ഇന്ധനവിലയില്‍ റെക്കോര്‍ഡ് മുന്നേറ്റം തുടരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും ഇന്ന് വര്‍ധിപ്പിച്ചു. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 102 രൂപ 45 പൈസയും, ഡീസലിന് 95 രൂപ 53 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 104 രൂപ 38 പൈസയും ഡീസലിന് 95 രൂപ 67 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോള്‍ വില 102 രൂപ 59 പൈസയും , ഡീസലിന് 95 രൂപ 67 പൈസയുമായി. കഴിഞ്ഞ 9 ദിവസത്തിനിടെ ഡീസല്‍ ലീറ്ററിന് ഒരു രൂപ 96 പൈസയും പെട്രോളിന് 97 പൈസയുമാണ് കൂട്ടിയത്.













