LIMA WORLD LIBRARY

കാവിലെ പൂരം – ജഗദീശ്

ശിവപാവ്വതിയമ്പല നടയിൽ
ആറാട്ടിനാനകൾ നൂറ്.
പൂരത്തിനാളുകൾ വന്നു.
കളിവാക്കും കളിചിരിയെങ്ങും.
മരനീരിൽ വെടി വാക്കോതും
കരനാഥർ കൂട്ടംകൂടി.
കരകാട്ടം തപ്പും കൊട്ടും
മയിലാട്ടം തകിലടിമേളം.
കരയാകെ മഹോത്സവമായി.
പടയണിയും തേരും കുതിരേം
പലവഴിയിൽ വന്നു നിരന്നു.
കരിവളകൾ ചാന്തും പൊട്ടും
കൺമണികൾ വാങ്ങുന്നേരം,
മോഹത്താൽ തരുണീസക്തർ,
തരുണികളിൽ കൺ വെയ്ക്കുന്നു.
കമിതാക്കൾ കരിവണ്ടായി
ഇടവഴിയിൽ പാറി നടന്നു.
ബാലെ നാടകം തുടങ്ങുന്നേരം
ആലക്തിക ദീപമണഞ്ഞു.
പ്രണയിനിയുടെ ചാരത്തായി
തരുണനിരുന്നു കുളിരും ചൂടി.
കളിവികൃതികൾ പലതും കാട്ടി.
ബാലെ വേദിയിൽ
തിമർത്തുകളിച്ചു.
അമൃതൊഴുകിയ യാമം പോലെ,
മദിരോത്സവ മദനവിലാസം.
കളിവേലകളങ്ങനെ കണ്ടു
സമയങ്ങൾ നീളേ പോയി.
അന്നത്തെ തേൻകിനി രാവുകൾ
ഇന്നും ഞാനോർത്തീടമ്പോൾ
ഇന്നില്ലൊരു ബാലെയെങ്ങും
മൗനത്തിൽ പൂരമുറങ്ങി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px