LIMA WORLD LIBRARY

The Flour Mill – Rtn. Dr.P P Radhakrishnan

Krishna’s father told him to go with servant ponnappu when he was going to the rice flour mill with a gunny bag full of rice paddy.This was the first time a rice flour mill got started in the village slightly more than two kilometres away and had to cross a small river by an open […]

തുടക്കം വുഹാനിൽ നിന്ന്, മഹാമാരിയായി കോവിഡ്; ലോകം വിറച്ച 2 വർഷം

ചൈനയിലെ വുഹാനിൽ ആദ്യത്തെ കൊറോണ വൈറസ് രോഗിയെ കണ്ടെത്തിയത് 2019 നവംബർ 17ന് ആയിരുന്നു. പിന്നീട് കോവിഡ്19 എന്ന പേരിട്ടുവിളിച്ച രോഗം വിവിധ രാജ്യങ്ങളിലേക്കു വ്യാപിച്ചതോടെ ലോകത്തെ ബാധിച്ച ഏറ്റവും വലിയ മഹാമാരിയായി മാറി. കൊറോണ വൈറസ് മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരാനുള്ള സാധ്യതയില്ലെന്നും വായുവിലൂടെ പകരില്ലെന്നുമായിരുന്നു ആദ്യ ധാരണ. ലോകാരോഗ്യ സംഘടനയ്ക്കു തന്നെ ഇവ തിരുത്തേണ്ടി വന്നു. ഇങ്ങനെ തിരുത്തലുകളും കണ്ടെത്തലുകളും ഞൊടിയിടയിൽ വികസിപ്പിച്ച വാക്സീനുകളുമെല്ലാം ചേർന്നു ലോകം മാറിമറിഞ്ഞ രണ്ടു വർഷമാണു കടന്നുപോകുന്നത്. ലോകത്തിന്റെ […]

ചികിത്സ കൂടാതെ എച്ച്ഐവിയിൽ നി

ബോസ്റ്റൺ ∙ എച്ച്ഐവി പോസിറ്റീവ് ആയശേഷം ചികിത്സ കൂടാതെ വൈറസ് മുക്തനായ ലോകത്തെ രണ്ടാമത്തെ രോഗി അർജന്റീനയിലെ എസ്പെരാൻസ പട്ടണത്തിൽ. ആന്റി റെട്രോവൈറൽ മരുന്നുകൾ ഒന്നും ഇദ്ദേഹം ഉപയോഗിച്ചിട്ടില്ല. എച്ച്ഐവി ബാധിതരുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടാതിരിക്കാൻ പേരിനു പകരം ഇവർ താമസിക്കുന്ന സ്ഥലങ്ങളുടെ കൂടെ പേഷ്യന്റ് എന്നു ചേർത്ത് ശാസ്ത്രജ്ഞർ ഉപയോഗിക്കാറുണ്ട്. ഈ രോഗിയുടെ രക്തത്തിലും ശരീരകലകളിലുമുള്ള 150 കോടിയിലധികം കോശങ്ങളിൽ പരിശോധനയും പഠനവും നടത്തിയെന്നും വൈറസ് പൂർണമായി ഒഴിവായെന്നും ഗവേഷകർ അറിയിച്ചു. പഠനം ‘അനൽസ് ഓഫ് ഇന്റേണൽ […]

ഡൽഹിയിലെ വായു മലിനീകരണം; കടുത്ത നടപടികളുമായി കേന്ദ്രം

ഡല്‍ഹിയിലെ വായുമലിനീകരണം കുറയ്ക്കാന്‍ നടപടികളുമായി കേന്ദ്രം. 21 വരെ നിര്‍മാണങ്ങള്‍ക്കും ട്രക്കുകള്‍ക്കും ഡല്‍ഹിയില്‍ വിലക്കേര്‍പ്പെടുത്തി. 30വരെ അഞ്ചുതെര്‍മല്‍ പവര്‍ പ്ലാന്‍റുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കും. ഗ്യാസ് ഉപയോഗിക്കുന്ന വ്യവസായശാലകള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കൂ. 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്  വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തില്ല. എന്നാല്‍ മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകരെ ശിക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി അറിയിച്ചു. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ വയലവശിഷ്ടങ്ങള്‍ […]

പുതിയ ന്യൂനമർദം: നവംമ്പർ 19 മുതൽ വീണ്ടും മഴ കൂടാൻ സാധ്യത

തിരുവനന്തപുരം:അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതിനാൽ 19 മുതൽ കേരളത്തിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യൂനമർദം അത്ര ശക്തമല്ലാത്തതിനാൽ 19, 20 തീയതികളിൽ വിവിധ ജില്ലകളിൽ മഞ്ഞജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ തുടർന്നുകൊണ്ടിരുന്ന മഴയ്ക്ക് ബുധൻ, വ്യാഴം ദിവസങ്ങളിൽ ശമനമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഈ ദിവസങ്ങളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. 19-ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 20-ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് മഞ്ഞജാഗ്രത. മലയോരമേഖലകളിൽ […]

മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമില്ല; കേരളത്തിന് വീണ്ടും തമിഴ്നാടിന്‍റെ കത്ത്

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തമിഴ്നാട് വീണ്ടും കേരളത്തിനു കത്തു നല്‍കി. ഘടനാപരമായോ, ഭൂമിശാസ്ത്രപരമായോ അണക്കെട്ടിനു ബലക്ഷയമില്ലെന്നും സുപ്രീം കോടതിയുടെ ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും  കര്‍ശനമായി  നടപ്പാക്കിയിട്ടുണ്ടന്നും കത്തില്‍ പറയുന്നു. റൂള്‍ കര്‍വ് അനുസരിച്ചുള്ള വെള്ളം മാത്രമേ സംഭരിക്കുകയുള്ളൂവെന്നും തമിഴ്നാട് ഉറപ്പ് നല്‍കി. അതേ സമയം ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ കേരളത്തെ മുന്‍കൂട്ടി അറിയിക്കണമെന്നു തമിഴ്നാട് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പുതിയ വിശദാംശങ്ങള്‍ അടങ്ങിയ കത്താണ് തമിഴ്നാട് ചീഫ് സെക്രട്ടറി വി.ഇരൈഅന്‍പ്, കേരള ചീഫ് […]

നീരൊഴുക്ക് കുറഞ്ഞു; ഇടുക്കിയിലെ ഷട്ടര്‍ അടച്ചു

ഇടുക്കി അണക്കെട്ടിൽനിന്നു വെള്ളം ഒഴുക്കിവിടാൻ തുറന്ന ഷട്ടര്‍ അടച്ചു. നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ജലനിരപ്പ് 2399.10 അടിയായതിനെ തുടർന്നാണ് നടപടി. മഴ കനത്തതിനെത്തുടര്‍ന്ന് നവംബർ 14ന് ഇടുക്കി അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റർ ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളമാണ് പുറത്തേയ്ക്കൊഴുക്കിയത്. അതിനിടെ സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. ഇന്ന് ഒരു ജില്ലയിലും ഓറഞ്ച്, െറഡ് അലര്‍ട്ടുകളില്ല. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. നീരൊഴുക്ക് കുറഞ്ഞതോടെ ഇടുക്കി […]

ഛിന്നഗ്രഹത്തെ തെറിപ്പിക്കാൻ ഡാർട്ട്; ലോകത്തെ ആദ്യ ഭൗമപ്രതിരോധ ദൗത്യം 24 ന്

ന്യൂയോർക്ക് ∙ ഏറെനാളായി അജൻഡയിലുള്ള ഭൗമപ്രതിരോധ (പ്ലാനറ്ററി ഡിഫൻസ്) പദ്ധതിക്കു നാസ തുടക്കമിടുന്നു. ഭൂമിക്കു ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങളെ എങ്ങനെ നേരിടുമെന്ന് പഠിക്കാനുള്ള ദൗത്യം നവംബർ 24നു കലിഫോർണിയയിൽ നിന്നു വിക്ഷേപിക്കും. സ്പേസ് എക്സിന്റെ ഫാൽക്കൺ–9 റോക്കറ്റിൽ പറന്നുയരുന്ന ഡാർട്ട് പേടകം ഡൈമോർഫോസ് എന്ന ഛിന്നഗ്രഹത്തെയാണ് നേരിടുന്നത്. ഡീഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ ഭ്രമണം ചെയ്യുന്നതാണ് ഡൈമോർഫോസ്. അടുത്തവർഷം സെപ്റ്റംബറിൽ, ഭൂമിയിൽ നിന്നു 1.1 കോടി കിലോമീറ്റർ അകലെയാകും ഇടി. ഡൈമോർഫോസിന്റെ ഭ്രമണപഥത്തിൽ വ്യത്യാസം വരുത്തുകയാണു ലക്ഷ്യം. ഇടിയുടെ […]

ചൈനയുടെ ചങ്കില്‍ തീയായി അതിവേഗം പടര്‍ന്ന് ഡെല്‍റ്റ വകഭേദം; വീണ്ടും പൂട്ടിയിടും

ചൈനയ്ക്കു ഭീഷണിയായി കോവിഡ് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം. ഡെല്‍റ്റ വകഭേദം അതിവേഗം പടരുമെന്നതിനാൽ വ്യാപനം ശ്രദ്ധയിൽപെട്ട പല ഭാഗങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ചൈനയുടെ വടക്കുകിഴക്കൻ പ്രദേശത്താണു ഡെൽറ്റ വ്യാപനം രൂക്ഷമായത്. ഒക്ടോബർ 17നും നവംബർ 14 നും ഇടയിൽ 1,300 ലേറെ പേർക്കാണു സമ്പര്‍ക്കം വഴി കോവിഡ് ബാധിച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം നേരത്തേ 1,280 ഡെൽറ്റ കേസുകളും ചൈനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ൈചനയിലെ 21 ഓളം പ്രവിശ്യകളും നഗരങ്ങളുമാണു ഡെൽറ്റ ഭീഷണിയിലുള്ളത്. മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് […]

സംസ്ഥാനത്ത് ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മരണം 39

സംസ്ഥാനത്ത് ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂര്‍ 368, കൊല്ലം 357, പാലക്കാട് 285, പത്തനംതിട്ട 277, ഇടുക്കി 236, മലപ്പുറം 208, ആലപ്പുഴ 180, കാസര്‍ഗോഡ് 118, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,576 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ […]

വാഹനത്തിന്റെ ഉടമസ്ഥാവകാശം: ഉറ്റവരെ ഉൾപ്പെടുത്താം

തിരുവനന്തപുരം: വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന് പിന്തുടർച്ചാവകാശിയെ നിർദേശിക്കാം. പുതിയ വാഹനങ്ങൾക്കും നിലവിലുള്ളവയ്ക്കും നോമിനിയെ ഉൾക്കൊള്ളിക്കാനുള്ള അവസരം ഉടമയ്ക്ക് നൽകിക്കൊണ്ട് വാഹന രജിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ മാറ്റംവരുത്തി. ഉടമയുടെ മരണത്തെത്തുടർന്നുള്ള അവകാശത്തർക്കം ഒഴിവാക്കാനും കൈമാറ്റത്തിന്റെ സങ്കീർണതകൾ ലഘൂകരിക്കാനും പുതിയ സംവിധാനത്തിൽ കഴിയും. ഉടമ മരിച്ചാൽ നിലവിലുള്ള അവകാശികളുടെയെല്ലാം വാദം കേട്ടശേഷമാണ് ഉടമസ്ഥാവകാശം മാറ്റിയിരുന്നത്. അവകാശികൾ തമ്മിൽ സമവായം ഉണ്ടായെങ്കിൽ മാത്രമേ ഉടമസ്ഥാവകാശം മാറ്റാൻ കഴിയുകയുള്ളൂ. മാത്രമല്ല, എല്ലാവരും മോട്ടോർ വാഹന വകുപ്പ് ഓഫീസിലെത്തി സാക്ഷ്യപത്രം നൽകണം. അവകാശികൾ അറിയാതെ വാഹനം കൈമാറ്റം […]

നീരൊഴുക്ക് ശക്തം; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.45 അടി പിന്നിട്ടു

നീരൊഴുക്ക് ശക്തമായി തുടരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വർധന. രാത്രിയോടെ ജലനിരപ്പ് 140.45 അടി പിന്നിട്ടു. സെക്കൻഡിൽ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ ലഭിച്ചതോടെ നീരൊഴുക്ക് ശക്തമായി. ജലനിരപ്പ് 140 അടി കഴിഞ്ഞപ്പോൾ പെരിയാർ തീരത്തുള്ളവർക്ക് നൽകിയ ജാഗ്രതാ നിർദേശം നിലനിൽക്കുകയാണ്. റൂൾ കർവ് പ്രകാരം അനുവദനീയ പരിധിയായ 141 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായാൽ മുല്ലപ്പെരിയാർ തുറക്കും. അതേസമയം ഷട്ടർ തുറന്ന് നാൽപത് മണിക്കൂർ പിന്നിട്ടിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറവില്ലാതെ […]

മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (78) അന്തരിച്ചു. കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകൾ ഈണമിട്ടതും പാടിയതും പീർ മുഹമ്മദാണ്. 1945 ജനുവരി 8 ന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള ‘സുറണ്ടൈ’ ഗ്രാമത്തിലാണ് പീർ മുഹമ്മദിന്റെ ജനനം. തെങ്കാശിക്കാരിയായ ബൽക്കീസായിരുന്നു മാതാവ്. തലശ്ശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു വയസ്സുള്ളപ്പോൾ പിതാവുമൊത്ത് അദ്ദേഹം തലശ്ശേരിയിലെത്തി. തായത്തങ്ങാടി താലിമുൽ അവാം മദ്രസ യു.പി സ്‌കൂൾ, തലശ്ശേരിയിലെ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, മുബാറക് ഹൈസ്‌കൂൾ […]