LIMA WORLD LIBRARY

ഒമിക്രോൺ ആശങ്ക: പുതിയ യാത്രാനിബന്ധനകളുമായി യുഎസ്, യുകെ

ഒമിക്രോൺ വകഭേദം പുതിയ ആശങ്കയായതോടെ വിദേശികളുടെ വരവിനു കൂടുതൽ രാജ്യങ്ങൾ നിബന്ധനങ്ങൾ കർശനമാക്കി. ഇന്ത്യയിൽനിന്ന് ഉൾപ്പെടെ എത്തുന്നവർ ഒരു ദിവസം മുൻപു നടത്തിയ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ 3 മാസത്തിനുള്ളിലെ രോഗമുക്തിയുടെ തെളിവോ ഹാജരാക്കണമെന്ന് യുഎസ് പുതിയ ചട്ടം കൊണ്ടുവന്നു. വിമാനം പുറപ്പെടുന്നതിന് ഒരു ദിവസം മുൻപുള്ള പരിശോധനയുടെ സർട്ടിഫിക്കറ്റാണു വേണ്ടത്. അതിനിടെ, ന്യൂയോർക്കിൽ 8 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. മാസച്യുസിറ്റ്സ്, വാഷിങ്ടൻ, ന്യൂജഴ്സി, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ […]

പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ

ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ പിങ്ക് പൊലിസ് എട്ടുവയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ ക്ഷമ ചോദിച്ച് പൊലീസ് ഉദ്യോഗസ്ഥ. പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥ കോടതിയിൽ അറിയിച്ചു. മൂന്നു കുട്ടികളുണ്ടെന്നും കുടുംബത്തിന്റെ സംരക്ഷണച്ചുമതല തനിക്കെന്നും ഉദ്യോഗസ്ഥ അറിയിച്ചു. ക്ഷമാപണം സ്വാഗതാര്‍‍ഹമെന്ന് അറിയിച്ച കോടതി സ്വീകരിക്കണോയെന്ന് കുട്ടിക്കും രക്ഷിതാക്കള്‍ക്കും തീരുമാനിക്കാമെന്നും പറഞ്ഞു. ഹർജി പരിഗണിച്ച ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഡി.ജി.പിക്ക് നേരെ ഉയർത്തിയത്. കാക്കിയെ സംരക്ഷിക്കാന്‍ കാക്കിക്കുള്ള വ്യഗ്രതയാണ്  ഉദ്യോഗസ്ഥയെ വെള്ളപൂശിയുള്ള പൊലീസ് […]

അട്ടപ്പാടി; അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയം; വി. ഡി. സതീശൻ

അട്ടപ്പാടി ആദിവാസി ഊരുകളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശിശു മരണങ്ങൾ ഒഴിവാക്കാനുള്ള ജാഗ്രതയില്ലെന്ന് മാത്രമല്ല അട്ടപ്പാടിയുടെ വികസനം പലരും മറന്ന മട്ടാണ്. ആരോഗ്യ മന്ത്രിയുടെ സന്ദർശനം കൊണ്ട് നിലവിലെ സൗകര്യങ്ങൾ കുറയുക മാത്രമാണുണ്ടായതെന്നും പ്രതിപക്ഷ നേതാവ് അട്ടപ്പാടിയിൽ പറഞ്ഞു. ശിശു മരണമുണ്ടായ വീട്ടിയൂർ, പാടവയൽ ഊരുകളിലെത്തിയ യു.ഡി.എഫ് സംഘത്തിന് മുന്നിൽ പുറത്ത് കേൾക്കുന്നതല്ല അട്ടപ്പാടിയുടെ അവസ്ഥയെന്ന് ആദിവാസി കുടുംബാംഗങ്ങൾ. അട്ടപ്പാടിയുടെ വികസന പദ്ധതികൾ പൂർണമായും സ്തംഭനത്തിലാണെന്നും സർക്കാരിന് യാതൊരു […]

ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ മലയോര മേഖലകളില്‍ രാത്രി ശക്തമായ മഴലഭിച്ചു.  വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നു. പൊന്നാംചുണ്ട്, സൂര്യകാന്ത് പാലങ്ങൾ മുങ്ങി. കല്ലാർ മേലെമൊട്ടമൂട് ഭാഗത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായിട്ടുള്ളത്. കല്ലാർ പെണ്ണങ്കപാറ സ്വപ്നയുടെ വീട്ടിൽ വെള്ളം കയറി. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, ഏന്തയാര്‍ മേഖലയില്‍ കനത്തമഴയും മലവെളളപ്പാച്ചിലുമുണ്ടായി. പുല്ലകയാറ്റില്‍ […]

മുല്ലപ്പെരിയാറിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി; പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം

മുല്ലപ്പെരിയാർ ഡാം സ്പിൽ വേയിലെ ഷട്ടറുകൾ രാത്രിയിൽ വീണ്ടുമുയർത്തി. നിലവില്‍ ആകെ ഒൻപത് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ജലനിരപ്പ് കുറഞ്ഞതോടെ രാത്രി പതിനൊന്ന് മണിയോടെ ഒരു ഷട്ടര്‍ ഒഴിച്ച് ബാക്കിയെല്ലാം തമിഴ്നാട് അടച്ചു. എന്നാല്‍ പുലര്‍ച്ചെ നാലുമണിയോടെ ജലനിരപ്പ് 142 അടിയിലേക്ക് അടുത്തതോടെ  നാല് ഷട്ടര്‍ കൂടി ഉയര്‍ത്തി. അരമണിക്കൂറിന് ശേഷം വീണ്ടും നാല് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. പെരിയാർ നദിയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.   ഡാമിന്റെ വൃഷ്ടി പ്രദേശമായ  പെരിയാർ കടുവ […]

ബാർബഡോസ് ഇനി റിപ്പബ്ലിക്

ബ്രിജ്ടൗൺ ∙ ബക്കിങ്ങാം കൊട്ടാരത്തിന്റെ ഒരു കണ്ണി കൂടി അറ്റു. 1966 ൽ സ്വാതന്ത്ര്യം കിട്ടുന്നതുവരെ ബ്രിട്ടിഷ് കോളനിയായിരുന്ന ബാർബഡോസ് ഇന്നു റിപ്പബ്ലിക്കായി മാറുന്നതോടെ, ഒരു രാജ്യത്തിന്റെ കൂടി പരമാധികാരിയെന്ന സ്ഥാനം ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്കു നഷ്ടമാവുകയാണ്. ഇതിനു മുൻപ്, 1992 ൽ മൊറീഷ്യസാണ് ഇതുപോലെ റിപ്പബ്ലിക്കായത്. യുകെ, ജമൈക്ക, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ 15 രാജ്യങ്ങളിൽ ഇപ്പോഴും രാജ്ഞിയാണ് രാഷ്ട്ര മേധാവി.

വാക്സീനെടുക്കാൻ കൃത്രിമക്കൈ, കയ്യോടെ പിടിച്ച് നഴ്സ്; സർട്ടിഫിക്കറ്റ് തന്ത്രം പൊളിഞ്ഞു

മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മൂന്നുപേര്‍ നൈജീരിയയില്‍ നിന്ന് വന്നവര്‍, ഒരാള്‍ ഫിന്‍ലന്‍ഡില്‍ നിന്നും എത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് വകഭേദം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം എട്ടായി. രാജ്യത്ത് സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകള്‍ പന്ത്രണ്ടായി. അതേസമയം ഒമിക്രോണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജനക്കൂട്ടം  ഉണ്ടാകുന്നത് ഒഴിവാക്കാന്‍ പരിശോധന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കും. ഇതിനിടെ ‌‌ബ്രിട്ടനിൽ നിന്ന് നെടുമ്പാശേരിയിൽ എത്തി കോവിഡ് സ്ഥിരീകരിച്ച  റഷ്യൻ പൗരന്റെ  സാമ്പിളും ജനിതക ശ്രേണികരണത്തിനയച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ച […]

മഹാരാഷ്ട്രയില്‍ 7 പേര്‍ക്കുകൂടി ഒമിക്രോണ്‍; ജാഗ്രത ശക്തമാക്കി സംസ്ഥാനങ്ങൾ

മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മൂന്നുപേര്‍ നൈജീരിയയില്‍ നിന്ന് വന്നവര്‍, ഒരാള്‍ ഫിന്‍ലന്‍ഡില്‍ നിന്നും എത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് വകഭേദം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം എട്ടായി. രാജ്യത്ത് സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകള്‍ പന്ത്രണ്ടായി. അതേസമയം ഒമിക്രോണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജനക്കൂട്ടം  ഉണ്ടാകുന്നത് ഒഴിവാക്കാന്‍ പരിശോധന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കും. ഇതിനിടെ ‌‌ബ്രിട്ടനിൽ നിന്ന് നെടുമ്പാശേരിയിൽ എത്തി കോവിഡ് സ്ഥിരീകരിച്ച  റഷ്യൻ പൗരന്റെ  സാമ്പിളും ജനിതക ശ്രേണികരണത്തിനയച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ച […]

ഡല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്തെ അഞ്ചാമത്തെ കേസ്

ഡല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ടാന്‍സാനിയയില്‍ നിന്ന് എത്തിയ 37 വയസുകാരനിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്. അതേസമയം ഒമിക്രോണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജനക്കൂട്ടം  ഉണ്ടാകുന്നത് ഒഴിവാക്കാന്‍ പരിശോധന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കും. ഇതിനിടെ ‌‌ബ്രിട്ടനിൽ നിന്ന് നെടുമ്പാശേരിയിൽ എത്തി കോവിഡ് സ്ഥിരീകരിച്ച റഷ്യൻ പൗരന്റെ സാമ്പിളും ജനിതക ശ്രേണികരണത്തിന് അയച്ചിട്ടുണ്ട് ഗുജറാത്തിനും പിന്നാലെയാണ് ഡല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചത് . ടാന്‍സാനിയയില്‍ നിന്ന് എത്തിയ 37 വയസുകാരന്‍ ഡല്‍ഹി എന്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്യമായ രോഗ ലക്ഷണങ്ങളില്ല. വിദേശത്ത് നിന്ന് […]

അവിടെ പെട്രോളിന് പൊന്നിൻവില; ഭാഗ്യവശാൽ അത് ഇന്ത്യയല്ല, പിന്നെ..?

രാജ്യത്ത് പെട്രോൾ–ഡീസൽ വില കുതിച്ചുയർന്നപ്പോൾ ഇന്ത്യയാണ് ഇന്ധനവിലയിൽ പരമാവധി കടന്നതെന്ന് നമ്മളിൽ പലരും ധരിച്ചുകാണും. എന്നാൽ ഇന്ധനവില തൊട്ടാൽ പൊള്ളുന്ന നഗരങ്ങളെക്കുറിച്ചുള്ള സർവേ റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുകയാണ് ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂണിറ്റ്. ലോകത്ത് ഇന്ധനവില കൂടുതലുള്ള 10 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഭാഗ്യവശാൽ ആദ്യ പത്തിൽ ഇന്ത്യയില്ല. ഹോങ്കോങ്ങാണ് ഈവർഷം പെട്രോൾ വില  ഏറ്റവും കുതിച്ചുയർന്ന രാജ്യം എന്നാണ് സർവേ റിപ്പോർട്ട് പറയുന്നത്. 2.50ഡോളറാണ് ഒരു ലീറ്റർ പെട്രോളിന് ഇവിടെ വില. നെതർലാൻഡിലെ ആംസ്റ്റർഡാം, നോർവേ, ഇസ്രായേലിലെ ടെൽ അവിവ്, […]

വൃശ്ചിക കുളിരും മണ്ഡല കാലവും ഓർമ്മയാകുകയാണോ – ഉല്ലാസ് ശ്രീധർ

വൃശ്ചിക കുളിരും മണ്ഡല കാലവും ഓർമ്മയാകുകയാണോ… അമ്പലങ്ങളിൽ മാത്രമല്ല വീടുകളിലും പന്തൽ കെട്ടി ശരണം മുഴങ്ങിയിരുന്ന തണുത്ത പ്രഭാതങ്ങളും സന്ധ്യകളും… കരിയിലകൾ കൂട്ടിയിട്ട് കത്തിച്ച് തണുപ്പകറ്റിയിരുന്ന പുലർകാലങ്ങൾ… മഞ്ഞു കാലത്ത് ചുണ്ടുകൾ വിണ്ടു കീറാതിരിക്കാൻ മായമില്ലാത്ത കരുപ്പട്ടി കാപ്പിയിൽ മായമില്ലാത്ത പശുവിൻ നെയ്യൊഴിച്ച് കുടിച്ചിരുന്ന തണുത്ത പ്രഭാതങ്ങൾ… കുളിക്കാ തമ്പികളായ കുട്ടികൾ പോലും 41 ദിവസവും രാവിലേയും വൈകുന്നേരവും കുളിച്ച് ക്ഷേത്ര ദർശനം നടത്തി തൊഴുതിരുന്ന മണ്ഡലകാലങ്ങൾ… ജാതിയും മതവും നോക്കാതെ കൂട്ടുകാരൊന്നിച്ച് തോളിൽ കൈയിട്ട് ക്ഷേത്രങ്ങളിൽ […]

കരണ്ടി – രജനി സുരേഷ്

” തറവാടു വിറ്റൂത്രെ! അതും പെട്ട വെലയ്ക്ക് . ” മലർക്കാവ് തറവാട്ടിലെ വാട്സാപ്പ് ഗ്രൂപ്പിൽ വന്ന മെസേജ് ചിലർ കണ്ടെന്നു നടിച്ചു. മറ്റു ചിലർ പ്രതികരിച്ചതേയില്ല. യുവതലമുറയോ, നമുക്കിതിലെന്തു കാര്യം എന്ന തോന്നലിൽ കണ്ണടച്ചു. എന്തായാലും ചെറിയൊരോഹരി തങ്ങൾക്കും ലഭിക്കുമല്ലോ. വിറ്റത് എല്ലാവരും ഒരുമിച്ചു ജീവിച്ച തറവാടാണെങ്കിലും അത് ചെയ്തത് തറവാട്ടിലെ മൂത്ത കാർന്നോരാണല്ലോ. തറവാടിനോട് മാനസിക അടുപ്പം വെച്ചുപുലർത്തിയിരുന്നവർ അതോർത്ത് എതിർത്തില്ല. വയസ്സിനു മൂത്തവരെ ബഹുമാനിക്കുന്നതാണല്ലോ പണ്ടേ ഉള്ള ഒരു നാട്ടുനടപ്പ്. എന്നാൽ ചിലർ […]