LIMA WORLD LIBRARY

ഓസോൺ – ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ

ഓരോ മരവും മുറിക്കുന്ന നേരത്തൊന്നോർക്കുക
ഓസോൺ പാളിയിൽ വിള്ളലുണ്ടാകുന്നു!
ജീവിതസൗഭാഗ്യ മെത്തിക്കാനോടുന്ന
മർത്ത്യാ, നീയോർക്കുക, വായു മലീമസമാകുന്നു!
ഓടുന്ന വണ്ടിയിൽ കരിയുന്ന ടാറിൽ നിറയും പുക,
പിന്നെ, കൽക്കരി, ഫാക്ടറി യെന്നിവ തള്ളുന്ന
കാരിരുൾ രൂപിയാം വാനമുയരും പുക.
പുകയേറ്റു നാശം വരുന്നതാം ഓസോൺ പാളികളും.
പെരുമഴ പെയ്യില്ല, നദികളൊഴുകില്ല,
ചാറ്റുന്ന ചാറൽ മാത്രമേയുള്ളൂ!
നദികളെക്കുഴികളായ് മാറ്റി മണലെടുത്തങ്ങു
നിലകൾ പണിയുന്നതിതു വിധം, മർത്ത്യനെന്നോർക്കുക!
ഓസോൺ പാളിയിൽ വിള്ളലുണ്ടാകുന്നു.
സൂര്യതപം കൊണ്ടു കത്തിക്കരിഞ്ഞിട്ടു
ചുടലക്കളമായ് മാറിടും ലോകം.
വെയിലിൻ മരീചിക തന്നാലാഹൂതി –
ചെയ്തിടും മർത്ത്യരും, മറ്റുള്ള ലോകവും.
അടവികൾ വളർത്തി, യാ ഗഗനത്തിൻ –
ഭാരം കുറയ്ക്കുക, ജീവലോകത്തെ ഭദ്രമാക്കീടുക.
പിന്നെ, യാകാശവും, ഭൂമിയും വളർത്തീടും
മുഗ്ധമാം കാഴ്ച കണ്ടീടുക!🙏

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px