LIMA WORLD LIBRARY

ഡൽഹിയിലെ വായു മലിനീകരണം; കടുത്ത നടപടികളുമായി കേന്ദ്രം

ഡല്‍ഹിയിലെ വായുമലിനീകരണം കുറയ്ക്കാന്‍ നടപടികളുമായി കേന്ദ്രം. 21 വരെ നിര്‍മാണങ്ങള്‍ക്കും ട്രക്കുകള്‍ക്കും ഡല്‍ഹിയില്‍ വിലക്കേര്‍പ്പെടുത്തി. 30വരെ അഞ്ചുതെര്‍മല്‍ പവര്‍ പ്ലാന്‍റുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കും. ഗ്യാസ് ഉപയോഗിക്കുന്ന വ്യവസായശാലകള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കൂ. 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്  വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തില്ല. എന്നാല്‍ മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകരെ ശിക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി അറിയിച്ചു. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ വയലവശിഷ്ടങ്ങള്‍ സംസ്കരിക്കാന്‍ കര്‍ഷകര്‍ക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px