LIMA WORLD LIBRARY

ലോകകപ്പ് വിജയം സിനിമയാക്കി ’83’; കേരളത്തിൽ വിതരണാവകാശം പൃഥിരാജിന്, 24ന് റിലീസ്

ജീവിതത്തിൽ തനിക്കെന്നും ഓർത്തുവയ്ക്കാൻ കഴിയുന്ന മുഹൂർത്തങ്ങൾ നൽകിയ സിനിമയെ കുറിച്ച് വാചാലനായി നടൻ രൺവീർ സിങ്.  ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ വിജയത്തെ ആധാരമാക്കിയ 83 എന്ന സിനിമയുടെ പ്രചാരണത്തിന് കപിൽദേവും ഒന്നിച്ചാണ് രൺവീർ കൊച്ചിയിൽ എത്തിയത്. മുൻ ക്രിക്കറ്റ് താരം ശ്രീകാന്തിനും, നടൻ പൃഥ്വിരാജിനും ഒപ്പമാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്.

ഇന്ത്യൻ ക്രിക്കറ്റിന്റെ തിളക്കമുള്ള ഏട് സിനിമയാകുമ്പോൾ കപിൽദേവായി സ്ക്രീനിൽ എത്തുകയാണ് രൺവീർ സിങ്. ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിലെത്തിച്ച കപിൽദേവിനെ ഉൾക്കൊള്ളാൻ അദ്ദേഹത്തിന്റെ വീട്ടിൽ കഴിഞ്ഞു. കഥാപാത്രമായപ്പോൾ ലോർഡ്സിലെ ബാൽക്കണിയിൽ ലോകകപ്പ് ഏറ്റുവാങ്ങിയ നിമിഷം കണ്ണുനിറഞ്ഞുവെന്നും രൺവീർ പറഞ്ഞു.ലോകകപ്പ് വിജയം സിനിമയായതിൽ സന്തോഷമുണ്ടെന്ന്  മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവ്. പൃഥിരാജാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 24ന് ചിത്രം കേരളത്തിൽ റിലീസ് ചെയ്യും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px