ഏറ്റവും ചെലവേറിയ നഗരം ടെൽ അവീവ്

Facebook
Twitter
WhatsApp
Email

ലണ്ടൻ ∙ ലോകത്ത് ഏറ്റവും ജീവിതച്ചെലവേറിയ നഗരം ഇസ്രയേലിലെ ടെൽ അവീവ്. ഇക്കണോമിസ്റ്റ് മാസികയുടെ ഗവേഷണ വിഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) പുറത്തിറക്കിയ ചെലവേറിയ നഗരങ്ങളുടെ പട്ടികയിലാണ് ടെൽ അവീവ് ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞവർഷം അഞ്ചാം സ്ഥാനത്തായിരുന്നു. പാരിസ്, സൂറിക്, ഹോങ്കോങ് എന്നീ നഗരങ്ങളായിരുന്നു അന്ന് ഒന്നാം സ്ഥാനത്ത്.

singapore
സിംഗപ്പൂർ

ഡോളറുമായുള്ള താരതമ്യത്തിൽ ഇസ്രയേലിന്റെ നാണയമായ ഷെക്കെൽ കൂടുതൽ മൂല്യം നേടിയതും കോവിഡ് നിയന്ത്രണങ്ങളുടെ ഫലമായി നിത്യോപയോഗ സാധനങ്ങളുടെയും ഗതാഗത സംവിധാനങ്ങളുടെയും റിയൽ എസ്റ്റേറ്റിന്റെയും വില ഉയർന്നതുമാണ് ടെൽ അവീവിനെ ആദ്യമായി പട്ടികയിൽ ഒന്നാമതെത്തിച്ചത്.

paris
പാരിസ്

ചെലവുകുറഞ്ഞ ഏഴാമത്തെ നഗരം അഹമ്മദാബാദ്

ഗുജറാത്തിലെ അഹമ്മദാബാദ് ലോകത്തിൽ ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ ഏഴാമത്തെ നഗരമായി. പാക്ക് നഗരമായ കറാച്ചി ആറാം സ്ഥാനത്തുണ്ട്. ഒന്നും രണ്ടും സ്ഥാനങ്ങൾ സിറിയൻ തലസ്ഥാനം ഡമാസ്കസിനും ലിബിയൻ തലസ്ഥാനം ട്രിപ്പോളിക്കുമാണ്.

English Summary: Tel Aviv is the world’s most expensive city

About The Author

Leave a Reply

Your email address will not be published. Required fields are marked *