LIMA WORLD LIBRARY

മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമില്ല; കേരളത്തിന് വീണ്ടും തമിഴ്നാടിന്‍റെ കത്ത്

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തമിഴ്നാട് വീണ്ടും കേരളത്തിനു കത്തു നല്‍കി. ഘടനാപരമായോ, ഭൂമിശാസ്ത്രപരമായോ അണക്കെട്ടിനു ബലക്ഷയമില്ലെന്നും സുപ്രീം കോടതിയുടെ ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും  കര്‍ശനമായി  നടപ്പാക്കിയിട്ടുണ്ടന്നും കത്തില്‍ പറയുന്നു. റൂള്‍ കര്‍വ് അനുസരിച്ചുള്ള വെള്ളം മാത്രമേ സംഭരിക്കുകയുള്ളൂവെന്നും തമിഴ്നാട് ഉറപ്പ് നല്‍കി. അതേ സമയം ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ കേരളത്തെ മുന്‍കൂട്ടി അറിയിക്കണമെന്നു തമിഴ്നാട് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പുതിയ വിശദാംശങ്ങള്‍ അടങ്ങിയ കത്താണ് തമിഴ്നാട് ചീഫ് സെക്രട്ടറി വി.ഇരൈഅന്‍പ്, കേരള ചീഫ് സെക്രട്ടറി വി.പി.ജോയിക്കു കത്തയച്ചത്. അണക്കെട്ടിന്റെ താഴെ താമസിക്കുന്നവര്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നു കത്തില്‍ എടുത്തുപറയുന്നു. നിലവില്‍ അണക്കെട്ടിനു ഘടനാപരമായോ, ഭൂമിശാസ്ത്രപരമായോ ഭീഷണികളില്ല. 2014 മേയ്14 ലെ സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് അണക്കെട്ടിന്റെ പരിപാലനം. കഴിഞ്ഞമാസം 28 ലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിലെ നിര്‍ദേശങ്ങളും അതേപടി നടപ്പാക്കുന്നുണ്ട്.

നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച്, ഈമാസം 20 വരെ ജലനിരപ്പ് 141 അടിയാക്കി നിലനിര്‍ത്താന്‍ തമിഴ്നാടിനു കഴിയും. നിലവില്‍ 140.55 അടിവെള്ളമാണ് അണക്കെട്ടിലുള്ളത്. സെക്കന്‍‍ഡില്‍ 2300 ഘനയടി വെള്ളം വീതം തമിഴ്നാട് വൈഗ അണക്കെട്ടിലേക്കു കൊണ്ടുപോകുന്നുണ്ട്. തമിഴ്നാട് കൊണ്ടുപോകുന്നതിന്റെ ഇരട്ടിയിലധികം വെള്ളമാണു നിലവില്‍ ഒഴുകിയെത്തുന്നത്. എന്നാല്‍ സ്പില്‍വേ ഷട്ടറുകള്‍ നിലവില്‍ തുറക്കേണ്ടതില്ലെന്നാണു തമിഴ്നാടിന്റെ വിലയിരുത്തല്‍. ജലനിരപ്പ് 141 ആകുന്ന മുറയ്ക്ക് മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം ഒഴുക്കിവിട്ടാല്‍ മതിയെന്നാണ് തീരുമാനം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px