രാജ്യത്ത് പെട്രോൾ–ഡീസൽ വില കുതിച്ചുയർന്നപ്പോൾ ഇന്ത്യയാണ് ഇന്ധനവിലയിൽ പരമാവധി കടന്നതെന്ന് നമ്മളിൽ പലരും ധരിച്ചുകാണും. എന്നാൽ ഇന്ധനവില തൊട്ടാൽ പൊള്ളുന്ന നഗരങ്ങളെക്കുറിച്ചുള്ള സർവേ റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുകയാണ് ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂണിറ്റ്. ലോകത്ത് ഇന്ധനവില കൂടുതലുള്ള 10 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഭാഗ്യവശാൽ ആദ്യ പത്തിൽ ഇന്ത്യയില്ല.
ഹോങ്കോങ്ങാണ് ഈവർഷം പെട്രോൾ വില ഏറ്റവും കുതിച്ചുയർന്ന രാജ്യം എന്നാണ് സർവേ റിപ്പോർട്ട് പറയുന്നത്. 2.50ഡോളറാണ് ഒരു ലീറ്റർ പെട്രോളിന് ഇവിടെ വില. നെതർലാൻഡിലെ ആംസ്റ്റർഡാം, നോർവേ, ഇസ്രായേലിലെ ടെൽ അവിവ്, ജർമനിയിലെ ഹാംബർഗ്, സ്വീഡനിലെ സ്റ്റോക്ഹോം, ഫിൻലൻഡ് തുടങ്ങിയവയാണ് പട്ടികയിലെ മറ്റ് നഗരങ്ങൾ.
അതേസമയം അവധിക്കാലം ചിലവഴിക്കാൻ തിരഞ്ഞെടുത്താൽ താരതമ്യേന ഇന്ധനവിലയിൽ കൈ പൊള്ളാത്ത നഗരം ഏതൻസ് ആണെന്നും സർവേയിൽ പറയുന്നു.













