LIMA WORLD LIBRARY

എതിർപ്പ്, മതവിശ്വാസം, അലർജി; വാക്സീനോട് വിമുഖത കാട്ടി 21 ലക്ഷം പേര്‍

സംസ്ഥാനത്ത് വാക്സീൻ വിതരണം ലക്ഷ്യം കൈവരിയ്ക്കാനായില്ല. 18 കഴിഞ്ഞ 21ലക്ഷം പേർ ഒന്നാം ഡോസ് വാക്സീൻ എടുത്തിട്ടില്ല. കുത്തിവയ്പ് എടുക്കില്ലെന്ന കടുംപിടുത്തവും അലർജി ഉൾപ്പെടെ രോഗങ്ങളുള്ളവരുടെ വിമുഖതയും ചില മത വിശ്വാസങ്ങളും കാരണമാണെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ.

18 വയസ് കഴിഞ്ഞവരിൽ 92.5% പേരാണ് ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവർ. രണ്ടുഡോസും കിട്ടിയവർ 41 ശതമാനം. ലക്ഷ്യം വച്ചത് രണ്ടു കോടി അറുപത്തെട്ട് ലക്ഷം പേരെ. വാക്സീനെടുത്തവർ 2 കോടി 47 ലക്ഷം. ഇരുപത്തൊന്ന് ലക്ഷം പേർ ഇപ്പോഴും വാക്സീൻ പ്രതിരോധത്തിന് പുറത്താണ്. എറണാകുളം ജില്ല  ലക്ഷ്യം പൂർത്തീകരിച്ചു. പത്തനംതിട്ട 99 ശതമാനത്തിനും വയനാട് 98 ശതമാനത്തി നും  ഇടുക്കിയിൽ 94 ശതമാനംപേർക്കും ആദ്യ ഡോസ് ലഭിച്ചു. ജനസാന്ദ്രത കൂടുതലുള്ള മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകൾ 93% ലക്ഷ്യം കൈവരിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളാണ് ഏറ്റവും പിന്നിൽ. ചിലർ കുത്തിവയ്പെടുക്കുന്നതിനോട് കടുത്ത എതിർപ്പിലാണ്. ഇതര ചികിൽസാ മാർഗങ്ങൾ രക്ഷിക്കുമെന് വിശ്വസിക്കുന്നവരുമുണ്ട്. ഇനിയൊരു വിഭാഗം ആളുകളെ തീവ്രമത വിശ്വാസങ്ങൾ  കുത്തിവയ്പിൽ നിന്ന് വിലക്കുന്നു. അലർജിയുള്ളവർക്കും വാക്സീൻ പേടിയുണ്ട്. മറ്റ് ഗുരുതര അസുഖങ്ങുള്ള  ഒരു വിഭാഗവും വാക്സീനെടുത്തിട്ടില്ല.

കോവിഡ് പോസിറ്റീവായി 90 ദിവസം കഴിയാത്തതിനാൽ കുത്തിവയ്പെടുക്കാൻ കഴിയാത്ത ലക്ഷങ്ങളുണ്ട്. ഇപ്പോഴും പ്രതിദിനം 100ലേറെ പേർ കോവിഡ് ബാധിച്ചു മരിക്കുന്നു. ഏറെയും വാക്സീൻ സ്വീകരിക്കാത്തവരോ രണ്ടു ഡോസും പൂർത്തീകരിക്കാത്തവരോ ആണ്. ഇതു ചൂണ്ടിക്കാട്ടി എത്രയും വേഗം പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നാണ് സർക്കാർ നിർദേശിക്കുന്നത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px