സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ മലയോര മേഖലകളില്‍ രാത്രി ശക്തമായ മഴലഭിച്ചു. വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നു. പൊന്നാംചുണ്ട്, സൂര്യകാന്ത് പാലങ്ങൾ മുങ്ങി. കല്ലാർ മേലെമൊട്ടമൂട് ഭാഗത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായിട്ടുള്ളത്. കല്ലാർ പെണ്ണങ്കപാറ സ്വപ്നയുടെ വീട്ടിൽ വെള്ളം കയറി. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, ഏന്തയാര്‍ മേഖലയില്‍ കനത്തമഴയും മലവെളളപ്പാച്ചിലുമുണ്ടായി. പുല്ലകയാറ്റില്‍ ജലനിരപ്പ് ഉയരുന്നു, ഉറുമ്പിക്കരയില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. മണിമലയാറ്റിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്, പുല്ലകയാറിന്റെയും മണിമലയാറിന്റെയുംം തീരവാസികള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.













