കൈമുട്ടു വേദന(Tennis elbow): ഏറ്റവും നല്ല ചിലവു കുറഞ്ഞ ചികിത്സ(best low cost treatment)
കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നശാ മുക്ത് ഭാരത് അഭിയാൻ (ലഹരി വിമുക്ത ഭാരതം )…

കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നശാ മുക്ത് ഭാരത് അഭിയാൻ (ലഹരി വിമുക്ത ഭാരതം ) പ്രോഗ്രാമിന്റെ മാസ്റ്റർ വൊളണ്ടിയർ / ട്രെയ്നർ ആയി സേവനമനുഷ്ഠിച്ചതിന് സോഷ്യൽ ജസ്റ്റീസ് ഡിപാർട്ട്മെന്റിന്റെ സർട്ടിഫിക്കറ്റ് ( certificate of Appreciation) ജില്ലാ സാമൂഹ്യ നീതി ഓഫീസർ ശ്രീ KK സുബൈർ സാറിൽ നിന്നും അഡ്വ. ചാർളി പോൾ സ്വീകരിക്കുന്നു. ജില്ലാ കോ-ഓർഡിനേറ്റർമാരായ ശ്രീ ഫ്രാൻസീസ് മൂത്തേടൻ, ഡോ.കെ ആർ അനീഷ് സമീപം
സ്വപ്നമാർഗ്ഗം – ചാക്കോ ഡി അന്തിക്കാട്

വിശ്വകവിഭാവനയെ, യുത്തേജിപ്പിക്കു, മരയന്നം. പൊയ്കയിലൊടുങ്ങും പ്രണയമൂർഛയിലെ ‘മരണഗാനം’! സ്വന്തം ദുരന്തമേറ്റു പറയുകയാണെന്നു കരുതി, വെല്ലുവിളിയ്ക്കാനാ, യേറ്റവും മാരകമാ, മായുധങ്ങൾത്തേടുന്ന, കഴുകമനസ്സിൻ ക്രൂരതയുള്ള, യധികാരികൾ! അതിനായ്, സൂര്യനെ, യെറിഞ്ഞിടാൻ, വജ്രസമാനമാം കൂർത്ത കല്ല് തേടിയലഞ്ഞവർ, സ്വാതന്ത്ര്യത്തിൻ ശിൽപ്പമായിമാറിയ, കറുത്ത പാറയുടെ ചോരകിനിയും ചരിത്രത്തെ ലേലം ചെയ്തവർ! ജനാധിപത്യത്തിൻ നിശ്ചയദാർഢ്യത്തി, നനങ്ങാപ്പാറ, നയമുള്ളവരുടെ നിലപാടുകളെ പിളർക്കാൻ നോക്കി, നടുവിന് വെലക്കം വന്ന, അധികാരിയുടെ, യനുസരണ, ക്കാവലാളുകൾ! കലാകാരന്മാരുടെ വിശ്വകാമുകിയാം ചന്ദ്രബിംബത്തെ, യെറിഞ്ഞിടാ, നൊരു മാന്ത്രികവടി തപ്പി നടന്നവർ! പ്രതിരോധത്തിൻ മുളംങ്കാടിനു […]
വാക്കുകൾ പൊള്ളയാകരുത് – ജോസ് ക്ലെമൻ്റ്

നമ്മിൽ പലരും നല്ല പ്രസംഗകരും വാക്ചാതുരിയുള്ളവരുമൊക്കെയായിരിക്കും. വാചാലവും അനർഗളവുമായി ഒഴുകിയിറങ്ങുന്ന നമ്മുടെ വാക്കുകളുമായി ജീവിതത്തിന് എന്തെങ്കിലും ബന്ധമുണ്ടാകാറുണ്ടോ? സ്വന്തം ജീവിതം വഴി നല്കുന്ന സന്ദേശമായിരിക്കും ഏറ്റവും മികച്ച പ്രസംഗത്തേക്കാൾ ഉത്തമം. അതിനാലാണല്ലോ മഹാത്മാഗാന്ധി പറഞ്ഞത്: “എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശ”മെന്ന്. പ്രസംഗിക്കുന്ന കാര്യങ്ങൾ ആത്മാർത്ഥതയില്ലാത്ത പൊള്ളയായ വാക്കുകളായി അവശേഷിക്കുകയാണെങ്കിൽ എന്തു ഫലം? വാക്കും പ്രവൃത്തിയും ഒന്നായിരിക്കട്ടെ. My Life is my message എന്നു പറയാൻ നമുക്കെന്നാവും?
ഓസോൺ – ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ

ഓരോ മരവും മുറിക്കുന്ന നേരത്തൊന്നോർക്കുക ഓസോൺ പാളിയിൽ വിള്ളലുണ്ടാകുന്നു! ജീവിതസൗഭാഗ്യ മെത്തിക്കാനോടുന്ന മർത്ത്യാ, നീയോർക്കുക, വായു മലീമസമാകുന്നു! ഓടുന്ന വണ്ടിയിൽ കരിയുന്ന ടാറിൽ നിറയും പുക, പിന്നെ, കൽക്കരി, ഫാക്ടറി യെന്നിവ തള്ളുന്ന കാരിരുൾ രൂപിയാം വാനമുയരും പുക. പുകയേറ്റു നാശം വരുന്നതാം ഓസോൺ പാളികളും. പെരുമഴ പെയ്യില്ല, നദികളൊഴുകില്ല, ചാറ്റുന്ന ചാറൽ മാത്രമേയുള്ളൂ! നദികളെക്കുഴികളായ് മാറ്റി മണലെടുത്തങ്ങു നിലകൾ പണിയുന്നതിതു വിധം, മർത്ത്യനെന്നോർക്കുക! ഓസോൺ പാളിയിൽ വിള്ളലുണ്ടാകുന്നു. സൂര്യതപം കൊണ്ടു കത്തിക്കരിഞ്ഞിട്ടു ചുടലക്കളമായ് മാറിടും ലോകം. […]
NOTHING GOLD CAN STAY – Robert Frost

Nature’s first green is gold , Her hardest hue to hold , Her early leaf’s a flower ; But only so an hour . Then leaf subsides to leaf . So Eden sank to grief , So dawn goes down to day , Nothing gold can stay . collected by – A S Indira
ഏറ്റവും ചെലവേറിയ നഗരം ടെൽ അവീവ്

ലണ്ടൻ ∙ ലോകത്ത് ഏറ്റവും ജീവിതച്ചെലവേറിയ നഗരം ഇസ്രയേലിലെ ടെൽ അവീവ്. ഇക്കണോമിസ്റ്റ് മാസികയുടെ ഗവേഷണ വിഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) പുറത്തിറക്കിയ ചെലവേറിയ നഗരങ്ങളുടെ പട്ടികയിലാണ് ടെൽ അവീവ് ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞവർഷം അഞ്ചാം സ്ഥാനത്തായിരുന്നു. പാരിസ്, സൂറിക്, ഹോങ്കോങ് എന്നീ നഗരങ്ങളായിരുന്നു അന്ന് ഒന്നാം സ്ഥാനത്ത്. സിംഗപ്പൂർ ഡോളറുമായുള്ള താരതമ്യത്തിൽ ഇസ്രയേലിന്റെ നാണയമായ ഷെക്കെൽ കൂടുതൽ മൂല്യം നേടിയതും കോവിഡ് നിയന്ത്രണങ്ങളുടെ ഫലമായി നിത്യോപയോഗ സാധനങ്ങളുടെയും ഗതാഗത സംവിധാനങ്ങളുടെയും റിയൽ എസ്റ്റേറ്റിന്റെയും […]
ഒമിക്രോൺ ഉറവിടം എവിടെ?; ആശയക്കുഴപ്പം ഏറുന്നു: ആദ്യം നൈജീരിയയിലെന്ന് സംശയം

ഒമിക്രോൺ വൈറസിന്റെ ഉറവിടത്തെപ്പറ്റി ആശയക്കുഴപ്പം. നവംബർ 24ന് ദക്ഷിണാഫ്രിക്കയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിനു മുൻപുതന്നെ നെതർലൻഡ്സിൽ വൈറസ് സാന്നിധ്യം ഉണ്ടായതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. അതിനും മുൻപ് നൈജീരിയയിൽ ഒമിക്രോൺ എത്തിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. വിവരം പുറത്തുവിട്ട നൈജീരിയൻ ആരോഗ്യവകുപ്പ് പക്ഷേ, വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല. നെതർലൻഡ്സിലെ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നവംബർ 19നും 23നും ലഭിച്ച സാംപിളിൽ ഒമിക്രോൺ സാന്നിധ്യം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നവംബർ 26ന് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരനിലാണ് വൈറസ് കണ്ടെത്തിയതെന്നാണ് നേരത്തേ നെതർലൻഡ്സ് പറഞ്ഞത്. ഒരു […]
ഇന്ത്യയിലും ഒമിക്രോൺ ; കർണാടക സ്വദേശികളായ 2 പേരിൽ വൈറസ് കണ്ടെത്തി

ന്യൂഡൽഹി∙ ഇന്ത്യയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കർണാടകയിലെ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ 66ഉം 46ഉം വയസ്സുള്ള രണ്ടു പുരുഷന്മാരിലാണ് രോഗം കണ്ടെത്തിയത്. ഇവരെ ഉടൻ തന്നെ ഐസലേഷനിൽ പ്രവേശിപ്പിച്ചതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ത്യൻ സാർസ്–കോവ്–2 ജീനോമിക്സ് കൺസോർഷ്യ (ഐഎൻഎസ്എസിഒജി)മാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്ത്യയിലെ വിവിധ ലബോറട്ടറികളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും കൂട്ടായ്മയിലൂടെ തുടർച്ചയായി കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം നിരീക്ഷിക്കുന്ന സംവിധാനമാണ് ഐഎൻഎസ്എസിഒജി. വൈറസ് […]
ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരും; മൂന്നാം ഡോസ് നൽകണമെന്ന് വിദഗ്ധർ

ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്നാണ് നിലവിലെ പഠനങ്ങളിലെ സൂചനയെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കോവിഡ് വിദഗ്ധസമിതി സര്‍ക്കാരിനു മുന്നറിയിപ്പ് നൽകി. ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്ന സാംപിളുകളുടെ എണ്ണം വര്‍ധിപ്പിക്കണം. മൂന്നാം ഡോസ് വാക്സിനേഷന്‍ ആലോചന തുടങ്ങണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു. ഒമിക്രോണ്‍ അതിവേഗം പടരുന്നതായാണ് ലോകാരോഗ്യ സംഘടനയും ആദ്യം ഈ വകഭേദം തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിലെ വിദഗ്ധരും മുന്നറിയിപ്പ് നല്കുന്നത്. വ്യാപനശേഷി വ്യക്തമാക്കുന്നത് വായുവിലൂടെ അതിവേഗം പകരാനുളള സാധ്യതയാണെന്ന് കോവിഡ് വിദഗ്ധസമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് നൽകി. മാസ്ക് ഉപയോഗം […]
ഒമിക്രോൺ, ലോക്ഡൗൺ ഭീതിയിൽ മനസ് തകരേണ്ട; മനശാസ്ത്രജ്ഞൻ പറയുന്നു

കോവിഡിന്റെ ഭീതി തെല്ലൊന്ന് വിട്ടൊഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു ലോകം. എല്ലാം പഴയപോലെയാകുമെന്ന പ്രത്യാശ എല്ലാവരിലും ഉണ്ടായിരുന്നു. എന്നാൽ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ആ പ്രതീക്ഷയുടെ മുകളിൽ കരിനിഴൽ വീഴ്ത്തിയിരിക്കുയാണ്. കോവിഡും ലോക്ഡൗണും ലക്ഷകണക്കിനാളുകളുടെ ജീവനോപാധിയാണ് ഇല്ലാതെയാക്കിയത്. നിയന്ത്രണങ്ങളിലൊക്കെ അയവ് വന്നതോടെ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാമെന്നുള്ള പ്രത്യാശ ഏവരിലുമുണ്ടായിരുന്നു. എന്നാൽ ഇനിയും ഒരു ലോക്ഡൗൺ വരുമോ? വിമാനസർവീസുകൾ റദ്ദാക്കുമോ? ജോലി നഷ്ടമാകുമോ? തുടങ്ങി ഒട്ടേറ ആശങ്കകൾ ജനങ്ങളുടെ മനസിനെ വരിഞ്ഞുമുറുക്കാൻ തുടങ്ങിക്കഴിഞ്ഞു. ഈ ഒരു അവസരത്തിൽ എങ്ങനെ മനസിന് […]
മുല്ലപെരിയാറിലെ ഉയരുന്ന ജലനിരപ്പ്; ആശങ്ക അറിയിച്ച് കേരളം

മുല്ലപെരിയാറിലെ ഉയരുന്ന ജലനിരപ്പില്‍ ആശങ്ക അറിയിച്ച് കേരളം. മേല്‍നോട്ട സമിതി അധ്യക്ഷന് ചീഫ് സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തെഴുതി. ജലനിരപ്പ് 142 അടിക്ക് മുകളിലെത്താതെ നോക്കാന്‍തമിഴ്നാടിന് നിര്‍ദശം നല്‍കണം എന്നതാണ് പ്രധാന ആവശ്യം. 142 അടിയായി ജലനിരപ്പ് ക്രമീകരിക്കാന്‍സുപ്രീം കോടതിയും കേന്ദ്ര ജലകമ്മിഷനും നിര്‍ദേശം നല്‍കിയകാര്യം കത്തില്‍പറയുന്നു. ഷട്ടറുകള്‍തുറന്നതോടെ വണ്ടിപെരിയാറിലും സമീപപ്രദേശങ്ങളിലും വെള്ളം പൊങ്ങി. ജനങ്ങള്‍ആശങ്കയിലാണെന്നും ചീഫ് സെക്രട്ടറി പറയുന്നു.



