്കാം. ഞാന്‍ ഈ ലോകത്തും എന്തിന് ജനിച്ചു, എങ്ങനെ വളരണം, എങ്ങനെ വളരാന്‍ പാടില്ല തുടങ്ങിയ പാഠങ്ങളാണ് ചൈന ലോകത്തിന് പകര്‍ന്നു നല്കുന്നതും. […]
തഞ്ചാവൂരിലെ പൂക്കള്‍ – കാരൂര്‍ സോമന്‍

തഞ്ചൈ എന്നാല്‍ അഭയാര്‍ത്ഥി എന്നാണര്‍ത്ഥം. ഒരു അഭയാത്ഥിയെ പോലെ തഞ്ചാവൂരിലെ തെരുവിലേക്ക് ഇറങ്ങുമ്പോള്‍ സൂര്യന്‍ തലയ്ക്ക് മീതേ കത്താന്‍ തുടങ്ങിയിരുന്നു. കോലമെഴുതിയ മുറ്റം കടന്ന്, ജമന്തിപൂക്കളുടെ ഗന്ധം നുകര്‍ന്ന്, ബംഗാള്‍ കടലില്‍ നിന്നെത്തുന്ന വരണ്ട കാറ്റില്‍ ആടിയുലഞ്ഞ് മുന്നോട്ട് നടന്നു. ആദിദ്രാവിഡ കാലത്ത് വടക്കേ ഇന്ത്യയില്‍ നിന്നോ ശ്രീലങ്ക, പോളിനേഷ്യന്‍ ദ്വീപുകളില്‍ നിന്നോ എത്തിയ അഭയാര്‍ത്ഥികള്‍ കുടിപാര്‍ത്ത സ്ഥലമായ തഞ്ചാവൂര്‍ തമിഴ്നാട്ടിലെ മുപ്പത്തിനാലു ജില്ലകളിലൊന്നാണ്. ഇവിടുത്തെ ചരിത്ത്രിന് ഭാരതത്തോളം പോന്ന ചരിത്രമുണ്ട്. തഞ്ചൈയിലെ പൂര്‍വ്വികര്‍ സിന്ധു നദീ […]



