ഇടുക്കി അണക്കെട്ടിൽനിന്നു വെള്ളം ഒഴുക്കിവിടാൻ തുറന്ന ഷട്ടര്‍ അടച്ചു. നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ജലനിരപ്പ് 2399.10 അടിയായതിനെ തുടർന്നാണ് നടപടി. മഴ കനത്തതിനെത്തുടര്‍ന്ന് നവംബർ 14ന് ഇടുക്കി അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റർ ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലീറ്റർ വെള്ളമാണ് പുറത്തേയ്ക്കൊഴുക്കിയത്.
അതിനിടെ സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. ഇന്ന് ഒരു ജില്ലയിലും ഓറഞ്ച്, െറഡ് അലര്‍ട്ടുകളില്ല. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. നീരൊഴുക്ക് കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിൽനിന്നു വെള്ളം ഒഴുക്കിവിടാൻ തുറന്ന ഷട്ടര്‍ അടച്ചു. ഇതിനിടെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദങ്ങള്‍ രൂപമെടുത്തു. കാര്‍ണാടക, ഗോവ തീരത്തിനടുത്തായാണ് അറബികടലിലെ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്. ആന്‍ഡമാന്‍കടലില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദം 18ാം തീയതിയോടെ തമിഴ്നാട് ആന്ധ്ര തീരത്തേക്ക് അടുക്കും. ഇവയുടെ സ്വാധീനത്തില്‍ കേരളത്തില്‍വ്യാപകമായ മഴലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.













