LIMA WORLD LIBRARY

പേമാരി; ബ്രസീലിൽ രണ്ട് അണക്കെട്ടുകൾ തകർന്നു; ഭീതി

പേമാരിക്കു പിന്നാലെ ബ്രസീലിലെ വടക്കു കിഴക്കൻ സംസ്ഥാനമായ ബഹിയയിൽ 2 അണക്കെട്ടുകൾ തകർന്നതു പരിഭ്രാന്തി പരത്തി. മേഖലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വിറ്റോറിയ ഡ കോൺക്വിസ്റ്റ നഗരത്തിനു സമീപം വെരൂഗ നദിയിലുള്ള ഇഗുവ അണക്കെട്ട് ശനിയാഴ്ച രാത്രിയും ജുസെപ്പയിലെ അണക്കെട്ടു പിറ്റേന്നു രാവിലെയുമാണു തകർന്നത്. ആരും മരിച്ചതായി റിപ്പോർട്ടുകളില്ല.

ആഴ്ചകളായി തുടരുന്ന പേമാരിയിൽ പ്രദേശത്തെ നദികളെല്ലാം കരകവിഞ്ഞൊഴുകുമ്പോഴാണ് അണക്കെട്ടു തകരുന്നത്. സുരക്ഷിതമായ ഇടങ്ങളിലേക്കു മാറാൻ സമീപവാസികൾക്കു മുന്നറിയിപ്പു നൽകി. വിറ്റോറിയ ഡ കോൺക്വിസ്റ്റയിൽനിന്നു ബ്രസീലിന്റെ തെക്കൻ പ്രദേശങ്ങളിലേക്കുള്ള പ്രധാന ഹൈവേ പ്രളയഭീഷണിയിലാണ്. മുങ്ങിയ ഇറ്റാബുന പട്ടണത്തിൽ വീടുകളിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. നവംബർ മുതൽ ഇതുവരെ മഴക്കെടുതിയിൽ ബഹിയയിൽ 18 പേർ മരിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px